സ്റ്റോക്ഹോം: ഒളിമ്പിക്സ് സ്വർണ മെഡൽ നേട്ടത്തിന് ശേഷം മത്സരിച്ച രണ്ടാമത്തെ ടൂർണമെന്റിലും സ്വർണം നേടി നീരജ് ചോപ്ര രാജ്യത്തിന് അഭിമാനമായി. ഫിൻലൻഡിലെ കുർതാനെ ഗെയിംസിലാണ് നീരജ് സ്വർണം നേടിയത്. ആദ്യ ശ്രമത്തില്‍ 86.69 മീറ്റര്‍ ദൂരം എറിഞ്ഞായിരുന്നു നീരജ് ചോപ്രയുടെ സ്വർണ നേട്ടം. 90 മീറ്റർ ആയിരുന്നു നീരജിന്റെ ലക്ഷ്യം. എന്നാൽ മഴയും പ്രതികൂല കാലാവസ്ഥയും ഇതിന് തടസമായി. ആതിഥേയ താരം ഒളിവർ ഹെലാൻഡർ, സീസണിൽ 93.07 മീറ്റർ ദൂരം കണ്ടെത്തിയ ലോകചാംപ്യൻ ആൻഡേഴ്സൻ പീറ്റേഴ്സ് എന്നിവരെ പിന്തള്ളിക്കൊണ്ടാണ് നീരജ് ഈ അഭിമാന നേട്ടം സ്വന്തമാക്കിയത്. 



COMMERCIAL BREAK
SCROLL TO CONTINUE READING

 


ആദ്യ ശ്രമത്തിൽ 86.69 മീറ്റർ ദൂരം എറിഞ്ഞെങ്കിലും രണ്ടാമത്തെ ശ്രമം ഫൗളായിരുന്നു. മൂന്നാമത് എറിയാൻ ശ്രമിക്കുന്നതിനിടെ നീരജിന്റെ കാൽ വഴുതുകയും ചെയ്തു. പിന്നീട് അടുത്ത മൂന്ന് ത്രോകളും എറിയാതെയാണ് നീരജ് സ്വർണം സ്വന്തമാക്കിയത്. 2012ലെ ഒളിമ്പിക് ചാമ്പ്യന്‍ ട്രിനാഡ് ആന്‍ഡ് ടുബാഗോയുടെ കെഷോൺ വാൽക്കോട്ട് 86.64 മീറ്റര്‍ എറിഞ്ഞ് വെള്ളി നേടിയപ്പോള്‍ ലോകചാംപ്യൻ ആൻഡേഴ്സൻ പീറ്റേഴ്സ് 84.75 മീറ്റര്‍ എറിഞ്ഞ് വെങ്കലം നേടി. 



 


കഴിഞ്ഞ ആഴ്ച നടന്ന പാവോ നൂർമി ഗെയിംസിൽ 89.3 മീറ്റർ ദൂരമെറിഞ്ഞ് നീരജ് വെള്ളി നേടിയിരുന്നു. കഴിഞ്ഞ വർഷം മാർച്ചിൽ പട്യാലയിൽ സ്വന്തം പേരില്‍ സ്ഥാപിച്ച 88.07 മീറ്റർ എന്ന  ദേശീയ റെക്കോർഡ് ആണ് ഇതോടെ തിരുത്തപ്പെട്ടത്. കൂടാതെ,  ഈ വിജയത്തോടെ,  2021 ഓഗസ്റ്റ് 7 ന് ടോക്കിയോ ഒളിമ്പിക്‌സിൽ  കുറിച്ച 87.58 മീറ്റർ എണ്ണ ദൂരവും തിരുത്തപ്പെട്ടു.ടോക്യോ ഒളിമ്പിക്സിന് ശേഷം 10 മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് മത്സരിച്ച രണ്ട് ടൂർണമെന്റിലും നീരജ് മികവ് കാട്ടിയത്. 


Also Read: Neeraj Chopra: സ്വന്തം ദേശീയ റെക്കോർഡ് തിരുത്തി നീരജ് ചോപ്ര, പാവോ നുര്‍മി ഗെയിംസില്‍ വെള്ളി മെഡൽ, വീഡിയോ കാണാം


കഴിഞ്ഞ ഒരുമാസമായി ഫിൻലൻഡില്‍ പരിശീലനത്തിലായിരുന്നു നീരജ് ചോപ്ര. ഇത് താരത്തിന്റെ ആത്മവിശ്വാസം കൂട്ടിയിരുന്നു. എന്നാല്‍ മഴയും പ്രതികൂല കാലാവസ്ഥയും 90 മീറ്റർ എന്നുള്ള ലക്ഷ്യത്തിലേക്ക് എത്താൻ നീരജിന് തടസമായി. ഈ മാസം 30ന് സ്റ്റോക്ഹോമിൽ നടക്കുന്ന ഡയമണ്ട് ലീഗിലും നീരജ് ചോപ്ര മത്സരിക്കും. അടുത്ത മാസത്തെ ലോകചാംപ്യൻഷിപ്പും തുടർന്നുള്ള കോമൺവെൽത്ത് ഗെയിംസുമാണ് അടുത്ത വർഷത്തെ ഒളിംപിക്സിന് മുൻപ് നീരജ് ലക്ഷ്യമിടുന്നത്. 


ഇന്ത്യയുടെ ഒളിമ്പിക് സ്വർണമെഡൽ ജേതാവ് നീരജ് ചോപ്ര ഫിൻലൻഡിൽ നടക്കുന്ന പാവോ നുർമി ഗെയിംസിലാണ് വീണ്ടും അദ്ഭുതം  കാട്ടിയത്. ഗെയിംസില്‍  89.30 മീറ്റർ എറിഞ്ഞ് വെള്ളി മെഡൽ നേടി. ടോക്കിയോ ഒളിമ്പിക്‌സ് അവസാനിച്ച് 10 മാസത്തിനു ശേഷമാണ് 24-കാരനായ നീരജ്  കളത്തിലേക്ക് തിരിച്ചുവരുന്നത്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.