World Cup 2023: ഇന്ത്യൻ ബൗളര്‍ മുഹമ്മദ് ഷമിയെ പുകഴ്ത്തി ന്യൂസിലൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസൺ. മുഹമ്മദ് ഷമിയെ മികച്ച ബൗളർമാരിലൊരാളാണെന്നും ഇന്ത്യന്‍ ടീം  ലോകത്തിലെ ഏറ്റവും മികച്ച ടീമാണെന്നും കെയ്ൻ വില്യംസൺ അഭിപ്രായപ്പെട്ടു. ന്യൂസിലൻഡിനെ 70 റൺസിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ ലോകകപ്പ് ഫൈനലിൽ കടന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:  SA vs AUS Second Semi Final: മില്ലര്‍ക്ക് സെഞ്ച്വറി, ദക്ഷിണാഫ്രിക്കയെ 212 ല്‍ തളച്ച് ഓസ്ട്രേലിയ


 398 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ന്യൂസിലൻഡ് 48.5 ഓവറിൽ 327 റൺസിന് പുറത്തായി. മുഹമ്മദ് ഷമി 57 റൺസ് വഴങ്ങി 7വിക്കറ്റ് വീഴ്ത്തി. നിലവിലെ ലോകകപ്പിൽ ഇത് മൂന്നാം തവണയാണ് ഒരു മത്സരത്തിൽ അഞ്ചോ അതിലധികമോ വിക്കറ്റുകൾ വീഴ്ത്തുന്ന താരം എന്ന നേട്ടംഷമി കൈവരിക്കുന്നത്. നിലവിലെ ലോകകപ്പിൽ മുഹമ്മദ് ഷമി ഇതുവരെ 23 വിക്കറ്റുകൾ നേടിയിട്ടുണ്ട്.


Akso Read:  ICC World Cup Final 2023: കിരീടപ്പോരാട്ടം കാണാൻ പ്രധാനമന്ത്രിയെത്തും, മത്സരം അവിസ്മരണീയമാക്കാൻ വ്യോമസേനയുടെ പ്രകടനം  
 
'Deadly', ബൗളര്‍ എന്നാണ് വില്യംസൺ ഷമിയെ വിശേഷിപ്പിച്ചത് 


 മുഹമ്മദ് ഷമിയുടെ പ്രകടനം അവിശ്വസനീയമാണെന്ന് കെയ്ൻ വില്യംസൺ പറഞ്ഞു. പകുതി മത്സരങ്ങൾ മാത്രം കളിച്ച് ടൂർണമെന്‍റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയ ബൗളർമാരുടെ പട്ടികയിൽ ഉൾപ്പെടുകയും ചെയ്തു, അദ്ദേഹം പറഞ്ഞു, 'ഈ ഇന്ത്യൻ ടീം എല്ലാ തരത്തിലും മിന്നുന്ന പ്രകടനമാണ് നടത്തുന്നത്, അവരുടെ മുഴുവൻ ശ്രദ്ധയും ഇനി അടുത്ത മത്സരത്തിലായിരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്, വില്യംസൺ പറഞ്ഞു. 


ഇന്ത്യൻ ടീമിനെ ലോകത്തിലെ ഏറ്റവും മികച്ച ടീമെന്ന് വിശേഷിപ്പിച്ച ന്യൂസിലൻഡ് ക്യാപ്റ്റൻ, എല്ലാ കളിക്കാരും മികച്ച പ്രകടനം നടത്തുന്നതിനാൽ എതിർ ടീമിന് അവരെ നേരിടാൻ പ്രയാസമാണെന്നും അഭിപ്രായപ്പെട്ടു. ഏകദിനത്തിൽ തന്‍റെ 50-ാം സെഞ്ച്വറി നേടി സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോർഡ് തകര്‍ത്ത വിരാട് കോഹ്‌ലിയെ പ്രശംസിക്കാൻ വാക്കുകൾ ഇല്ല എന്നാണ് വില്യംസൺ അഭിപ്രായപ്പെട്ടത്. 


  



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.