New Delhi : IPL 2021 സീസൺ പകുതിക്ക് വെച്ച് നിർത്തിയതും യുറോപ്പിലെ ക്ലബ് ഫുട്ബോൾ (European Club Football) മത്സരങ്ങൾ സമ്മർ ബ്രേക്കിലേക്ക് പ്രവേശിച്ചപ്പോൾ നിരാശരായി കായിക പ്രമികൾക്ക് ആശ്വാസം നൽകുന്ന ഒരു മാസം തന്നെ ജൂൺ (June 2021). ഐപിഎല്ലിൽ യുറോപ്യൻ മത്സരങ്ങൾ ഇല്ലെങ്കിൽ എന്താണെന്ന് ഈ മാസം മുഴുവൻ ടൂർണമെന്റുകളും പൂരങ്ങളാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പും കോപ്പ അമേരിക്കയും യുറോ കപ്പും ഫ്രഞ്ച് ഓപ്പണും അടങ്ങിയ ഒരു കായിക പ്രേമിക്ക് ഇഷ്ടപ്പെട്ട മാസമാണ് 2021 ജൂൺ. ജൂൺ മാസത്തിന്റെ ആദ്യ ഒരാഴ്ച പിന്നിടുമ്പോഴേക്കും മുഴുവൻ കായിക മത്സരങ്ങളുടെ പൂരങ്ങളാണ്.


ALSO READ : WTC Final : ഇന്ത്യ ഇറങ്ങുന്നത് പ്രത്യേക ജേഴ്സിയിൽ, ഇന്ത്യയുടെ ജേഴ്സി പരിചയപ്പെടുത്തി Ravindra Jadeja


ക്രിക്കറ്റ് ആരാധകർക്ക് ഏറ്റവും പ്രധാനമായിട്ടുള്ളത് പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലാണ്. ജൂൺ 18നാണ് മത്സരം ആരംഭിക്കുന്നത്. അതിനായി ഇന്ത്യൻ ടീംഗങ്ങൾ ജൂൺ മൂന്നാം തിയതാണ് ഇംഗ്ലണ്ടിലേക്ക് തിരിക്കുന്നത്. ന്യൂസിലാൻഡാണ് ഇന്ത്യയുടെ ഏതിരാളി. 


ജൂൺ മാസത്തിൽ ഇംഗ്ലണ്ടാണ് ക്രിക്കറ്റ് ആരാധകരുടെ പ്രധാന കേന്ദ്രം. WTC ഫൈനലിനിടെ രണ്ട് ടീമുകൾ ഇംഗ്ലണ്ടിൽ പര്യടനം നടത്തുന്നുണ്ട്. ഒന്ന് ഇന്ത്യയുടെ WTC ഫൈനൽ എതിരാളി ന്യൂസിലാൻഡാണ്. WTC ഫൈനലിന് തൊട്ട് മുമ്പ് രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര ന്യൂസിലാൻഡ് താരങ്ങൾ ഇംഗ്ലണ്ടിനെതിരെ കളിക്കും. ജൂൺ 14 വരെയാണ് മത്സരം. അതിന് ശേഷമാണ് WTC ഫൈനൽ. 


ALSO READ : IPL 2021 : ബാക്കിയുള്ള 31 മത്സരങ്ങൾ September-October മാസങ്ങളിലായി UAEൽ വെച്ച് നടത്തും


അതിനിടയിൽ വെസ്റ്റ് ഇൻഡീസും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള രണ്ട് ടെസ്റ്റ് മത്സരവും ട്വന്റി20 പരമ്പയും നടക്കും. ജൂൺ മുതൽ 10 മുതൽ ടെസ്റ്റ് മത്സരവും ജൂൺ 27ന് ടി20 മത്സരങ്ങളാണ് ക്രമീകരിച്ചിരിക്കുന്നത്. അതേസമയം യുകെയിലേക്കെത്തുന്ന ശ്രീലങ്ക ഇംഗ്ലണ്ടുമായിട്ടുള്ള ട്വിന്റി 20 പരമ്പര ജൂൺ 23 മുതൽ ആരംഭിക്കുകയും ചെയ്യും.


ഫുട്ബോളിലേക്ക് വരുമ്പോൾ മൂന്ന് പ്രധാനമായ ടൂർണമെന്റുകളാണ് നടക്കുന്നത്. ഒന്ന് യൂറോ കപ്പ്. ഒരു മാസത്തോളം നീണ്ട് നിൽക്കുന്ന യൂറോപ്യൻ ചാമ്പ്യന്മാരെ കണ്ടെത്തനുള്ള ടൂർണമെന്റ് ജൂൺ 11നാണ് ആരംഭിക്കുന്നത്. അതിന് തൊട്ടു പിന്നാലെ ദക്ഷിണ അമേരിക്കൻ ഫുട്ബോൾ പോരാട്ടം കോപ്പാ അമേരിക്ക ജൂൺ 14നാണ് ആരംഭിക്കുന്നത്.


ALSO READ : Asia Cup 2021 : ഈ വർഷം നടത്താൻ തീരുമാനിച്ചിരുന്ന ഏഷ്യ കപ്പ് ട്വന്റി20 ടൂർണമെന്റ് റദ്ദാക്കി


ഇന്ത്യൻ ഫുട്ബോൾ പ്രേമികൾക്കും ജൂണിൽ നിരാശയില്ലെ. ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ മൂന്ന് മത്സരങ്ങളാണ് ഈ മാസം നടക്കുന്നത്. ലോകകപ്പ് ഏഷ്യ കപ്പ് യോഗ്യത മത്സരങ്ങളാണുള്ളത്. ഖത്തർ, ബംഗ്ലാദേശ്, അഫ്ഘാനിസ്ഥാൻ എന്നീന രാജ്യങ്ങൾക്കെതിരെയാണ് ഇന്ത്യൻ ഇറങ്ങുന്നത്. യഥക്രമം ജൂൺ 3.7,15 എന്ന ക്രമത്തിലാണ് ഇന്ത്യയുടെ മത്സരങ്ങൾ.


മറ്റ് കായിക മത്സരങ്ങളിൽ ഫ്രഞ്ച് ഓപ്പണിന് കഴിഞ്ഞ ദിവസം തുടക്കമായി. വിംബിൾടൺ ജൂണ അവസാനം ആരംഭിക്കും. കോവിഡ് വ്യാപനത്തെ തുടർന്ന് ബാഡ്മിന്റൺ ടൂർണമെന്റുകൾ എല്ലാ മാറ്റിവെച്ചു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.