MS Dhoni: തല ധോണി തന്നെ! വെളിപ്പെടുത്തി സിഎസ്കെ ക്യാപ്റ്റൻ
ചെന്നൈ ആരാധകരുടെ മുമ്പില്‍ കളിച്ച് മാത്രമെ വിരമിക്കൂവെന്നും ധോണി പറഞ്ഞു. അവർക്ക് മുമ്പില്‍ കളിക്കാതെ വിരമിക്കുന്നത് നീതികേടാണെന്നും ചെന്നൈ നഗരത്തോടും ആരാധകരോടും നന്ദി പറയാതിരിക്കാനാവില്ലെന്നും തല പറഞ്ഞു.
മുംബൈ: ആരാധകരുടെ ചോദ്യങ്ങൾക്കുള്ള മറുപടി നൽകി സിഎസ്കെ ക്യാപ്റ്റൻ എംഎസ് ധോണി. ഐപിഎല്ലിന്റെ അടുത്ത സീസണിലും താൻ കളിക്കുമെന്ന് ധോണി വ്യക്തമാക്കി. രാജസ്ഥാന്‍ റോയല്‍സിനെതിരായ സീസണിലെ അവസാന ലീഗ് മത്സരത്തിനിറങ്ങിയ ധോണി ടോസ് സമയത്താണ് ഇക്കാര്യം അറിയിച്ചത്. ആരാധകര്‍ക്ക് വീണ്ടും ധോനിയെ മഞ്ഞ ജേഴ്‌സിയില്‍ കാണാന്‍ സാധിക്കുമോ എന്ന ഇയാന്‍ ബിഷപ്പിന്റെ ചോദ്യത്തിന് മറുപടിയായാണ് ധോണി തന്റെ തീരുമാനം അറിയിച്ചത്.
ചെന്നൈ ആരാധകരുടെ മുമ്പില്‍ കളിച്ച് മാത്രമെ വിരമിക്കൂവെന്നും ധോണി പറഞ്ഞു. അവർക്ക് മുമ്പില്‍ കളിക്കാതെ വിരമിക്കുന്നത് നീതികേടാണെന്നും ചെന്നൈ നഗരത്തോടും ആരാധകരോടും നന്ദി പറയാതിരിക്കാനാവില്ലെന്നും തല പറഞ്ഞു. അടുത്ത സീസണിലും ധോണി തന്നെ ചെന്നൈയെ നയിക്കുമെന്ന് നേരത്തെ ക്രിക്ക് ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്തിരുന്നു. രവീന്ദ്ര ജഡേജ കളിക്കാരനായി ടീമില്‍ തുടരുമെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു.
ഇത്തവണത്തെ സീസണിൽ ധോണി ആദ്യം നായക സ്ഥാനം ജഡേജയ്ക്ക് കൈമാറിയിരുന്നു. എന്നാല്‍ ജഡേജക്ക് കീഴില്‍ കളിച്ച എട്ട് മത്സരങ്ങളില്‍ രണ്ടെണ്ണത്തില്‍ മാത്രമാണ് ചെന്നൈ വിജയിച്ചത്. തുടര്‍ന്ന് ധോണി വീണ്ടും നായകസ്ഥാനം ഏറ്റെടുക്കുകയായിരുന്നു. ധോണിക്ക് കീഴില്‍ കളിച്ച അഞ്ച് മത്സരങ്ങളില്‍ രണ്ടെണ്ണത്തില്‍ ചെന്നൈ ജയിച്ചു. സീസണില്‍ 13 മത്സരങ്ങളില്‍ നാലെണ്ണം മാത്രം ജയിച്ച ചെന്നൈയുടെ പ്ലേ ഓഫ് പ്രതീക്ഷകള്‍ നേരത്തെ അവസാനിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...