Finland: തിരിച്ചുവരവ് ഗംഭീരമാക്കി നീരജ് ചോപ്ര, സ്വന്തം പേരിലുള്ള റെക്കോര്ഡ് തിരുത്തി വിജയക്കുതിപ്പ് തുടരുന്നു....
ഇന്ത്യയുടെ ഒളിമ്പിക് സ്വർണമെഡൽ ജേതാവ് നീരജ് ചോപ്ര ഫിൻലൻഡിൽ നടക്കുന്ന പാവോ നുർമി ഗെയിംസിലാണ് വീണ്ടും അദ്ഭുതം കാട്ടിയത്. ഗെയിംസില്‍ 89.30 മീറ്റർ എറിഞ്ഞ് വെള്ളി മെഡൽ നേടി. ടോക്കിയോ ഒളിമ്പിക്‌സ് അവസാനിച്ച് 10 മാസത്തിനു ശേഷമാണ് 24-കാരനായ നീരജ് കളത്തിലേക്ക് തിരിച്ചുവരുന്നത്.
Also Read: Biggest Sporting Leagues: NFL മുതല്‍ IPL വരെ, ലോകത്തിലെ ഏറ്റവും വലിയ സ്പോര്‍ട്സ് ലീഗുകള്‍ ഇവയാണ്
കഴിഞ്ഞ വർഷം മാർച്ചിൽ പട്യാലയിൽ സ്വന്തം പേരില്‍ സ്ഥാപിച്ച 88.07 മീറ്റർ എന്ന ദേശീയ റെക്കോർഡ് ആണ് ഇതോടെ തിരുത്തപ്പെട്ടത്. കൂടാതെ, ഈ വിജയത്തോടെ, 2021 ഓഗസ്റ്റ് 7 ന് ടോക്കിയോ ഒളിമ്പിക്‌സിൽ കുറിച്ച 87.58 മീറ്റർ എണ്ണ ദൂരവും തിരുത്തപ്പെട്ടു. ഒളിമ്പിക്‌സിൽ സ്വർണ്ണ മെഡൽ നേടി ചരിത്രം കുറിച്ചതിന്ശേഷം ഒരു അന്താരാഷ്ട്ര മത്സരത്തിൽ ചോപ്രയുടെ ആദ്യ പ്രകടനം ആയിരുന്നു ഇത്.
89.83 ദൂരം കണ്ടെത്തിയ ഫിന്‍ലന്‍ഡ് താരം ഒലിവര്‍ ഹെലന്‍ഡറാണ് പാവോ നുര്‍മി ഗെയിംസില്‍ ജാവലിന്‍ ത്രോയില്‍ സ്വര്‍ണ മെഡല്‍ സ്വന്തമാക്കിയത്. ഗ്രനഡയുടെ ലോകചാമ്പ്യൻ ആൻഡേഴ്സൺ പീറ്റേഴ്സ് 86.60 മീറ്റർ എറിഞ്ഞ് മൂന്നാം സ്ഥാനത്തെത്തി.
ഫിൻലൻഡിൽ നീരജ് ചോപ്രയുടെ അവിശ്വസനീയമായ പ്രകടനം കാണാം.
Olympic Champion Neeraj Chopra settles for a Silver Medal with a New National Record Throw of 89.30m at the Paavo Nurmi Games in Finland.@afi We can see several performance hikes in various events this season. Hope for more further. @Adille1 @Media_SAI @SPORTINGINDIAtw pic.twitter.com/cBLg4Ke8nh
— Athletics Federation of India (@afiindia) June 14, 2022
പത്ത് മാസത്തിന് ശേഷമുള്ള നീരജ് ചോപ്രയുടെ ആദ്യ മത്സരം വീണ്ടും ഒരു ചരിത്ര നിമിഷമായി മാറി. ഇന്ത്യന്‍ കായികലോകത്തിന് അഭിമാനമായി 90 മീറ്റര്‍ എന്ന ജാവലിൻ ത്രോയുടെ ലോകത്തിലെ സ്വർണ്ണ നിലവാരത്തിലേയ്ക്ക് നീരജ് എത്തുകയാണ്...
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.