Lionel Messi : മെസി സൗദിയിലേക്ക്; റെക്കോർഡ് തുകയ്ക്ക് കരാറായിയെന്ന് റിപ്പോർട്ട്

Lionel Messi Saudi Arabia : സൗദി അറേബ്യൻ ക്ലബ് അൽ -ഹിലാലുമായി വമ്പൻ തുകയ്ക്കാണ് അർജന്റീനിയൻ താരം മെസി കരാറിൽ ഏർപ്പെട്ടിരിക്കുന്നതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

Written by - Jenish Thomas | Last Updated : May 9, 2023, 05:31 PM IST
  • അൽ-ഹിലാലുമായിട്ടാണ് കരാറിൽ ഏർപ്പെടുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്
  • റെക്കോർഡ് തുകയ്ക്കാണ് കരാർ
  • പിഎസ്ജിയുമായിട്ടുള്ള മെസിയുടെ കരാർ ജൂൺ 30ന് അവസാനിക്കും
  • അടുത്തിടെ മെസിയെ സൗദി സന്ദർശിച്ചതിന് പിഎസ്ജി സസ്പെൻഡ് ചെയ്തിരുന്നു
Lionel Messi : മെസി സൗദിയിലേക്ക്; റെക്കോർഡ് തുകയ്ക്ക് കരാറായിയെന്ന് റിപ്പോർട്ട്

Lionel Messi Al-Hilal Club Deal : അങ്ങനെ ആ അഭ്യൂഹങ്ങൾ ഏറെ കുറെ ശരിയാണെന്ന് സ്ഥിരീകരിച്ചുകൊണ്ടുള്ള റിപ്പോർട്ടുകൾ പുറത്തേക്ക് വരുന്നു. അർജന്റൈൻ സൂപ്പർ താരം ലയണൽ മെസി സൗദി അറേബ്യൻ ക്ലബ് അൽ ഹിലാലുമായി കരാറിൽ ഏർപ്പെടാൻ ഒരുങ്ങുന്നു. വമ്പൻ തുകയ്ക്കാണ് മെസി സൗദി പ്രോ ലീഗ് ക്ലബായി അൽ-ഹിലാലുമായി കരാറിൽ ഏർപ്പെടാൻ ഒരുങ്ങുന്നത്, ഇത് സംബന്ധിച്ചുള്ള ധാരണകൾ അന്തിമഘട്ടത്തിലാണ് വാർത്ത ഏജൻസിയായ എഎഫ്പി തങ്ങളുടെ വൃത്തത്തെ ഉദ്ദരിച്ചുകൊണ്ട് റിപ്പോർട്ട് ചെയ്യുന്നത്. "മെസിയുടെ കരാർ ധാരണയാതാണ്, അടുത്ത സീസണിൽ താരം സൗദി അറേബ്യയിൽ കളിക്കും" കരാറുമായി അടുത്ത ബന്ധുമുള്ള വൃത്തം വാർത്ത ഏജൻസിയോട് പറഞ്ഞു. മെസിയുടെ സൗദി സന്ദർശനവും അതിന് ശേഷം പിഎസ്ജി ഏർപ്പെടുത്തിയ വിലക്കിന് പിന്നാലെയാണ് ഈ റിപ്പോർട്ട് പുറത്ത് വന്നിരിക്കുന്നത്.

അസാധാരണമായ വലിയ ഒരു കരാറാണ്. അന്തിമഘട്ടത്തിലെ ചില ചറിയ കാര്യങ്ങളിൽ തീരുമാനങ്ങളിൽ ധാരണയാകാൻ മാത്രമാണ് ഇനി ബാക്കിയുള്ളത് വൃത്തം പറഞ്ഞതായി എഎഎഫ്പി തങ്ങളുടെ റിപ്പോർട്ടിൽ കൂട്ടിച്ചേർത്തു. ജൂൺ 30 വരെയാണ് ഫ്രഞ്ച് ക്ലബായ പാരിസ് സെന്റ് ജെർമെയ്നുമായി അർജന്റൈൻ താരത്തിന് കരാറുള്ളത്. അതിന് ശേഷം മെസി ഫ്രീ ഏജന്റാകും. പിഎസ്ജിക്ക് താരവുമായി കരാർ നീട്ടണമെങ്കിൽ അതേ നേരത്തെ തന്നയാകാമായിരുന്നുയെന്ന് ഫ്രഞ്ച് ക്ലബുമായി അടുത്ത ബന്ധമുള്ള വൃത്തം പറഞ്ഞതായി എഎഫ്പി തങ്ങളുടെ റിപ്പോർട്ടിൽ പറയുന്നു.

