ഷമ്മിയ്ക്കൊപ്പമുള്ള നഗ്ന ചിത്രങ്ങള്‍ പങ്കുവച്ച ഹസിന്‍ ജഹാനെതിരെ രൂക്ഷ വിമര്‍ശനവുമായി ആരാധകര്‍! ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ചിത്രത്തിനൊപ്പം ഒരു കുറിപ്പും ഇവര്‍ പങ്കുവച്ചിട്ടുണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

'നിങ്ങള്‍ ഒന്നുമല്ലാതിരുന്ന കാലത്ത് ഞാന്‍ പരിശുദ്ധയും സല്‍സ്വഭാവിയും ആയിരുന്നു. ഇന്ന് നിങ്ങള്‍ എന്തൊക്കെയോ നേടിയപ്പോള്‍ ഞാന്‍ അശുദ്ധയായി. കള്ളത്തിന്റെ മറക്കൊണ്ട് ഏറെ നാള്‍ സത്യം മൂടിവയ്ക്കാനാകില്ല.' -അവര്‍ കുറിച്ചു. 



ഇതിനെതിരെ രൂക്ഷ വിമര്‍ശനമാണ് സമൂഹ മാധ്യമങ്ങളില്‍ ഉയരുന്നത്. ദാമ്പത്യ ജീവിതത്തിലെ താളപ്പിഴകള്‍ കാരണം മൂന്ന്‍ തവണ താന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടുണ്ട് എന്ന് ഷമ്മി നേരത്തെ വെളിപ്പെടുത്തിയിരുന്നു. 


ഇനിയെങ്കിലും അദ്ദേഹത്തെ വെറുതെ വിട്ടുകൂടെയെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. മെയ്‌ 30നു പങ്കുവച്ച ചിത്രത്തിനെതിരെ രൂക്ഷ വിമര്‍ശനമാന് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ഉയരുന്നത്. 


'ആസ്വദിക്കാന്‍ മറ്റൊരു ജീവിതമുണ്ട്' വിരമിക്കല്‍ പ്രഖ്യാപിച്ച് WWE താരം അണ്ടര്‍ടേക്കര്‍!!


 


ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് ഭാര്യ ഹസിന്‍ ജഹാന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഷമിക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.  ഐപിസി 498എ വകുപ്പ് പ്രകാരം കൊല്‍ക്കത്തയിലെ ലാല്‍ ബസാര്‍ പൊലീസാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.


ഗാർഹിക പീഡനം, വിശ്വാസ വഞ്ചന കുറ്റങ്ങൾ ചുമത്തിയാണ് ഷമിയുടെ പേരില്‍ പൊലീസ് കേസെടുത്തിരിക്കുന്നത്. 2014 ജൂണിലാണ് ഷമിയും ഹാസിനും വിവാഹിതരായത്. ഇവര്‍ക്ക് ഒരു കുട്ടിയുണ്ട്.2019ലാണ് ഇരുവരും ബന്ധം വേര്‍പ്പെടുത്തിയത്.