UEFA Champions League : യൂറോപ്യൻ രാജാക്കന്മാരെ തകർത്ത് സിറ്റി യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ; കലാശപോരാട്ടം ഇന്ററിനെതിരെ
Manchester City vs Real Madrid Highlights : രണ്ടാംപാദ സെമി-ഫൈനലിൽ എതിരില്ലാത്ത നാല് ഗോളുകൾക്ക് റയൽ മാഡ്രിഡിനെ തകർത്താണ് മാഞ്ചസ്റ്റർ സിറ്റി യുവേഫ ചാമ്പ്യൻസ് ലീഗിന്റെ കലാശപോരാട്ടത്തിന് യോഗ്യത നേടിയത്
യൂറോപ്യൻ ചാമ്പ്യന്മാരായ റയൽ മാഡ്രിഡിന് മേൽ സർവാധിപത്യം ഉയർത്തികൊണ്ട് പെപ് ഗ്വാർഡിയോളയുടെ മാഞ്ചസ്റ്റർ സിറ്റി യുവേഫ് ചാമ്പ്യൻസ് ലീഗിന്റെ ഫൈനലിൽ പ്രവേശിച്ചു. മാഞ്ചസ്റ്റർ സിറ്റിയുടെ ഹോമിൽ വെച്ച് നടന്ന രണ്ടാംപാദ സെമി-ഫൈനലിൽ മറുപടിയില്ലാത്ത നാല് ഗോളുകൾക്ക് തകർത്താണ് ഗ്വാർഡിയോളയും സംഘവും കലാശപോരട്ടത്തിന് യോഗ്യത നേടിയത്. മിലാൻ ഡെർബിയിൽ (രണ്ടാം സെമി മത്സരം) ജയിച്ച ഇന്റർ മിലാനാണ് ചാമ്പ്യൻസ് ലീഗ് ഫൈനലിൽ സിറ്റിയുടെ എതിരാളി. ജൂൺ 11 തർക്കിയിലെ ഇസ്താബൂളിലെ വെച്ചാണ് ചാമ്പ്യൻസ് ലീഗ് ഫൈനൽ മത്സരം.
റയലിന്റെ തട്ടകമായ സാന്റിയാഗോ ബെർണബ്യുവിൽ വെച്ച് 1-1ന് സമനില പിടിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് സിറ്റി രണ്ടാംപാദത്തിനായി എത്തിഹാദിൽ ഇറങ്ങിയത്. മത്സരത്തിൽ ഉടനീളം ഗ്വാർഡിയോളുടെ ഇലവൻ ലാലിഗ വമ്പന്മാർക്ക് മേൽ ആധിപത്യം സൃഷ്ടിക്കുകയായിരുന്നു. മത്സരത്തിന്റെ ആദ്യ 25 മിനിറ്റിൽ റയലിന്റെ ബോക്സിലേക്ക് സിറ്റി തുടരെ ആക്രമണം ആഴിച്ചു വിപ്പോൾ സ്പാനിഷ് ടീമിന് ഒരു പ്രത്യാക്രമണം പോലും സഷ്ടിക്കാൻ പ്രമീയർ ലീഗ് വമ്പന്മാർ അവസരം നൽകിയില്ല.
ALSO READ : Lionel Messi : മെസി സൗദിയിലേക്ക്; റെക്കോർഡ് തുകയ്ക്ക് കരാറായിയെന്ന് റിപ്പോർട്ട്
തുടക്കം മുതലുള്ള സിറ്റിയുടെ ആക്രമണത്തിന്റെ ഫലമായിരുന്നു 27-ാം മിനിറ്റിൽ പോർച്ചുഗീസ് താരം ബെർണാഡോ സിൽവിയുടെ ബൂട്ടിൽ നിന്നും പിറന്ന ആദ്യ ഗോൾ. അതിന് മുമ്പ് ഗോളെന്ന് ഉറപ്പിച്ച രണ്ട് അവസരങ്ങൾ അത്ഭുതകരമായി തട്ടിയകറ്റിയ റയലിന്റെ ഗോൾ കീപ്പർ തിബോ കോർട്ടുവയ്ക്ക് സിൽവയുടെ ഷോട്ടിനെ ഒരു തലത്തിൽ പ്രതിരോധിക്കാൻ സാധിച്ചില്ല. ആ ഗോളിന്റെ ആഘാതത്തിൽ നിന്നും റയൽ കരകയറാൻ ശ്രമിക്കവെയാണ് സിറ്റി ലീഡ് ഉയർത്തുന്നത്. ഇടത് വിങ്ങിൽ ജാക്ക് ഗ്രീലിഷ് നടത്തിയ ആക്രമണം റയലിന്റെ പ്രതിരോധം ശിഥിലമാകുകയായിരുന്നു. ഈ അവസരം സിൽവ വീണ്ടും വിനയോഗിച്ചു. പോർച്ചുഗീസ് താരത്തിന്റെ ഇരട്ട ഗോളിൽ സിറ്റി തങ്ങളുടെ ആധിപത്യം ആദ്യപകുതി അവസാനിക്കുന്നത് വരെ തുടർന്നു.
