സെവ്വിയ: Lionel Messi യുടെ ബാഴ്സലോണ ക്ലബ് ചരിത്രത്തിൽ താരത്തിന്റെ അദ്യം Red Card നേട്ടം. സ്പാനിഷ് സൂപ്പർ കപ്പ് ഫൈനലിൽ അത്ലെറ്റിക് ബിൽബാവോയ്ക്കെതിരെയുള്ള മത്സരത്തിന്റെ അധിക സമയത്തെ ഇഞ്ചുറി ടൈമിലാണ് മെസി റെഡ് കാർഡ് കണ്ട് പുറത്തായത്. ഫൈനലിൽ അത്ലെറ്റിക് ക്ലബ് രണ്ടിനെതിരെ മൂന്ന് ​ഗോളുകൾ നേടി ബാഴ്സെയ തോൽപ്പിച്ച് കപ്പ് ഉയർത്തി.


COMMERCIAL BREAK
SCROLL TO CONTINUE READING

ഫൈനലിൽ അത്ലെറ്റികിന്റെ അസ്സിയർ വിയ്യാലിബ്രെയുടെ മുഖത്തടിച്ചതിനെ തുടർന്നാണ് Messi Red Card നേടി പുറത്താകുന്നത്. ആവേശകരമായ മത്സരത്തിൽ 2-1ന് എന്ന നിലയിൽ ബാഴ്സലോണ (Barcelona) കപ്പുയർത്തുമെന്ന് പ്രതീക്ഷിച്ച സമയത്താണ് ഇഞ്ചിറി ടൈമിൽ വിയ്യാലിബ്രെയിലൂടെ സമനില ​ഗോൾ നോടി കളി അധിക സമയത്തേക്ക് നീട്ടിയത്. തുടർന്ന് അധികം സമത്തിന്റെ അദ്യ മിനിറ്റിൽ തന്നെ ഇന്യാക്കി വില്യംസിന്റെ ​ഗോളിലൂടെ മൂന്നലെത്തി അത്ലെറ്റിക് കപ്പ് സ്വന്തമാക്കുകയായിരുന്നു. ഫ്രഞ്ച് താരം ആൻ്റോണിയോ ​ഗ്രീസ്മാനാണ് ബാഴ്സയ്ക്കായി രണ്ട് ​ഗോളുകളും നേടിയത്. ഒസ്കാർ ഡി മാർകോസാണ് അത്ലെറ്റിക്കിനായി മറ്റൊരു ​ഗോൾ നേടിയത്.



ALSO READ: മഞ്ഞിൽ പൊതിഞ്ഞ് റയലിന്റെ സാന്റിയാഗോ ബെർണാബ്യു


ബാഴ്സയ്ക്കായി 753 മത്സരങ്ങളിൽ കളിച്ച മെസിയുടെ (Lionel Messi) ക്ലബ് കരിയറിലെ ആദ്യ റെഡ് കാർഡാണിത്. കൂടാതെ ഫുട്ബോൾ കരിയറിലെ മൂന്നാമത്തെ റെഡ് കാർഡും. നേരത്തെ ആർജന്റീനയൻ ജേഴ്സിയിൽ താരം രണ്ട് തവണ റെ‍ഡ് കാർഡ് പുറത്തായിട്ടുമുണ്ട്.‍ 


ALSO READ: Kerala Blasters വീണ്ടും പടിക്കൽ കൊണ്ട് കലം ഉടച്ചു


സൂപ്പർ കപ്പിന്റെ സെമി ഫൈനലിൽ റയർ മാഡ്രിഡിനെ (Real Madrid) തോൽപിച്ചാണ് അത്ലെറ്റിക് ക്ലബ്ബ് ബാഴ്സലോണയ്ക്കെതിരെ ഫൈനലിൽ എത്തിയത്. ബാഴ്സയാകട്ടെ സെമിയിൽ റയൽ സോഷ്യദാദിനെ പെനാൽറ്റിയിലൂടെ പുറത്താക്കിയാണ് ഫൈനിൽ പ്രവേശിച്ചത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.