ഏറ്റവും വേഗത്തിൽ 2000 IPL റൺസ് തികച്ച ഇന്ത്യൻ താരംഎന്ന റെക്കോർഡ് ഇനി കിംഗ്സ് ഇലവൻ പഞ്ചാബ് ക്യാപ്റ്റൻ ലോകേഷ് രാഹുലിന് സ്വന്തം (KL Rahul). സച്ചിന്റെ റെക്കോർഡ് തകർത്താണ് രാഹുൽ ഈ നേട്ടം കൊയ്തിരിക്കുന്നത്.  


COMMERCIAL BREAK
SCROLL TO CONTINUE READING

സച്ചിൻ (Sachin Tendulkar) 63 മത്സരങ്ങളിൽ നിന്നും ഈ നേട്ടത്തിലെത്തിയപ്പോൾ രാഹുൽ 60 മത്സരങ്ങളിൽ നിന്നുമാണ് ഈ നേട്ടം നേടിയത്.  മത്സരത്തിൽ ടോസ് നേടിയ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ (Royal Challengers Bangalore) ക്യാപ്റ്റൻ വിരാട് കൊഹ്ലി ഫീൽഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. 


Also read: IPL 2020: ബാംഗ്ലൂരിനെതിരെ പഞ്ചാബിന് നല്ല തുടക്കം 


ആദ്യമത്സരത്തിലെ ടീമിൽ നിന്നും രണ്ട് മാറ്റങ്ങളുമായാണ് പഞ്ചാബ്  (KingsXI Punjab) ഇറങ്ങുന്നത്. ഫാസ്റ്റ് ബൌളർ ക്രിസ് ജോർദാന് പകരം ഓൾറൌണ്ടർ ജയിംസ് നീശം ടീമിലെത്തി. ഗൌതമിന് പകരം മുരുകൻ അശ്വിൻ കളിക്കുന്നു എന്നതാണ്.  


എന്നാൽ ബാംഗ്ലൂർ ആദ്യമത്സരം ജയിച്ച അതേ ടീമിനെത്തന്നെ നിലനിർത്തിക്കൊണ്ടാണ് ഇന്ന് കളിക്കിറങ്ങിയത്.   ഹൈദരാബാദ് സൺറൈസേഴ്സിനെതിരെയായിരുന്നു ബാംഗ്ലൂരിന്റെ ആദ്യ വിജയം. തോൽവി ഉറപ്പിച്ച ശേഷം മത്സരത്തിലേക്ക് തിരിച്ചുവന്ന ബാംഗ്ലൂർ 10 റൺസിനാണ് ഹൈദരാബാദിനെ തോൽപിച്ചത്.


Also read: IPL 2020: മുംബൈക്കെതിരെ കൊൽക്കത്തയ്ക്ക് തോൽവി


എന്നാല്‍ സൂപ്പർ ഓവറില്‍ ആദ്യ മത്സരം തോറ്റ പഞ്ചാബ് ടീമില്‍ രണ്ട് മാറ്റങ്ങളുണ്ട്. ഇംഗ്ലണ്ട് താരം ക്രിസ് ജോര്‍ദാനും കൃഷ്നണപ്പ ഗൗതമും ഇന്നത്തെ മത്സരത്തിനില്ല.