World Wrestling Entertainments (WWE)ല്‍ നിന്നും വിരമിക്കുന്നതായി പ്രഖ്യാപിച്ച് അണ്ടര്‍ടേക്കര്‍.
WWEയുടെ അവസാന എപ്പിസോഡിനെ 'അവസാന റൈഡ്' എന്നാണ് അണ്ടര്‍ടേക്കര്‍ വിശേഷിപ്പിച്ചത്. ഇനി റിംഗിലേക്ക് മടങ്ങില്ല എന്ന സൂചനയായിരുന്നു അത്. മാര്‍ക് വില്ല്യം കലവേ എന്നാണ് അണ്ടര്‍ടേക്കറുടെ ശരിക്കുമുള്ള പേര്. തന്‍റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് താര൦ വിരമിക്കല്‍ പ്രഖ്യാപിച്ചത്.
You can never appreciate how long the road was until you’ve driven to the end. #TheLastRide @WWENetwork pic.twitter.com/JW3roilt9a
— Undertaker (@undertaker) June 21, 2020
"I did things my way, and I'm gonna leave my way."#TheLastRide @undertaker pic.twitter.com/Qy0Qfxk3zL
— WWE (@WWE) June 22, 2020
30 വര്‍ഷ൦ നീണ്ട കരിയറിനാണ് അണ്ടര്‍ടേക്കര്‍ ഇതോടെ വിരാമമിട്ടിരിക്കുന്നത്. ഉചിതമായ സമയത്താണ് വിരമിക്കല്‍ തീരുമാനമെന്നും ഇനി തിരികെ വരാന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം. WWEയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ അണ്ടര്‍ടേക്കറുടെ വിരമിക്കല്‍ പ്രഖ്യാപനം സ്ഥിരീകരിച്ചിട്ടുണ്ട്.
ഐശ്വര്യ റായിയുടെ ശരിക്കുമുള്ള അപര അമൃതയല്ലേ?
1984-ൽ വേൾഡ് ക്ലാസ് ചാമ്പ്യൻഷിപ്പ് റെസ്‌ലിങ്ങിലൂടെയാണ് അണ്ടര്‍ടേക്കറുടെ കരിയര്‍ ആരംഭിക്കുന്നത്. 1989-ൽ ഇദ്ദേഹം വേൾഡ് ചാമ്പ്യൻഷിപ്പ് റെസ്‌ലിങ്ങിൽ (WCW) ചേർന്നു. 1990-ൽ കരാർ പുതുക്കാതതിനെ തുടര്‍ന്നാണ് ഇദ്ദേഹം WWCല്‍ ചേര്‍ന്നത്. അതിനുശേഷം WWCല്‍ തന്നെ തുടർന്ന അണ്ടര്‍ടേക്കര്‍ നിലവില്‍ അവിടുത്തെ ഏറ്റവും മുതിർന്ന താരങ്ങളിൽ ഒരാളാണ്.
റെസിൽമാനിയയിൽ 21 തവണ തുടർച്ചയായി ജയിച്ച ഇദ്ദേഹം 2014ൽ ആണ് ആദ്യമായി പരാജയപ്പെടുന്നത്. ആറ് തവണ ലോക ചാമ്പ്യനായിട്ടുണ്ട് (നാല് തവണ WWE ചാമ്പ്യൻ, രണ്ട് തവണ വേൾഡ് ഹെവിവെയ്റ്റ് ചാമ്പ്യൻ). 2007 റോയൽ റമ്പിളിലെ വിജയിയും ഇദ്ദേഹമായിരുന്നു. 12 തവണ അദ്ദേഹം സ്ലാമി അവാര്‍ഡിനും അര്‍ഹനായിട്ടുണ്ട്. നിലവില്‍ WWCല്‍ ഏറ്റവുമധിക൦ ആരാധകരുള്ള താരമാണ് അണ്ടര്‍ടേക്കര്‍.