ന്യൂഡൽഹി: ബി.സി.സി.ഐയുടെ പുതിയ ഭരണസമിതിയിലേക്ക് രണ്ടംഗ സമിതി നിര്‍ദ്ദേശിച്ച ഒന്‍പത് പേരുകളും സുപ്രീം കോടതി തള്ളി. പുതിയ ഭരണസമിതി അംഗങ്ങളുടെ പേരുകൾ നിർദേശിക്കാൻ സുപ്രിംകോടതി ബി.സി.സി.​ഐയോടും കേന്ദ്രത്തോടും ആവശ്യപ്പെട്ടു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഭരണസമിതി അംഗങ്ങളെ സംബന്ധിക്കുന്ന നിർദ്ദേശങ്ങൾ മുദ്ര വെച്ച കവറിൽ നൽകാൻ ബി.സി.സി.​ഐ അഭിഭാഷകൻ കപിൽ സിബലിനോടാണ്​ സുപ്രീംകോടതി നിർദേശിച്ചത്.  കേസിൽ അടുത്ത വാദം ജനുവരി 30 ന് കേൾക്കും. 


ലോധ കമ്മറ്റി റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ ജനുവരി 2നാണ് സുപ്രീം കോടതി ബി.സി.സി.ഐ ഭരണസമിതിയെ പിരിച്ചുവിട്ടത്. പ്രസിഡന്റ് അനുരാഗ് ഠാക്കൂറിനെയും സെക്രട്ടറി അജയ് ഷിര്‍ക്കെയെയും സുപ്രീം കോടതി പുറത്താക്കിയിരുന്നു. ഒരു സംസ്ഥാനത്തിന് ഒന്നിലധികം അസോസിയേഷനുകള്‍ അനുവദിക്കില്ലെന്നും 70 വയസ് കഴിഞ്ഞവര്‍ ഭരണസമിതികളില്‍ ഉണ്ടാകരുതെന്നും അടക്കം സമഗ്രമായ ശിപാര്‍ശകളാണ് ലോധ കമ്മറ്റി റിപ്പോര്‍ട്ടില്‍ സമര്‍പ്പിച്ചത്. 


കേസ്​ പരിഗണിച്ചപ്പോൾ ബി.സി.സി.​െഎയുടെ സ്വയംഭരണം ഇല്ലാതാക്കരുതെന്ന്​ അറ്റോണി ജനറൽ സുപ്രീംകോടതിയിൽ വാദിച്ചു. എന്നാൽ സ്വയംഭരണം ഇല്ലാതാക്കുകയല്ല ബി.സി.സി.​ഐ​​യെ ​ശുദ്ധീകരിക്കുകയാണ്​ ചെയ്യുന്നതെന്ന്​ സുപ്രീംകോടതി പറഞ്ഞു. 70 വയസ്സിൽ കൂടുതലുള്ളവർക്ക്​ ബി.സി.സി.​​ഐയിൽ അംഗത്വം നൽകാനാവില്ലെന്നും സുപ്രീംകോടതി വ്യക്​തമാക്കി.