ദുബായ് (Dubai): ടോസ് നേടിയ ബാംഗ്ലൂർ (Royal Challengers Bangalore) ക്യാപ്റ്റൻ വിരാട് കൊഹ്ലി ഫീൽഡിങ് തിരഞ്ഞെടുത്ത് പഞ്ചാബിനെ ബാറ്റിംഗിനയച്ചു. പഞ്ചാബ് നിരയിൽ ക്രിസ് ഗെയ്ൽ ഇന്നും കളിക്കുന്നില്ല. ബാംഗ്ലൂരിനെതിരെ നല്ല തുടക്കമിട്ട് കിംഗ്സ് ഇലവൻ പഞ്ചാബ് (KingsXI Punjab). ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ പഞ്ചാബ് 3 വിക്കറ്റ് നഷ്ടത്തിൽ 146 റണ്‍സെടുത്തിട്ടുണ്ട്.
ആദ്യമത്സരത്തിലെ ടീമിൽ നിന്നും രണ്ട് മാറ്റങ്ങളുമായാണ് പഞ്ചാബ് ഇറങ്ങുന്നത്. ഫാസ്റ്റ് ബൌളർ ക്രിസ് ജോർദാന് പകരം ഓൾറൌണ്ടർ ജയിംസ് നീശം ടീമിലെത്തി. ഗൌതമിന് പകരം മുരുകൻ അശ്വിൻ കളിക്കുന്നു എന്നതാണ്.
Also read: IPL 2020: മുംബൈക്കെതിരെ കൊൽക്കത്തയ്ക്ക് തോൽവി
എന്നാൽ ബാംഗ്ലൂർ (Royal Challengers Bangalore) ആദ്യമത്സരം ജയിച്ച അതേ ടീമിനെത്തന്നെ നിലനിർത്തിക്കൊണ്ടാണ് ഇന്ന് കളിക്കിറങ്ങിയത്. ഹൈദരാബാദ് സൺറൈസേഴ്സിനെതിരെയായിരുന്നു ബാംഗ്ലൂരിന്റെ ആദ്യ വിജയം. തോൽവി ഉറപ്പിച്ച ശേഷം മത്സരത്തിലേക്ക് തിരിച്ചുവന്ന ബാംഗ്ലൂർ 10 റൺസിനാണ് ഹൈദരാബാദിനെ തോൽപിച്ചത്.
മലയാളി താരം ദേവ്ദത്ത് പടിക്കല്‍ (Devdutt Padikkal) തന്നെയാണ് ആരോണ്‍ ഫിഞ്ചിനൊപ്പം ഓപ്പണറായി എത്തുന്നത്. എന്നാല്‍ സൂപ്പർ ഓവറില്‍ ആദ്യ മത്സരം തോറ്റ പഞ്ചാബ് ടീമില്‍ രണ്ട് മാറ്റങ്ങളുണ്ട്. ഇംഗ്ലണ്ട് താരം ക്രിസ് ജോര്‍ദാനും കൃഷ്നണപ്പ ഗൗതമും ഇന്നത്തെ മത്സരത്തിനില്ല.
(Zee Hindustan App-ലൂടെ വാര്‍ത്തകളറിയാം, നിങ്ങള്‍ക്ക് അനുയോജ്യമായ ഭാഷയിലൂടെ. ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാക്കുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. Android ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://play.google.com/store/apps/details?id=com.zeenews.hindustan&hl=e... IOS ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://apps.apple.com/mm/app/zee-hindustan/id1527717234)