മറഡോണയുടെ വിയോഗത്തില്‍ അനുശോചനക്കുറിപ്പുകളുമായി ക്രിക്കറ്റ് താരങ്ങള്‍...
ഫുട്ബോള്‍ ഇതിഹാസം മറഡോണയുടെ വിയോഗത്തില്‍ അനുശോചനക്കുറിപ്പുകളുമായി കായികലോകം...
Mumbai: ഫുട്ബോള്‍ ഇതിഹാസം മറഡോണയുടെ വിയോഗത്തില്‍ അനുശോചനക്കുറിപ്പുകളുമായി കായികലോകം...
മുന്‍ ഇന്ത്യന്‍ നായകനും ഇപ്പോഴത്തെ BCCI പ്രസിഡന്‍റുമായ സൗരവ് ഗാംഗുലി (Sourav Ganguly) 'തന്‍റെ എക്കാലത്തേയും ഹീറോയാണ് വിടവാങ്ങിയത്, മാഡ് ജീനിയസിനെ നഷ്ടപ്പെട്ടു' എന്നാണ് മറഡോണയുടെ (Diego Maradona) വിയോഗത്തില്‍ കുറിച്ചത്. മറഡോണയെക്കുറിച്ച് പറയുമ്പോഴൊക്കെ വികാരഭരിതനാവാറുള്ള ഗാംഗുലി മുന്‍പ് തന്‍റെ സഹകളിക്കാരനും ഇതിഹാസ ക്രിക്കറ്ററുമായ സച്ചിന്‍ ടെന്‍ഡുല്‍ക്കറെ (Sachin Tendulkar) മറഡോണയോട് ഉപമിച്ചതും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.
2013 ല്‍ സച്ചിന്‍ വിരമിക്കുന്ന സമയത്തായിരുന്നു സച്ചിനും മറഡോണയും ഒരേ ലീഗ് കളിക്കാരാണെന്ന അഭിപ്രായവുമായി ഗാംഗുലി എത്തിയത്. ഇരുവരും തന്‍റെ ഏറ്റവും ഫേവറിറ്റും ജീനിയസുമാരുമാണ്. രണ്ടുപേരുമാണ് തന്‍റെ ഏറ്റവും ഇഷ്ടപ്പെട്ട സ്പോര്‍ട്സ് താരങ്ങള്‍ എന്ന് അന്ന് ഗാംഗുലി പറയുകയുണ്ടായി.
ഫുട്ബോള്‍ കളിക്കാനും കാണാനും തുടങ്ങിയത് മറഡോണയുടെ കളി കണ്ടുതുടങ്ങിയിനു ശേഷമാണെന്നായിരുന്നു ഗാംഗുലി കുറിച്ചത്. ഇതിനൊപ്പം 2017 ല്‍ കൊല്‍ക്കത്തയില്‍ വെച്ച് ഇരുവരും കണ്ടുമുട്ടിയപ്പോഴുള്ള ഫോട്ടോയും ഗാംഗുലി പങ്കുവെച്ചു.
സൗരവ് ഗാംഗുലിയെക്കൂടാതെ, സച്ചിന്‍ തെണ്ടുല്‍ക്കര്‍, വിരേന്ദര്‍ സെവാഗ് അടക്കം നിരവധി ക്രിക്കറ്റ് താരങ്ങള്‍ മറഡോണ അനുസ്മരിച്ചു.
'ഫുട്ബോളില്‍ പെലെ രാജാവാണെങ്കില്‍ മറഡോണ ദൈവമാണ്. ഫുട്ബോള്‍ പ്രേമികള്‍ക്ക് രാജാവും ദൈവവും പ്രിയപ്പെട്ടവര്‍ തന്നെ എങ്കിലും ദൈവത്തോടായിരുന്നു കൂടുതല്‍ പ്രിയം എന്ന് സോഷ്യല്‍ മീഡിയയിലെ കുറിപ്പുകള്‍ വ്യക്തമാക്കുന്നു.
Also read: മറഡോണയ്ക്ക് ആദരാജ്ഞലി അർപ്പിച്ച് PM Modi
തന്‍റെ 60-ാം വയസില്‍ ആ ഇതിഹാസം ഈ ലോകത്തോട് വിടപറഞ്ഞിരിക്കുകയാണ്... മറഡോണയുടെ വേര്‍പാടില്‍ ഫുട്ബോള്‍ ലോകം വിതുമ്പുകയാണ്.. സമൂഹമാധ്യമങ്ങളില്‍ നിരവധി ആളുകളാണ് മറഡോണയ്ക്ക് പ്രണാമം അര്‍പ്പിച്ച് രംഗത്തെത്തിയിരിക്കുന്നത്.
ബുധനഴ്ചയാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് ഇതിഹാസ താരം ഈ ലോകത്തോട് വിട പറഞ്ഞത്. ആഴ്ചകള്‍ക്ക് മുന്‍പ് മസ്തിഷ്കസംബന്ധിയായ രോഗത്തെ തുടര്‍ന്ന് അദ്ദേഹത്തെ ബ്യൂണസ് അയേഴ്സിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആശുപത്രി വിട്ട് രണ്ടാഴ്ചയ്ക്ക് ശേഷം വീട്ടില്‍ വച്ചായിരുന്നു മരണം.