അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചെങ്കിലും ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ എം എസ് ധോണി (MS Dhoni) കളത്തിലിറങ്ങുന്നതും കാത്തരിക്കുകയാണ് ആരാധകര്‍.
സെപ്റ്റംബറില്‍ യുഎഇയില്‍ ആരംഭിക്കുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ (IPL) ചെന്നൈയ്ക്ക് വേണ്ടി ധോണി കളത്തിലിറങ്ങുമ്പോള്‍ ബൗളര്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കുകയാണ് മുന്‍സഹതാരം കൂടിയായ ഇന്ത്യന്‍ പേസര്‍ ഇര്‍ഫാന്‍ പത്താന്‍ (Irfan Pathan)...!!
അതിന് കാരണമായി ഇര്‍ഫാന്‍ പത്താന്‍ പറയുന്നത്, രാജ്യാന്തര ക്രിക്കറ്റിന്‍റെ ഭാരമെല്ലാം ഒഴിഞ്ഞ ധോണി യാതൊരു സമ്മര്‍ദ്ദവുമില്ലാതെയാകും ഐപിഎല്‍ കളിക്കുക എന്നതാണ്.
"ഐപിഎല്ലിലേക്ക് വരുമ്പോള്‍ എന്നെ പോലെ വിരമിച്ച താരങ്ങള്‍ ഉള്‍പ്പടെ ധോണിക്ക് പന്തെറിയാന്‍ അത്ര ഇഷ്ടപ്പെടുന്നുണ്ടെന്ന് തോന്നുന്നില്ല. കാരണം അദ്ദേഹം മികച്ച ഫോമിലായിരിക്കും."
"ഞാന്‍ അതിനായി കാത്തിരിക്കുകയാണ്, എല്ലാ ബോളര്‍മാരും ശ്രദ്ധിക്കുക. CSKക്ക് വേണ്ടി കളിക്കുമ്പോള്‍, ധോണി അത് ആസ്വദിക്കുന്നു. ഒരു ബാറ്റ്സ്മാന്‍ എന്ന നിലയിലും അദ്ദേഹത്തിന്‍റെ മികച്ച പ്രകടനം പുറത്തെടുക്കുന്നു," ഇര്‍ഫാന്‍ പത്താന്‍ പറഞ്ഞു.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മൂന്ന് തവണ ചെന്നൈയെ കിരീടത്തിലേക്ക് നയിച്ച നായകനാണ് ധോണി. എട്ട് തവണയാണ് ധോണിയുടെ മഞ്ഞപ്പട ഐപിഎല്‍ ഫൈനല്‍ കളിച്ചത്. കഴിഞ്ഞ സീസണില്‍ ചെന്നൈയുടെ ടോപ് സ്കോററായിരുന്ന ധോണി ഇത്തവണയും കളത്തിലിറങ്ങുന്നത് ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ക്രിക്കറ്റ് ലോകം.
Also read: മുന്‍ ഇന്ത്യന്‍ നായകന്‍ എം എസ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചു!
ഐപിഎല്ലിന്‍റെ ചരിത്രത്തിലെ ഏറ്റവും സ്ഥിരതയാര്‍ന്ന പ്രകടനം നടത്തിയിട്ടുള്ള ഏക ടീമായ ചെന്നൈ സൂപ്പര്‍ കി൦ഗ്സ് നാലാം കിരീടം തേടിയാണ് ഇത്തവണ യുഎഇയിലേക്കു പറക്കുക. എല്ലാ സീസണിലും പ്ലേഓഫ്, ഏറ്റവുമധികം ഫൈനലുകള്‍ എന്നിങ്ങനെ ടൂര്‍ണമെന്റില്‍ മറ്റു ടീമുകള്‍ക്കൊന്നും അവകാശപ്പെടാനില്ലാത്ത റെക്കോര്‍ഡുകള്‍ക്കു അവകാശിയാണ് CSK.
2018ലായിരുന്നു സിഎസ്‌കെ അവസാനമായി ചാംമ്പ്യന്മാരായത്. കഴിഞ്ഞ സീസണില്‍ ട്രോഫി കൈക്കുമ്പിളില്‍ നിന്നും അവര്‍ക്കു വഴുതിപ്പോവുകയായിരുന്നു. ഫൈനലില്‍ മുംബൈ ഇന്ത്യന്‍സിനോടു ഒരു റണ്‍സിനായിരുന്നു മഞ്ഞപ്പടയുടെ തോല്‍വി.
തനിക്ക് സാധ്യമായതെല്ലാം രാജ്യത്തിന് നല്‍കിയതിന്‍റെ സംതൃപ്തിയോടെ നീല ജേഴ്സി അഴിക്കുന്ന ധോണിയില്‍ നിന്നും ഇനിയും കൂടുതല്‍ ചെന്നൈ പ്രതീക്ഷിക്കുന്നുണ്ട്. ബാറ്റ്സ്മാന്‍, വിക്കറ്റ് കീപ്പര്‍, നേതാവ്, ഉപദേഷ്ടാവ്, അതിലെല്ലാം ഉപരി സിഎസ്‌കെക്ക് ധോണി അവരുടെ മുഖം തന്നെയാണ്. അദ്ദേഹത്തിന്‍റെ തന്ത്രങ്ങളും, ഏത് പ്രതിസന്ധി ഘട്ടങ്ങളിലും റണ്‍സ് കണ്ടെത്തുന്നതിനുള്ള ആര്‍ജ്ജവവും, ഏത് വിജയലക്ഷ്യവും പിന്തുടര്‍ന്ന് ജയിക്കാമെന്ന വിശ്വാസവുമാണ് CSKയ്ക്ക് മുതല്‍ക്കൂട്ട്....