ചെന്നൈ സൂപ്പർ കിം​ഗ്സ് ഐപിഎല്ലിലെ ഏറ്റവും ശക്തരായ ടീമുകളിലൊന്നാണ് എന്നതിൽ എതിരാളികൾക്ക് പോലും തർക്കമുണ്ടാകില്ല. 2008 മുതൽ ചെന്നൈയെ സൂപ്പറാക്കിയതിൽ ഏറ്റവും പ്രധാന പങ്കുവഹിച്ചത് ഇതിഹാസ താരം മഹേന്ദ്ര സിം​ഗ് ധോണി തന്നെയാണ്. നായകനല്ലെങ്കിലും ടീമിന്റെ തലയായി ധോണി വിക്കറ്റിന് പിന്നിലുണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ധോണി 226 മത്സരങ്ങളിൽ ചെന്നൈ സൂപ്പർ കിംഗ്സിനെ നയിച്ചിട്ടുണ്ട്. 5 തവണ ടീമിനെ കിരീടം ചൂടിക്കാനും ധോണിയ്ക്ക് കഴിഞ്ഞു. അവസാന സീസണിലും കപ്പ് നേടിക്കൊടുത്ത ശേഷമാണ് ധോണി നായക വേഷം അഴിച്ചത്. വരും തലമുറയ്ക്ക് നായക പദവി കൈമാറ്റം ചെയ്യുക എന്ന തന്റെ കടമ അദ്ദേഹം ഭം​ഗിയായി നിറവേറ്റുകയും ചെയ്തു. നിലവിലെ നായകൻ യുവതാരം ഋതുരാജ് ​ഗെയ്ക്വാദ് ആണെങ്കിലും നിർണായക സമയങ്ങളിലെല്ലാം തീരുമാനങ്ങളെടുക്കുന്നതിൽ ധോണിയുടെ ഇടപെടൽ സജീവമായിത്തന്നെയുണ്ട്. 


ALSO READ: നാണംകെട്ട തോൽവി; കെ.എൽ രാഹുലിനോട് പൊട്ടിത്തെറിച്ച് ടീം ഉടമ, വീഡിയോ


ധോണി വിരമിക്കൽ പ്രഖ്യാപിക്കാൻ പോകുന്നുവെന്ന് കഴിഞ്ഞ 4-5 വർഷമായി വാർത്തകൾ വരുന്നുണ്ട്. എന്നാൽ ഓരോ തവണയും ധോണി വിരമിക്കൽ തീരുമാനം വരും വർഷത്തേയ്ക്ക് നീട്ടുന്നതാണ് പതിവ്. അടുത്ത സീസണിലും താൻ ചെന്നൈയ്ക്ക് വേണ്ടി കളിക്കുമെന്ന് അദ്ദേഹം വ്യക്തമായി പറയാറുമുണ്ട്. എന്നാൽ, ഇനി ഒരങ്കത്തിന് കൂടി ധോണി ഉണ്ടാകുമോ എന്ന കാര്യം ആരാധകരെ സങ്കടത്തിലാക്കുന്നുണ്ട്. കായിക ക്ഷമതയിലോ ഫോമിലോ ഒട്ടും കുറവ് വന്നിട്ടില്ലെങ്കിലും ധോണിയ്ക്ക് പ്രായം 43ലേയ്ക്ക് അടുക്കുകയാണ്. 


ഈ ഐപിഎൽ ധോണിയുടെ അവസാന ഐപിഎൽ ആയിരിക്കുമെന്നാണ് പലരും വിശ്വസിക്കുന്നത്. ഇതിന് നിരവധി കാരണങ്ങളുണ്ട്. ഈ വർഷം ഐപിഎൽ ആരംഭിക്കുന്നതിന് തൊട്ട് മുമ്പാണ് ധോണി തൻ്റെ നായക സ്ഥാനം ഋതുരാജ് ഗെയ്‌ക്‌വാദിന് കൈമാറിയത്. പലരേയും ഞെട്ടിക്കുന്ന വാർത്തയായിരുന്നു ഇത്. മാത്രമല്ല, 2004ൽ അരങ്ങേറ്റം കുറിച്ചപ്പോൾ ഉണ്ടായിരുന്ന അതേ ഹെയർ സ്‌റ്റൈലാണ് ധോണി ഇപ്പോൾ കാത്തുസൂക്ഷിക്കുന്നത്. ഇതിനുപുറമെ, തൻ്റെ ബാറ്റിൽ അക്കാലത്ത് ഉപയോഗിച്ച സ്റ്റിക്കർ അദ്ദേഹം അടുത്തിടെ വീണ്ടും ഉപയോ​ഗിച്ചിരുന്നു. ഇതോടെ ഈ വർഷം വിരമിക്കൽ പ്രഖ്യാപനത്തിൻ്റെ വക്കിലാണ് ധോണിയെന്ന് വ്യക്തമായിരിക്കുകയാണ്. 


മൂന്ന് വർഷം മുമ്പ് സംസാരിച്ചപ്പോൾ ധോണി തൻ്റെ അവസാന ടി20 മത്സരം ചെന്നൈയിൽ കളിക്കുമെന്നും അതിനായി പരമാവധി ശ്രമിക്കുമെന്നും ഉറപ്പ് നൽകിയിരുന്നു. ധോണിയുടെ വാക്കുകൾ പ്രകാരം മെയ് 12 ആയിരിക്കും ചെന്നൈയിലെ അദ്ദേഹത്തിൻ്റെ അവസാന ടി20 മത്സരം. കാരണം സിഎസ്കെ സ്വന്തം തട്ടകത്തിൽ അവസാന ലീഗ് മത്സരം കളിക്കുക മെയ് 12നാണ്. ഞായറാഴ്ച നടക്കുന്ന മത്സരത്തിൽ രാജസ്ഥാൻ റോയൽസാണ് ചെന്നൈയുടെ എതിരാളികൾ. 


ക്വാളിഫയർ 2, ഫൈനൽ മത്സരങ്ങൾ ചെന്നൈയിൽ നടക്കാനിരിക്കെ, പ്ലേ ഓഫിലേക്ക് യോഗ്യത നേടാനായില്ലെങ്കിൽ സിഎസ്‌കെ ഈ സീസണിൽ ചെന്നൈയിൽ കളിക്കുന്ന അവസാന മത്സരമായിരിക്കും ഇത്. ഋതുരാജ് ഗെയ്‌ക്‌വാദിൻ്റെ നേതൃത്വത്തിലുള്ള സിഎസ്‌കെ നിലവിൽ പോയിൻ്റ് പട്ടികയിൽ നാലാമതാണ്. ഇതുവരെ പ്ലേഓഫിലേക്ക് യോഗ്യത നേടാൻ ഒരു ടീമിനും സാധിച്ചിട്ടില്ല. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.