World Test Championship Finals : ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു, രവിന്ദ്ര ജഡേജ തിരികെ ടീമിലെത്തി, ഫിറ്റ്നസ് തെളിയിച്ചാൽ കെ.എൽ രാഹുലും സാഹയും ടീമിലിടം നേടും

ന്യൂസിലാൻഡാണ് പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ എതിരാളി. ജൂൺ 18-22 വരെയാണ് ചാമ്പ്യൻഷിപ്പിന്റെ ഫൈനൽ നിശ്ചിയിച്ചിരിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : May 7, 2021, 07:53 PM IST
  • സ്ട്രേലിയൻ പര്യടനത്തിനിടെ പരിക്കേറ്റ് ടീമിൽ നിന്ന പിന്മാറി രവിന്ദ്ര ജഡേജ തിരികെ ഇന്ത്യൻ ടീമിലെത്തി.
  • ന്യൂസിലാൻഡാണ് പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ എതിരാളി.
  • ജൂൺ 18-22 വരെയാണ് ചാമ്പ്യൻഷിപ്പിന്റെ ഫൈനൽ നിശ്ചിയിച്ചിരിക്കുന്നത്.
  • ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിലെ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിനെ കൂടിയാണ് ബിസിസിഐ പ്രഖ്യാപിച്ചിരിക്കുന്നത്
World Test Championship Finals : ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു, രവിന്ദ്ര ജഡേജ തിരികെ ടീമിലെത്തി, ഫിറ്റ്നസ് തെളിയിച്ചാൽ കെ.എൽ രാഹുലും സാഹയും ടീമിലിടം നേടും

Mumbai : ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലേക്കും (World Test Championship) ഇംഗ്ലണ്ട് പര്യടനത്തിലെ (England Tour) ടെസ്റ്റ് പരമ്പരയ്ക്കായിട്ടുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ഓസ്ട്രേലിയൻ പര്യടനത്തിനിടെ പരിക്കേറ്റ് ടീമിൽ നിന്ന പിന്മാറി രവിന്ദ്ര ജഡേജ (Ravindra Jadeja) തിരികെ ഇന്ത്യൻ ടീമിലെത്തി. 

ന്യൂസിലാൻഡാണ് പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ എതിരാളി. ജൂൺ 18-22 വരെയാണ് ചാമ്പ്യൻഷിപ്പിന്റെ ഫൈനൽ നിശ്ചിയിച്ചിരിക്കുന്നത്.

ALSO READ : ബയോ ബബിളുകൾ തുണക്കുന്നില്ല,ഐ.പി.എല്ലിൽ രോഗ വ്യാപനം പ്രവചനാതീതം

സതാംപ്ടണിൽ വെച്ച് നടക്കുന്ന ചാമ്പ്യൻഷിപ്പ് ഫൈനലിന് ശേഷം നടക്കുന്ന ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിലെ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിനെ കൂടിയാണ് ബിസിസിഐ പ്രഖ്യാപിച്ചിരിക്കുന്നത്. 

ഇംഗ്ലണ്ടിനെതിരെ ഇന്ത്യയിൽ വെച്ച് നടന്ന് ടെസ്റ്റ് പരമ്പരിയിൽ മികച്ച പ്രകടനം കാഴ്ചവെച്ച് പ്രസിദ്ധ കൃഷ്ണയും ആഭ്യന്തര മത്സരങ്ങളിലും ഐപിഎല്ലിലും മികച്ച പ്രകടനം പുറത്തെടുത്ത ഡൽഹി ക്യാപിറ്റൽസ് താരം ആവേശ് ഖാനും റിസേർവ് പട്ടികയിൽ ഇടം നേടിട്ടുണ്ട്. കൂടാതെ അഭിമന്യു ഈശ്വരനും അർസൻ നാഗ്വാസ്വല്ലയും റിസർവ് പട്ടികയിൽ ഉള്ളപ്പെടുത്തി.

ALSO READ : Ipl 2021 Live:കോവിഡ് ഭീതിയിൽ താരങ്ങൾ, അശ്വിനും,കെയിൻ റിച്ചാർഡുമുൾപ്പടെ പിന്മാറി

ഐപിഎല്ലിനിടെ പരിക്കേറ്റ കെ.എൽ രാഹുലും വിക്കറ്റ് കീപ്പ‍ർ ബാറ്റ്സ്മാനുമായ വൃദ്ധിമാൻ സാഹയും ഫിറ്റ്നസ് തെളിയിച്ചാൽ മാത്രമെ ടീമിൽ ഇടം നേടു. അല്ലാത്തപക്ഷം റിസർവ് താരങ്ങളെ ടീമിലേക്ക് പരിഗണക്കുന്നതാണ്.  

നാട്ടിൽ വെച്ച് നടന്ന് ടെസ്റ്റ് പരമ്പരയിൽ 3-1ന് ഇംഗ്ലണ്ടിനെ തകർത്താണ് ഇന്ത്യ 72.2 ശതമാനം സ്കോർ ചെയ്ത് ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ പ്രവേശിക്കുന്നത്. അതിന് മുമ്പ് ഓസ്ട്രേലയിൻ പര്യടനത്തിൽ ഓസീസിനെ അവരുടെ നാട്ടിൽ വെച്ച് തകർത്തതും ഇന്ത്യക്ക് മുതൽ കൂട്ടായിരുന്നു. 

ALSO READ : Covid 19 പ്രതിരോധ പ്രവർത്തനങ്ങൾക്ക് 2 കോടി രൂപ സംഭാവന നൽകി Anushka Sharma യും Virat Kohli യും

ഇന്ത്യൻ സ്ക്വാഡ്- വിരാട് കോലി (ക്യാപ്റ്റ്ൻ), അജിങ്ക്യ രഹാനെ (വൈസ് ക്യാപ്റ്റൻ) രോഹിത് ശർമ, ശുഭ്മാൻ ഗിൽ, മയാങ്ക് അഗർവാൾ, ചേതേശ്വർ പൂജാര, ഹനുമാ വിഹാരി, റിഷഭ് പന്ത്, ആർ അശ്വിൻ, രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ, വാഷിങ്ടൺ സുന്ദർ, ജസ്പ്രിത് ബുമ്ര, ഇഷാന്ത് ശർമ, മുഹമ്മദ് ഷാമി, മുഹമ്മദ് സിറാജ്, ഷാർദുൽ താക്കൂർ, ഉമേഷ് യാദവ്, കെ.എൽ രാഹുൽ (ഫിറ്റ്നസ് തെളിയിക്കണം), വൃദ്ധിമാൻ സാഹാ (ഫിറ്റ്നസ് തെളിയിക്കണം)
  
റിസർവ് താരങ്ങൾ- അഭിമന്യു ഈശ്വരൻ, പ്രസിദ്ധ കൃഷ്ണ, ആവേഷ് ഖാൻ, അർസ്സാൻ നാഗ്വാസ്വല്ല.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News