ന്യൂഡൽഹി∙ ലോധ കമ്മിറ്റി റിപ്പോര്‍ട്ട് തള്ളണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി.  ലോധ കമ്മിറ്റി റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ അംഗീകരിച്ച സുപ്രീംകോടതി ആറ് മാസത്തിനകം റിപ്പോര്‍ട്ട് നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടു. ജസ്റ്റിസ് ടി.എസ്. ഠാകുര്‍, ജസ്റ്റിസ് ഫക്കിര്‍ മുഹമ്മദ് ഇബ്രാഹിം കലീഫുല്ല എന്നിവരടങ്ങുന്ന ബെഞ്ചാണ് ലോധ പാനല്‍ റിപ്പോര്‍ട്ട് ശരിവെച്ചത്. 70 വയസ്സിനു മുകളിലുള്ളവരെ ബിസിസിഐ ഭാരവാഹികളാക്കരുതെന്ന് കോടതി നിർദേശിച്ചു. സിഎജിയിലെ അംഗത്തെ ഗവേണിങ് കൗൺസിലിൽ ഉൾപ്പെടുത്തണം. 


COMMERCIAL BREAK
SCROLL TO CONTINUE READING

മന്ത്രിമാര്‍ ഭാരവാഹികളാകാന്‍ പാടില്ല. എല്ലാ സംസ്ഥാനങ്ങള്‍ക്കും ബി.സി.സി.ഐയില്‍ പ്രാതിനിധ്യം നല്‍കണം. സി.എ.ജി ശിപാര്‍ശ ചെയ്യുന്ന ഒരു അംഗത്തെ  ബി.സി.സി.ഐയുടെ ഗവേണിങ് കൗണ്‍സിലിന്‍റെ  ഭാഗമാക്കണം.ഐ.പി.എല്‍ ഭാരവാഹിത്വവും ബി.സി.സി.ഐ ഭാരവാഹിത്വവും ഒരുമിച്ച് വഹിക്കാന്‍ കഴിയില്ല. വാതുവയ്പ് നിയമവിധേയമാക്കുന്ന കാര്യം സര്‍ക്കാരിനും പാര്‍ലമെന്റിനും തീരുമാനിക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി 


ബിസിസിഐയുടെ സമഗ്രപരിഷ്‌കരണത്തിനായുള്ള നിര്‍ദേശങ്ങളടങ്ങുന്നതാണ് ലോധ സമിതിയുടെ റിപ്പോര്‍ട്ട്. . ബിസിസിഐയുടെ എല്ലാ ശുപാര്‍ശകളും സുപ്രീംകോടതി തള്ളി.