രണ്ടാം പകുതിയിൽ റയൽ അൽപം ഉണർന്ന് കളിക്കാൻ ശ്രമിച്ചു. സിറ്റിയുടെ ബോക്സിലേക്ക് ലക്ഷ്യം വെച്ച് ഏതാനും ആക്രമണങ്ങളും സ്പാനിഷ് വമ്പന്മാർ നടത്തി. എന്നാൽ അവയ്ക്ക് ബ്രസീലിയൻ കസ്റ്റോഡിയൻ എഡേഴ്സിണിനെ മറികടക്കാൻ സാധിച്ചില്ല. റയൽ ആക്രമണങ്ങൾ കോപ്പ് കൂട്ടുമ്പോഴാണ് ഫ്രീ കിക്കിലൂടെ സിറ്റി വീണ്ടും ലീഡ് ഉയർത്തുന്നത്. റയൽ ബോക്സിന്റെ വലത് വശത്ത് നിന്നും ലഭിച്ച ഫ്രീ കിക്ക് പ്രതിരോധം അക്കാഞ്ചി ഹെഡ്ഡറിലൂടെ റയലിന്റെ പോസ്റ്റിലേക്ക് പായിച്ചു. റയൽ പ്രതിരോധ താരം എഡർ മിലിഷ്യ ആ പന്ത് പ്രതിരോധിക്കാൻ ശ്രമിച്ചെങ്കിലും സിറ്റിയുടെ സ്കോർ 3-0മായി സ്കോർ ബോർഡിൽ ഉയർന്ന് കഴിഞ്ഞു.
ശേഷം ഗ്വാർഡിയോളയുെം സംഘവും ഇസ്താംബൂളിലേക്കുള്ള ടിക്കറ്റ് ഉറപ്പിക്കുകയും ചെയ്തു. 80 മിനിറ്റിന് ശേഷം തിരിച്ച് വരാനുള്ള നീക്കങ്ങൾ അൻസലോട്ടി ശ്രമിച്ചെങ്കിലും പറയത്തക്ക പ്രകടനം റയൽ താരങ്ങളുടെ ഭാഗത്ത് നിന്നുമുണ്ടായില്ല. തുടർന്ന് ഇംഗ്ലീഷ് ടീമിന്റെ ജയം ഒന്നും കൂടി ആട്ടിയുറപ്പിക്കാൻ മത്സരം അവസാനിക്കാൻ സക്കൻഡുകൾ ബാക്കി നിൽക്കവെ അർജന്റീനിയൻ താരം ജൂലിയൻ അൽവാരസ് നാലാം ഗോളും നേടി. ഇരുപാദങ്ങളിലായി 5-1നാണ് സിറ്റി റയലിനെ തകർത്തത്.
ഇന്റർ മിലാനാണ് ഫൈനലിൽ സിറ്റിയുടെ എതിരാളി. മറ്റൊരു സെമിയിൽ ബദ്ധവൈരികളായ എസി മിലാനെ തോൽപ്പിച്ചാണ് ഇന്റർ നീണ്ട കാലങ്ങൾക്ക് ശേഷം യൂറോപ്യൻ കിരീട പോരാട്ടത്തിന്റെ ഫൈനലിൽ പ്രവേശിച്ചിരിക്കുന്നത്. ഇരുപാദങ്ങളിലായി ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്കാണ് ഇന്റർ കലാശപോരാട്ടത്തിന് യോഗ്യത നേടിയത്. ജൂൺ 11നാണ് മഞ്ചസ്റ്റർ സിറ്റി- ഇന്റർ മിലാൻ യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനൽ മത്സരം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...