ന്യൂഡല്‍ഹി: IPL പതിമൂന്നാം സീസണിലെ മത്സരങ്ങള്‍ക്ക് മുന്നോടിയായി ദുബായിലെത്തിയ ചെന്നൈ സൂപ്പര്‍ കിംഗ്സ് (Chennai Super Kings) താരത്തിനു കൊറോണ സ്ഥിരീകരിച്ചു. അടുത്തിടെ ഇന്ത്യയ്ക്കായി കളത്തിലിറങ്ങിയ യുവ ബോളര്‍ക്കാണ് കൊറോണ വൈറസ് (Corona Virus) സ്ഥിരീകരിച്ചത്. ഇതോടെ ക്വാറന്‍റീന്‍ കാലാവധി നീട്ടാനാണ് ടീമിന്‍റെ തീരുമാനം. 


COMMERCIAL BREAK
SCROLL TO CONTINUE READING

ബോള്‍ട്ടിന് കൊവിഡ്; സമ്പര്‍ക്ക പട്ടികയില്‍ ഗെയ്‌ലും, ആദ്യ പരിശോധന ഫലം പുറത്ത്!


ബോളര്‍ക്ക് പുറമേ സംഘത്തിലെ പത്തിലധികം പേര്‍ക്കും COVID 19 സ്ഥിരീകരിച്ചിട്ടുണ്ട്. കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്നാണ്‌ IPL മത്സരങ്ങള്‍ ദുബായിലേക്ക് മാറ്റിയത്. ഇതേതുടര്‍ന്ന് ഓഗസ്റ്റ് 21നാണ് ചെന്നൈ താരങ്ങള്‍ യുഎയിലെത്തിയത്. ചെന്നൈയില്‍ നിന്നു൦ ചാര്‍ട്ടേഡ് വിമാനത്തിലാണ് ധോണി(MS Dhoni) യടക്കമുള്ള താരങ്ങള്‍ യുഎഇയില്‍ എത്തിയത്.


ധോണിയെ ഭയപ്പെടണം.... IPL ബൗളര്‍മാര്‍ക്ക് മുന്നറിയിപ്പുമായി ഇര്‍ഫാന്‍ പത്താന്‍


സെപ്റ്റംബര്‍ 19 മുതല്‍ നവംബര്‍ 30 വരെയാണ് ഇത്തവണ ഐപിഎല്‍ മത്സരങ്ങള്‍ നടക്കുക.  യുഎഇയിലെത്തിയ ഒന്ന്, മൂന്ന്‍, ആറു ദിവസങ്ങളിലായാണ് താരങ്ങള്‍ക്ക് കൊറോണ പരിശോധന നടത്തിയത്. ചെന്നൈ സൂപ്പര്‍ കിംഗ്സില്‍ ഇന്ത്യന്‍ ജെഴ്സിയണിഞ്ഞ രണ്ട് പേസ് ബൗളര്‍മാരാണ് ഉള്ളത്. ഷാര്‍ദുല്‍ താക്കൂറും ദീപക് ചാഹറും -ഇവരില്‍ ഒരാള്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്.