ALSO READ : Lionel Messi: മികച്ച താരത്തിനുള്ള ലോറസ് പുരസ്‌കാരവും മെസിയ്ക്ക്; സ്വന്തമാക്കിയത് അപൂർവ നേട്ടം

അതേസമയം കഴിഞ്ഞ ആഴ്ചയിലാണ് ഖത്തരി ഉടമസ്ഥതയിലുള്ള പിഎസ്ജി മെസിയെ സൗദി സന്ദർശനത്തിന് പേരിൽ വിലക്കേർപ്പെടുത്തിയത്. ടീമിനെ അറിയിക്കാതെയാണ് അനൗദ്യോഗികമായി മെസി സൗദിയിലേക്ക് പോയത്. രണ്ടാഴ്ചത്തേക്കാണ് ലോകകപ്പ് നേടിയ താരത്തെ പിഎസ്ജി സസ്പെൻഡ് ചെയ്തത്. പിന്നാലെ തന്റെ പ്രവർത്തിയിൽ ക്ഷമാപണവും മെസി നടത്തുകയും ചെയ്തു.

ഇനി മെസി-ക്രിസ്റ്റ്യാനോ റൊണാൾഡോ പോര് സൗദി മണ്ണിൽ കാണാനാകുമെന്ന പ്രതീക്ഷയിലാണ് ഫുട്ബോൾ ആരാധകർ. മെസിയുമായി ധാരണിയിലാകുന്ന അൽ-ഹിലാലിന്റെ ചിരകാല വൈരികളായ അൽ-നാസർ ക്ലബിലാണ് നിലവിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ. ജൂൺ 2025 വരെയാണ് അൽ-നാസറുമായി പോർച്ചുഗീസ് സൂപ്പർ താരത്തിന്റെ കരാർ. 400 മില്യൺ യുറോ എന്ന റെക്കോർഡ് തുകയ്ക്കാണ് അൽ-നാസർ റൊണാൾഡോയെ സൗദി മണ്ണിലേക്ക് മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്നുമെത്തിച്ചത്. ഫോർബ്സിന്റെ റിപ്പോർട്ട് പ്രകാരം ഒരു സ്പോർട്സ് താരം വാങ്ങുന്ന ഏറ്റവും ഉയർന്ന ശമ്പളമാണിത്. അതേസമയം റൊണാൾഡോയ്ക്ക് ലഭിക്കുന്നതിനെക്കാൾ 100 മില്യൺ അധികം യൂറോ നൽകാമെന്ന് നേരത്തെ അൽ-ഹിലാൽ ഒരു ഓഫർ മെസിക്ക് മുമ്പിൽ വെച്ചിരുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു.

ബാഴ്സലോണയിൽ നിന്നും പിഎസ്ജിയിലെത്തിയ മെസി അത്രകണ്ട സന്തുഷ്ടനായിരുന്നില്ല. മെസിയെക്കാൾ ഖത്തരി ഉടമസ്ഥതയിലുള്ള ക്ലബ് പരിഗണന നൽകിയിരുന്നത് ഫ്രഞ്ച് താരം കില്യയൻ എംബാപ്പെയ്ക്കായിരുന്നു. കൂടാതെ ബാഴ്സയ്ക്കായി നാല് തവണ ചാമ്പ്യൻസ് ലീഗ് ഉയർത്തിയ മെസിക്ക് ആ ലെഗസി പിഎസ്ജി കാഴ്ചവെക്കാൻ സാധിച്ചില്ല. നിലവിലെ സീസണിൽ ഫ്രഞ്ച് ക്ലബ് പ്രീ-ക്വാർട്ടറിൽ പുറത്താകുകയായിരുന്നു. ഇത് പിഎസ്ജി ആരാധകരെ ചൊടിപ്പിക്കുകയും മെസിക്കെതിരെ മുദ്രാവാക്യങ്ങള വിളിക്കുകയും ചെയ്തിരുന്നു. ഇതും താരത്തിന് ലീഗ് 1ൽ നിൽക്കാനുള്ള താൽപര്യത്തെ ഇല്ലാതെയാക്കി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News