ക്രിസ്റ്റ്യാനോ റൊണാൾഡോ യുണൈറ്റഡിൽ എത്തിയതിന് ശേഷം ഞങ്ങളും ഡസേർട്ട് കഴിക്കുന്ന പതിവ് ഒഴിവാക്കി; മാഞ്ചസ്റ്റർ യുണൈറ്റഡ് താരങ്ങൾ
ഏത് ഭക്ഷണത്തിന് ശേഷം ഡസേർട്ട് (ഒരു മധുര പലഹാരം) കഴിക്കുന്ന പതിവ് യുണൈറ്റഡ് താരങ്ങൾക്കുണ്ടായിരുന്നു. എന്നാൽ ക്രിസ്റ്റ്യാനോ മാഞ്ചസ്റ്ററിൽ എത്തിയതിന് ശേഷം ആ പതിവ് അങ്ങ് ഇല്ലതാകുകയായിരുന്നു.
36-ാം വയസിലും ക്രിസ്റ്റ്യാനോ റൊണാൾഡോ (Cristiano Ronaldo) എങ്ങനെയാണ് തന്റെ ശാരിരിക-കായികക്ഷമത കാത്തുസൂക്ഷിക്കുന്നത് എന്നൊരു ചോദ്യം എപ്പോഴും ഒരു സ്പോർട്സ് ആരാധകന്റെ ഉള്ളിൽ കാണും. താരം തിരിച്ച് ഓൾഡ് ട്രഫോർഡിലേക്കെത്തിയപ്പോഴാണ് മാഞ്ചസ്റ്റർ യുണൈറ്റഡിലെ (Manchester United) താരങ്ങളും ക്രിസ്റ്റ്യാനോയുടെ ഫിറ്റ്നെസിന്റെ (Cristiano Ronaldo Fitness) ഒരു രഹസ്യം മനസ്സിലാക്കാൻ സാധിച്ചത്. ആ രഹസ്യം യുണൈറ്റഡിന്റെ താരങ്ങൾ ഒന്നടങ്കം പിന്തുടരാൻ തുടങ്ങിയിരിക്കുകയാണ്.
യുണൈറ്റഡിന്റെ പ്രതിരോധ താരം എറിക് ബെയ്ലിയും ഗോൾ കീപ്പർ ലീ ഗ്രാന്റും ഇംഗ്ലീഷ് സ്പോർട്സ് മാധ്യമമായ ടോക്സ്പോർട്ടിന് നൽകിയ അഭിമുഖത്തിലാണ് റൊണാൾഡോയുടെ ഭക്ഷണരീതിയെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുന്നത്. പോർച്ചുഗീസ് സൂപ്പർ താരത്തിന്റെ പ്ലേറ്റ് നോക്കി തങ്ങളും ഇപ്പോൾ ഡയറ്റാണ് പിന്തുടരുന്നതെന്ന് ഇരു താരങ്ങളും അഭിപ്രായപ്പെട്ടു.
ഏത് ഭക്ഷണത്തിന് ശേഷം ഡസേർട്ട് (ഒരു മധുര പലഹാരം) കഴിക്കുന്ന പതിവ് യുണൈറ്റഡ് താരങ്ങൾക്കുണ്ടായിരുന്നു. എന്നാൽ ക്രിസ്റ്റ്യാനോ മാഞ്ചസ്റ്ററിൽ എത്തിയതിന് ശേഷം ആ പതിവ് അങ്ങ് ഇല്ലതാകുകയായിരുന്നു.
യുവന്റസിൽ നിന്നെത്തി ആദ്യ പരിശീലനം മുതൽ താരത്തിന്റെ ഡയറ്റ് തങ്ങൾ ശ്രദ്ധിക്കാറുണ്ട്. അതിൽ പ്രധാനമായും ശ്രദ്ധിച്ചത് ഭക്ഷണത്തിന് ശേഷമുള്ള ഡസ്സേർട്ടിന്റെ ഭാഗത്തേക്ക് റൊണാൾഡോ തിരിഞ്ഞ് പോലും നോക്കാറില്ല എന്നൊരു പതിവാണ്. അത് ശ്രദ്ധിച്ച തങ്ങൾ ഡസ്സേർട്ട് കഴിക്കുന്നത് ഒഴിവാക്കുകയായിരുന്നു. ഇപ്പോൾ ആരും അത് ഉപയോഗിക്കാറില്ലയെന്ന് ബെയ്ലി പറഞ്ഞു.
ALSO READ : മാഞ്ചസ്റ്റർ യൂണൈറ്റഡിലേക്കുള്ള തിരിച്ചുവരവ് ഇരട്ട ഗോൾ നേടി ആഘോഷിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ
ലീ ഗ്രാന്റ് തന്റെ മറ്റൊരു അനുഭവത്തിലാണ് ക്രിസ്റ്റ്യാനോ മധുരം ഉപയോഗിക്കാറില്ലയെന്ന് മനസ്സിലാക്കയതെന്ന് താരം പറഞ്ഞു. ഹോട്ടലിൽ വെച്ച് ഡിന്നർ കഴിക്കുമ്പോൾ ബ്രൗണി, ആപ്പിൾ ക്രംബിൾ, മറ്റ് മധുര പലഹാരങ്ങൾ എന്തെങ്കിലും പതിവുള്ളതാണ്. ക്രിസ്റ്റ്യാനോ വന്നതിന് ശേഷം ടീമിലെ താരങ്ങളും അതിൽ തൊടില്ല. മറ്റൊരു താരത്തിന്റെ നിർദേശനുസരണം റൊണാൾഡോയുടെ പ്ലേറ്റിലേക്ക് നോക്കിയ ഗ്രാന്റ് തനിക്ക് സങ്കൽപ്പിക്കാവുന്നതിൽ മുകളിൽ ഒരു മികച്ച ഡയറ്റാണ് പോർച്ചുഗീസ് സൂപ്പർ താരത്തിന്റെ പ്ലേറ്റിൽ കണ്ടതെന്ന് യുണൈറ്റഡിന്റെ ഗോൾകീപ്പർ പറഞ്ഞു.
ALSO READ : റൊണാള്‍ഡോ ചതിച്ചു, Coca-Colaയ്ക്ക് 4 ബില്യണ്‍ ഡോളറിന്‍റെ നഷ്ടം..!
പുതിയ സീസണിന്റെ തുടക്കത്തിൽ ഓഗസ്റ്റിലാണ് റൊണാൾഡോ സിരി എ ക്ലബ് യുവന്റസ് വിട്ട് മാഞ്ചസ്റ്റ് യുണൈറ്റഡിൽ എത്തുന്നത്. സീസണിൽ 13 മത്സരങ്ങളിലായി യുണൈറ്റഡിനായി ഇറങ്ങിയ താരം ഏഴ് ഗോൾ സ്വന്തമാക്കുകയും ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...