കെനിയ: മാരത്തണ്‍ ലോക റെക്കോര്‍ഡ് ഉടമയായ കെനിയന്‍ അത്‌ലറ്റ് കെല്‍വിന്‍ കിപ്റ്റം വാഹനാപകടത്തില്‍ മരണപ്പെട്ടതായി റിപ്പോർട്ട്. കെനിയയിലെ അഞ്ചാമത്തെ വലിയ നഗരമായ എല്‍ഡോറെറ്റില്‍ ഞായറാഴ്ച രാത്രിയാണ് അപകടമുണ്ടായത്. അപകടത്തില്‍ പരിശീലകനും മരണപ്പെട്ടതായിട്ടാണ് റിപ്പോർട്ട്.  പരിശീലനത്തിനായി പോകവെയാണ് കെല്‍വിനും പരിശീലകനും സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപെട്ടത്.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:  സ്പെഷ്യലി ഏബിൾഡ് മാരത്തോൺ; യുവതാരം ഹക്കീം ഷാജഹാൻ ഫ്ലാ​ഗ് ഓഫ് ചെയ്തു


കഴിഞ്ഞ ഒക്ടോബറില്‍ ഷിക്കാഗോ മാരത്തണിലാണ് കിപ്റ്റം രണ്ടുമണിക്കൂര്‍ 35 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് ചരിത്രം കുറിച്ചത്. റോട്ടര്‍ഡം മാരത്തണില്‍ രണ്ടുമണിക്കൂറില്‍ താഴെ പൂര്‍ത്തിയാക്കാനുള്ള ഒരുക്കത്തിലായിരുന്നു കിപ്റ്റം.  കിപ്റ്റം കരിയറിലെ ആദ്യ മാരത്തണില്‍ മല്‍സരിക്കുന്നത് 2022 ലാണ്. റുവാണ്ടയില്‍ നിന്നുള്ള മുന്‍ പ്രൊഫഷണല്‍ അത്ലറ്റായിരുന്നു മരിച്ച 36 കാരനായ ഹക്കിസിമാന.  അദ്ദേഹം 5,000 മീറ്റര്‍ മുതല്‍ ഹാഫ് മാരത്തണ്‍ വരെയുള്ള വിവിധ മത്സരങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. 


Also Read: കൊച്ചിയിലെ ബാറിൽ വെടിവെപ്പ്; രണ്ട് ജീവനക്കാർക്ക് വെടിയേറ്റു; അക്രമികളെത്തിയത് റെന്റ് എ കാറിൽ!


ഇവർക്കൊപ്പം കാറിലുണ്ടായിരുന്ന മറ്റൊരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോർട്ട്. രണ്ട് മണിക്കൂര്‍ ഒരു സെക്കന്റില്‍ താഴെ മാരത്തണ്‍ പൂര്‍ത്തിയാക്കിയ ചരിത്രത്തിലെ ആദ്യ അത്‌ലറ്റാണ് 24 കാരനായ കിപ്റ്റം. കഴിഞ്ഞ ഒക്ടോബറില്‍ ഷിക്കാഗോ മാരത്തണിലാണ് രണ്ടുമണിക്കൂര്‍ 35 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് താരം ചരിത്രം കുറിച്ചത്. പ്രാദേശിക സമയം രാത്രി 11 മണിയോടെയായിരുന്നു അപകടം സംഭവിച്ചത്. എല്‍ഡോറെറ്റിലെ പരിശീലന ഗ്രൗണ്ടിലേക്ക് പോകുന്നതിനിടെയായിരുന്നു കെല്‍വിനും കോച്ച് ഗെര്‍വൈസ് ഹക്കിസിമാനയും അപകടത്തില്‍പ്പെട്ടത്. നിയന്ത്രണം വിട്ട കാർ റോഡില്‍ നിന്ന് തെന്നിമാറി വലിയ മരത്തില്‍ ഇടിക്കുകയായിരുന്നു.  വാഹനം ഓടിച്ചത് 24 കാരനായ കെല്‍വിനായിരുന്നുവെന്നാണ് കെനിയന്‍ പോലീസ് പറഞ്ഞത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

 

ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.