Border Gavaskar Trophy: റിപ്പോർട്ടുകൾ അനുസരിച്ചു അടുത്തമാസം നടക്കാനിരിക്കുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ ഓസ്ട്രേലിയന്‍ പര്യടനത്തിലെ ആദ്യ രണ്ടു ടെസ്റ്റുകളില്‍ ഒന്നില്‍ ക്യാപ്റ്റൻ രോഹിത് ശര്‍മ കളിക്കില്ല. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: രഞ്ജി ട്രോഫി; കേരളം പഞ്ചാബിനെ നേരിടും


നവംബര്‍ 22 മുതൽ 26 വരെ പെര്‍ത്തിലാണ് ഓസ്ട്രേലിക്കെതിരായ പരമ്പരയിലെ ആദ്യ ടെസ്റ്റ് നടക്കുന്നത്.  തുടർന്ന് ഡിസംബര്‍ ആറ് മുതല്‍ 10 വരെ അഡ്‌ലെയ്ഡിലാണ് രണ്ടാം ടെസ്റ്റ് നടക്കുന്നത്. ഇത് ഡേ നൈറ്റ് ടെസ്റ്റ് ആണ്. വ്യക്തിപരമായ കാരണങ്ങളാല്‍ ആദ്യ രണ്ടു ടെസ്റ്റുകളില്‍ ഒന്നില്‍ കളിക്കാനാകില്ലെന്ന് രോഹിത് ബിസിസിഐയെ അിയിച്ചിട്ടുണ്ടെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നത്. 


Also Read: ഒരു വർഷത്തിന് ശേഷം സൂര്യൻ ധനു രാശിയിലേക്ക്; ഇവർക്ക് ലഭിക്കും ഐശ്വര്യവും ഭാഗ്യവും ഒരുമിച്ച്!


വ്യക്തിപരമായ ചില പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണേണ്ടതുണ്ടെന്നും അത്  ഓസ്ട്രേലിയന്‍ പര്യടനത്തിന് മുമ്പ് പരിഹരിക്കാനായില്ലെങ്കില്‍ ആദ്യ രണ്ട് ടെസ്റ്റുകളിലൊന്നിൽ നിന്ന് വിട്ടു നില്‍ക്കേണ്ടിവരുമെന്നുമാണ് രോഹിത് ബിസിസിഐയെ അറിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ട്. എന്നാല്‍ ഓസീസ് പര്യടനത്തിന് മുമ്പ് പ്രശ്നങ്ങള്‍ പരിഹരിക്കപ്പെട്ടാൽ പരമ്പരയിലെ എല്ലാം ടെസ്റ്റിലും കളിക്കുമെന്നും രോഹിത് വ്യക്തമാക്കിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.


ഇനി ഒരു പക്ഷെ ഒരു കളി രോഹിത് കളിക്കുന്നില്ലെങ്കില്‍ പകരം ഓപ്പണറായി മികച്ച ഫോമിലുള്ള അഭിമന്യു ഈശ്വരനെ ടീമിലേക്ക് പരിഗണിക്കുമെന്നാണ് റിപ്പോർട്ട്.  ഇന്ത്യ എ ടീമിന്‍റെ ഓസ്ട്രേലിയന്‍ പര്യടനത്തിന്‍റെ ഭാഗമായി ഈ സമയം അഭിമന്യു ഈശ്വരൻ ഓസ്ട്രേലിയയില്‍ ഉണ്ടാകുമെന്നതും അനുകൂലമാണ്.


Also Read: ഇടവ രാശിക്കാർക്ക് പ്രശ്നങ്ങൾ ഏറും, കർക്കടക രാശിക്കാർക്ക് സാമ്പത്തിക നേട്ടം, അറിയാം ഇന്നത്തെ രാശിഫലം!


അതേസമയം രോഹിത് വിട്ടുനിന്നാല്‍ ടെസ്റ്റില്‍ പകരം ആര് നയിക്കുമെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തതയില്ല. ബംഗ്ലാദേശിനെതിരായ കഴിഞ്ഞ ടെസ്റ്റ്പരമ്പരയില്‍ വൈസ് ക്യാപ്റ്റനായി ആരെയും സെലക്ടര്‍മാര്‍ തിരഞ്ഞെടുത്തിരുന്നില്ല. ജസ്പ്രീത് ബുമ്രക്കാണ് കൂടുതല്‍ സാധ്യതയെയെങ്കിലും ശുഭ്മാന്‍ ഗില്‍, റിഷഭ് പന്ത്, കെ എല്‍ രാഹുല്‍ എന്നിവരെയും ക്യാപ്റ്റൻ സ്ഥാനത്തേക്ക് പകരം പരിഗണിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകൾ. അഞ്ച് ടെസ്റ്റുകളടങ്ങിയ പരമ്പരയിലാണ് ഇന്ത്യയും ഓസ്ട്രേലിയയും ഏറ്റുമുട്ടുന്നത്. 1991ന് ശേഷം ഇത് ആദ്യമായാണ്.


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്