ന്യൂഡൽഹി: ചെന്നൈ സൂപ്പർ കിംഗ്സിന് (Chennai Super Kings) നാലാം തവണയും ഐപിഎൽ കിരീടം നേടിക്കൊടുത്തുകൊണ്ട് സിംഹം എല്ലായ്പ്പോഴും കാട്ടിലെ രാജാവ് തന്നെയാണെന്ന് തെളിയിച്ചിരിക്കുകയാണ് എംഎസ് ധോണി (MS Dhoni). 


COMMERCIAL BREAK
SCROLL TO CONTINUE READING

2008 മുതൽ ഇതുവരെ മാഹി സിഎസ്‌കെയുടെ ക്യാപ്റ്റനായി തുടരുകയായിരുന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ (Leadership) മഞ്ഞപ്പട (Yellow Army) നിരവധി റെക്കോർഡുകൾ സൃഷ്ടിക്കുകയും ചെയ്തു. 


Also Read: IPL Final: വിസിലടിച്ച് വന്ന് കപ്പടിച്ച് ചെന്നൈ


CSK കഴിഞ്ഞ വർഷം ഫ്ലോപ്പ് ആയിരുന്നു


കഴിഞ്ഞ വർഷം ചെന്നൈ സൂപ്പർ കിംഗ്സിനെ (Chennai Super Kings) സംബന്ധിച്ചിടത്തോളം വളരെ നിരാശാജനകമായിരുന്നു, കഴിഞ്ഞ വർഷം 14 മത്സരങ്ങളിൽ 6 എണ്ണത്തിൽ മാത്രമാണ് സിഎസ്കെ വിജയിച്ചത്.  മാത്രമല്ല 12 പോയിന്റുമായി പോയിന്റ് പട്ടികയിൽ ഏഴാം സ്ഥാനത്തായിരുന്നു. അത് ആദ്യ സീസൺ ആയിരുന്നു മഞ്ഞപ്പട (Yellow Army) പ്ലേ ഓഫിൽ കേറാതെ പുറത്തിരുന്നത്.   


ധോണി ആരാധകർക്ക് നൽകി വലിയ സമ്മാനം


എംഎസ് ധോണിയുടെ (MS Dhoni) നേതൃത്വത്തിൽ കഴിഞ്ഞ വർഷത്തെ പരാജയം മറന്ന് ചെന്നൈ സൂപ്പർ കിംഗ്സ് (Chennai Super Kings) ഈ സീസണിൽ സ്ഥിരമായി കിടിലം പ്രകടനമാണ് കാഴ്ചവച്ചത്.  ഇതിലൂടെ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനം നേടുകയും ചെയ്തു.  തുടർന്ന് കിരീടം നേടി തങ്ങളുടെ ആരാധകർക്ക് മികച്ച സമ്മാനം നൽകുകയും ചെയ്തു.


Also Read: IPL 2021 : ഐപിഎൽ ഫൈനലിൽ ചെന്നൈ സൂപ്പർ കിങ്സിനെ നേരിടുക Kolkata Knight Riders, ഡൽഹിയെ മറികടന്നത് ഒരു ത്രില്ലർ മത്സരത്തിനൊടുവിൽ


രോഹിതിനെക്കാൾ പിന്നിലാണ് ധോണി


ഐ‌പി‌എല്ലിലെ ഏറ്റവും വിജയശ്രീലാളിതരായ ക്യാപ്റ്റൻമാരിൽ ഒരാളായി എംഎസ് ധോണിയെ (MS Dhoni) കണക്കാക്കുന്നു, പക്ഷേ നേതൃത്വത്തിന്റെ കാര്യത്തിൽ അദ്ദേഹം രോഹിത് ശർമ്മയുടെ (Rohit Sharma) പിന്നിലാണ്.  'ഹിറ്റ്മാൻ' തന്റെ ക്യാപ്റ്റൻസിയിൽ 'മുംബൈ ഇന്ത്യൻസിനെ (Mumbai Indians) 5 തവണ ചാമ്പ്യൻമാരാക്കിയിട്ടുണ്ട്.  
 
ആരൊക്കെ എത്ര തവണ ഐപിഎൽ ചാമ്പ്യനായി?


1. മുംബൈ ഇന്ത്യൻസ് - 5 തവണ (2013, 2015, 2017, 2019, 2020), ക്യാപ്റ്റൻ രോഹിത് ശർമ്മ
2. ചെന്നൈ സൂപ്പർ കിംഗ്സ് - 4 തവണ  (2010, 2011, 2018, 2021), ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണി
3. കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് - 2 തവണ (2012, 2014), ക്യാപ്റ്റൻ ഗൗതം ഗംഭീർ 2 തവണ 
4. സൺറൈസേഴ്സ് ഹൈദരാബാദ് - 1 തവണ (2016), ക്യാപ്റ്റൻ ഡേവിഡ് വാർണർ
5. ഡെക്കാൻ ചാർജേഴ്സ് - 1 തവണ (2009), ക്യാപ്റ്റൻ ആദം ഗിൽക്രിസ്റ്റ്
6. രാജസ്ഥാൻ റോയൽസ് - 1 തവണ (2008),  ക്യാപ്റ്റൻ ഷെയ്ൻ വോൺ


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.