Mahatama Gandhi Jayanti : ബ്രസീലിൽ ഫുട്ബോൾ തട്ടാൻ മഹാത്മ ഗാന്ധി
Mahatama Gandhi Jayanti 2022 : 24കാരനായ ഒരു മിഡ്ഫീൽഡർ താരത്തിന് തന്റെ മാതാപിതാക്കൾ ഗാന്ധിജിയുടെ അഹിംസയിലൂന്നിയുള്ള പ്രവർത്തനത്തിൽ ആകർഷ്ടരായി പേര് നൽകുകയായിരുന്നു.
ഇന്ന് ലോകം മഹാത്മ ഗാന്ധിയുടെ ജന്മദിനം ആചരിക്കുകയാണ്. നിങ്ങൾക്ക് അറിയുമോ ബ്രസീലിൽ മഹാത്മ ഗാന്ധി എന്ന പേരിൽ ഒരു ഫുട്ബോൾ താരമുണ്ട്. കുറെ നാളുകൾക്ക് മുമ്പ് ബ്രസീലിലെ ഒരു പ്രമുഖ ക്ലബിൽ കളിച്ചുകൊണ്ടിരുന്ന താരത്തിന്റെ പേരാണ് മഹാത്മ ഗാന്ധി. 24കാരനായ മിഡ്ഫീൽഡർ താരത്തിന് തന്റെ മാതാപിതാക്കൾ ഗാന്ധിജിയുടെ അഹിംസയിലൂന്നിയുള്ള പ്രവർത്തനത്തിൽ ആകർഷ്ടരായി നമ്മുടെ രാഷ്ട്ര പിതാവിന്റെ പേര് നൽകുകയായിരുന്നു.
ബ്രസീലിയൻ ക്ലബിന് വേണ്ടി പന്ത് തട്ടി ഗാന്ധി
മഹാത്മ ഗാന്ധി മറ്റെയോ പിയേഴ്സെന്നാണ് 24കാരനായ ഫുട്ബോൾ താരത്തിന്റെ പേര്. ബ്രസീലിലെ പ്രമുഖ ക്ലബായ അത്ലെറ്റികോ ക്ലബ് ഗ്വുനീസെയുടെ മധ്യനിര താരമായിരുന്നു മഹാത്മ ഗാന്ധി. ബ്രസീലിലെ ഗൊയോണോ സ്വദേശിയാണ് ഈ താരം. താരത്തിന്റെ മാതാപിതാക്കൾ ഗാന്ധിയുടെ പ്രവർത്തനങ്ങളിൽ ആകൃഷ്ടരായി പേര് നൽകുകയായിരുന്നു.
2011ൽ മാത്രമാണ് മഹാത്മ ഗാന്ധി ഈ ക്ലബിന്റെ ഭാഗമായിട്ടുള്ളത്. വലിയ രീതിയിൽ പ്രകടനം പുറത്തെടുക്കാൻ സാധിക്കാതിരുന്ന താരത്തെ മറ്റ് ക്ലബുകൾ സ്വന്തമാക്കാനും തയ്യാറായില്ല.
മക്കൾക്ക് മഹാന്മാരുടെ പേരിടുന്ന ബ്രസീലിയൻ പതിവ്
ഈ ആഫ്രിക്കൻ രാജ്യങ്ങളിൽ നിലനിൽക്കുന്നത് പോലെ ബ്രസീലിലുമുള്ള ഒരു പതിവാണ് മക്കൾക്ക് മഹാന്മാരുടെയോ അല്ലെങ്കിൽ തങ്ങളുടെ ഇഷ്ടതാരങ്ങളുടെയോ പേര് നൽകുന്ന പതിവ്. ഫുട്ബോൾ ഇതിഹാസം പെലെയോടുള്ള ആദരവിന് സൂചകമായി നിരവധി ആരാധകരാണ് തങ്ങളുടെ മക്കൾക്ക് പെലെ എന്ന് പേര് നൽകിട്ടുണ്ട്. അതുപോലെ തന്നെയാണ് റൊണാൾഡോ എന്ന് പേരും നിരവധി ബ്രസീലിയൻ കുട്ടികൾക്ക് ലഭിച്ചിട്ടുണ്ട്. ഇത് മാത്രമല്ല ഇഷ്ടപ്പെട്ട ക്ലബിന്റെ പേര്, കാർട്ടൂൺ, അതിലെ കഥാപാത്രങ്ങളുടെ പേര്. ഈ മഹാത്മ ഗാന്ധി കളിച്ചിരുന്ന അത്ലെറ്റികോ ക്ലബ് ഗ്വുനീസെയിലെ ഒരു താരത്തിന് പോക്കിമോൺ എന്നായിരുന്നു പേര്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...