ICC World Cup Final 2023: 50 വിക്കറ്റ് നേട്ടത്തില്‍ മുഹമ്മദ് ഷമി, പ്ലെയര്‍ ഓഫ് ദ മാച്ച്
Cricket World Cup Final 2023: ഇന്ത്യ ന്യൂസിലാന്‍ഡ് സെമി ഫൈനല്‍ മത്സരത്തില്‍മുഹമ്മദ് ഷമിയുടെ പേരിലും രണ്ട് ഇതിഹാസിക നേട്ടങ്ങള്‍ പിറന്നു. ലോകകപ്പില്‍ ഇന്ത്യയ്ക്കായി 50 വിക്കറ്റ് സ്വന്തമാക്കുന്ന ആദ്യ ബൗളര്‍ ആയി മാറി മുഹമ്മദ് ഷമി.
Cricket World Cup Final 2023: റെക്കോര്‍ഡുകള്‍ തകരുന്നതും പുതിയ നേട്ടങ്ങള്‍ സ്ഥാപിക്കുന്നതുമാണ് ഇന്ത്യ ന്യൂസിലാന്‍ഡ് സെമി ഫൈനലില്‍ കണ്ടത്.
സെമി ഫൈനലില്‍ അപൂര്‍വ്വ നേട്ടമാണ് ബൗളര്‍ മുഹമ്മദ് ഷമി സ്വന്തമാക്കിയത്. 2023 ലോകകപ്പില്‍ ഇന്ത്യയുടെ സൂപ്പര്‍ ഹീറോകളില്‍ പ്രധാനിയാണ് മുഹമ്മദ് ഷമി. പരിക്ക് മൂലം ഓള്‍ റൗണ്ടര്‍ ഹാര്‍ദ്ദിക് പാണ്ഡ്യ പുറത്തായതോടെ മുഹമ്മദ് ഷമിയ്ക്ക് നറുക്ക് വീഴുകയായിരുന്നു. തനിക്ക് ലഭിച്ച അവസരം പരമാവധി പ്രയോജനപ്പെടുത്താന്‍ ഷമിയ്ക്ക് സാധിച്ചു എന്ന് വേണം പറയാന്‍.
Also Read: India vs New Zealand: ന്യൂസിലൻഡിനെ തകര്‍ത്ത് ഇന്ത്യ ഫൈനലില്‍!!
ഇന്ത്യ ന്യൂസിലാന്‍ഡ് സെമി ഫൈനല്‍ മത്സരത്തില്‍മുഹമ്മദ് ഷമിയുടെ പേരിലും രണ്ട് ഇതിഹാസിക നേട്ടങ്ങള്‍ പിറന്നു. ലോകകപ്പില്‍ ഇന്ത്യയ്ക്കായി 50 വിക്കറ്റ് സ്വന്തമാക്കുന്ന ആദ്യ ബൗളര്‍ ആയി മാറി മുഹമ്മദ് ഷമി. വാങ്കഡെ സ്റ്റേഡിയത്തില്‍ ന്യൂസിലാന്‍ഡ് നായകന്‍ കെയ്ന്‍ വില്ല്യംസനെ പുറത്താക്കി ഷമി ആഘോഷിച്ചത് ലോകകപ്പില്‍ 50 വിക്കറ്റ് എന്ന പുതിയ നേട്ടം ആണ്.
ലോകകപ്പില്‍ ഈ നേട്ടം കൈവരിയ്ക്കുന്ന ഏഴാമത്തെ താരമാണ് മുഹമ്മദ് ഷമി. ഷമിയ്ക്ക് പുറമേ ലോകകപ്പില്‍ ഈ നേട്ടം കൈവരിച്ചിരിയ്ക്കുന്നത് 6 താരങ്ങള്‍ മാത്രമാണ്. ഗ്ലെന്‍ മഗ്രാത്ത് (ഓസ്ട്രേലിയ), മുത്തയ്യ മുരളീധരന്‍ (ശ്രീലങ്ക), മിച്ചല്‍ സ്റ്റാര്‍ക്ക് (ഓസ്ട്രേലിയ), ലസിത് മലിംഗ (ശ്രീലങ്ക), വസിം അക്രം (പാകിസ്ഥാന്‍), ട്രെന്‍റ് ബോള്‍ട്ട് ന്യൂസിലാന്‍ഡ്) തുടങ്ങിയവരാണ് ഇതിനുമുന്‍പ് ഈ നേട്ടം കൈവരിച്ചവര്‍. ഷമിയ്ക്ക് പുറമേ മിച്ചല്‍ സ്റ്റാര്‍ക്കും ട്രെന്‍റ് ബോള്‍ട്ടും ഈ ലോകകപ്പിലാണ് ഈ നേട്ടം കൈവരിച്ചത്.
സെമി ഫൈനലിന് മുന്‍പ് ഷമിയുടെ പേരില്‍ ലോകകപ്പില്‍ 47 വിക്കറ്റുകള്‍ ആണ് ഉണ്ടായിരുന്നത്. സെമി ഫൈനല്‍ മത്സരത്തോടെ ഈ പട്ടികയിലേയ്ക്ക് 7 വിക്കറ്റുകള്‍ കൂടിയാണ് ഷമി കൂട്ടിച്ചേര്‍ത്തത്. ലോകകപ്പ് വിക്കറ്റ് വേട്ടയില്‍ ഏഴാം സ്ഥാനത്താണ് ഷമി.
ഇന്ത്യയ്ക്കായി 100 ഏകദിനം എന്ന റെക്കോര്‍ഡും മുഹമ്മദ് ഷമി സ്വന്തമാക്കി.ഈ ലോകകപ്പില്‍ 6 മത്സരങ്ങളില്‍ നിന്നായി 23 വിക്കറ്റുകളാണ് ഷമി സ്വന്തമാക്കിയിരിയ്ക്കുന്നത്.....
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.