തിരുവനന്തപുരം: കേരളത്തിൻറെ പുതിയ കായിക നയം അടുത്ത ജനുവരിയിൽ സംസ്ഥാന സർക്കാർ നടപ്പാക്കും. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇത് സംബന്ധിച്ച് നിലപാട് വ്യക്തമാക്കിയത്. തിരുവനന്തപുരം, കണ്ണൂര്‍, എറണാകുളം ജില്ലകളിലെ ഫുട്ബാള്‍ അക്കാഡമികള്‍ ഓണ്‍ലൈനില്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. 


COMMERCIAL BREAK
SCROLL TO CONTINUE READING

സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും കളിക്കളങ്ങൾ എന്ന പ്രഖ്യാപനം യാഥാര്‍ത്ഥ്യമാക്കാന്‍ നടപടികള്‍ പുരോഗമിക്കുന്നു. ഇതിനായി തദ്ദേശസ്വയംഭരണ വകുപ്പ് സര്‍വേ തുടങ്ങിയിട്ടുണ്ട്. പരമാവധി വേഗത്തിൽ സർവ്വേ പൂർത്തിയാക്കും. ഒാരോ ജില്ലയ്ക്കും ഇത് ഗുണം ചെയ്യും.


ALSO READ : India T20 World Cup Squad : ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ശിഖർ ധവാൻ ഇല്ല ആർ. അശ്വിൻ ടീമിൽ, ധോണി ടീമിന്റെ മെന്റർ


േകരളത്തിൽ നിലവിൽ 40 മൈതാനങ്ങളാണ് വരുന്നത്. ഇതിനായി പരമാവധി ഫുട്ബാള്‍ മത്സരങ്ങള്‍ കേരളത്തില്‍ തന്നെ നടത്താനുള്ള ശ്രമത്തിലാണ് സംസ്ഥാന സര്‍ക്കാര്‍. ഫുട്ബാളില്‍ കേരളത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിന് സര്‍ക്കാര്‍ ക്രിയാത്മക നടപടികള്‍ സ്വീകരിച്ചു വരിയാണ്. 


എല്ലാ സ്വകാര്യ ഫുട്ബാള്‍ ഫുട്ബോൾ അക്കാദമികളെയും ഒപ്പം ടര്‍ഫുകളെയും പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്. അതേസമയം ലാഭക്കൊതി മൂത്ത് കളിക്കാരെയും കളിയെയും മറക്കുന്ന സ്ഥിതിയും ഒരിക്കലും അനുവദിക്കാനാവില്ല. പരിപാലനവും പ്രോത്സാഹനവും നല്‍കിയാല്‍ കേരളത്തിൽ മികച്ച ഫുട്ബാള്‍ താരങ്ങളെ വളര്‍ത്തിയെടുക്കാനാവും.


ALSO READ : Lasith Malinga : സുവർണ ലങ്കൻ കാലഘട്ടത്തിലെ അവസാന കണ്ണിയും പടിയിറങ്ങുന്നു, ലസിത് മലിംഗ ക്രിക്കറ്റിലെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിച്ചു


നിലവിൽ കണ്ണൂരിലും എറണാകുളത്തും ആരംഭിച്ച അക്കാദമികള്‍ വനിതകള്‍ക്ക് മാത്രമായുള്ളതാണ്. കേരളത്തില്‍ മികച്ച വനിത ഫുട്ബാള്‍ താരങ്ങള്‍ ഉണ്ടായിരുന്നു. അക്കാഡമിക്ക് ഒപ്പം സ്‌കൂള്‍, കോളേജ് തലങ്ങളിലും ഫുട്ബാളിനെ കൂടുതല്‍ പ്രോത്സാഹിപ്പിക്കാനും കൂടുതല്‍ ടൂര്‍ണമെന്റുകള്‍ പെണ്‍കുട്ടികള്‍ക്കായി നടത്താനുമാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.