അബുദാബി: IPL 2020 പോരാട്ടത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ തകര്‍ത്ത് മുംബൈ ഇന്ത്യന്‍സ്. 163 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ മുംബൈ രണ്ടു പന്തുകള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ലക്ഷ്യസ്ഥാനത്തെത്തിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ALSO READ | IPL 2020: 'സഞ്ജു അടുത്ത ധോണി'യെന്ന് Shashi Tharoor‍; തിരുത്തി Gautam Gambhir


ഇതോടെ പോയിന്‍റ് പട്ടികയില്‍ മുംബൈ ഇന്ത്യന്‍സ് (Mumbai Indians) വീണ്ടും ഒന്നാമതെത്തി. മുംബൈയ്ക്ക് വേണ്ടി ഓപ്പണര്‍ ക്വിന്‍റന്‍ ഡികോക്, സൂര്യകുമാര്‍ യാദവ് എന്നിവര്‍ അര്‍ധസെഞ്ചുറി നേടി. ഡല്‍ഹിയ്ക്കായി കഗീസോ റബാദ നാല് ഓവറില്‍ 28 റണ്‍സ് മാത്രം വഴങ്ങി രണ്ടു വിക്കറ്റെടുത്തു. 


അക്സര്‍ പട്ടേൽ, ആർ.അശ്വിൻ, മാർക്കസ് സ്റ്റോയ്നിസ് എന്നിവര്‍ ഡല്‍ഹിയ്ക്കായി ഓരോ വിക്കറ്റുകള്‍ വീഴ്ത്തി. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഡല്‍ഹി(Delhi Capitals)യ്ക്ക് ആദ്യ ഓവറില്‍ തന്നെ ആദ്യ വിക്കറ്റ് നഷ്ടമായി. ഈ സീസണില്‍ ആദ്യമായി ബാറ്റേന്തിയ അജിങ്ക്യ രഹാനെ 15 റണ്‍സ് നേടി.


ALSO READ | IPL 2020: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് മുന്‍പില്‍ മുട്ടുമടക്കി രാജസ്ഥാന്‍ റോയല്‍സ്


അതേസമയം, മുംബൈയ്ക്ക് വേണ്ടി ബൗളര്‍മാര്‍ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ക്രുനാല്‍ [പാണ്ഡ്യ രണ്ടു വിക്കറ്റെടുത്തപ്പോള്‍ ബോള്‍ട്ട് ഒരു വിക്കറ്റ് വീഴ്ത്തി. ഡൽഹിയ്ക്ക് വേണ്ടി റബാദ രണ്ടുവിക്കറ്റ് വീഴ്ത്തിയപ്പോൾ അക്സർ പട്ടേൽ, സ്റ്റോയിനിസ്, അശ്വിൻ എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.