മറഡോണയ്ക്ക് ആദരാജ്ഞലി അർപ്പിച്ച് PM Modi

കായിക ലോകത്തിന് മികച്ച നിമിഷങ്ങൾ സമ്മാനിച്ച താരമാണ് മറഡോണയെന്നും അദ്ദേഹത്തിന്റെ വിയോഗം അതീവ ദുഖമുളവാക്കുന്നുവെന്നും പ്രധാനമന്ത്രി കുറിച്ചിട്ടുണ്ട്.    

Last Updated : Nov 26, 2020, 12:13 PM IST
  • തന്റെ ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി അനുശോചനം അറിയിച്ചിരിക്കുന്നത്.
  • 'Maestro of Football'എന്നാണ് ട്വിറ്ററിലൂടെ പ്രധാനമന്ത്രി മറഡോണയെ വിശേഷിപ്പിച്ചത്.
  • ഇന്നലെ ഹൃദയാഘാതത്തെ തുടർന്ന് സ്വവസതിയിലായിരുന്നു മറഡോണയുടെ അന്ത്യം.
മറഡോണയ്ക്ക് ആദരാജ്ഞലി അർപ്പിച്ച് PM Modi

New Delhi: ഫുട്ബോൾ താരം Diego Maradona യ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.   തന്റെ ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി (PM Modi) അനുശോചനം അറിയിച്ചിരിക്കുന്നത്.  

കായിക ലോകത്തിന് മികച്ച നിമിഷങ്ങൾ സമ്മാനിച്ച താരമാണ് മറഡോണയെന്നും അദ്ദേഹത്തിന്റെ വിയോഗം അതീവ ദുഖമുളവാക്കുന്നുവെന്നും അദ്ദേഹത്തിന്റെ ആത്മാവിന് ശാന്തി നേരുന്നുവെന്നും  പ്രധാനമന്ത്രി കുറിച്ചിട്ടുണ്ട്.   'Maestro of Football'എന്നാണ് ട്വിറ്ററിലൂടെ പ്രധാനമന്ത്രി മറഡോണയെ വിശേഷിപ്പിച്ചത്. 

 

ഇന്നലെ ഹൃദയാഘാതത്തെ തുടർന്ന് സ്വവസതിയിലായിരുന്നു മറഡോണയുടെ അന്ത്യം. തലച്ചോറിൽ രക്തസ്രാവത്തെത്തുടർന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്ന മറഡോണ (Diego Maradona)രണ്ട് ആഴ്ചയായി വീട്ടിലെത്തി വിശ്രമത്തിലായിരുന്നു.  ഇതിനിടയിലാണ് അദ്ദേഹത്തിന്റെ അപ്രതീക്ഷിതമായ വിടവാങ്ങൽ.  

ലോകം കണ്ട എക്കാലത്തെയും മികച്ച ഫുട്ബോൾ (Football) താരമായിരുന്നു മറഡോണ.  1986 ൽ അർജന്റീന (Argentina) ലോകകപ്പിൽ മുത്തമിട്ടത് മറഡോണ (Maradona) കാരണമാണ്. 

Trending News