ചെന്നൈ: ഏകദിന ലോകകപ്പിലെ 16-ാം മത്സരത്തില്‍ അഫ്ഗാനിസ്താനെതിരെ ന്യൂസിലാന്‍ഡിന് തകര്‍പ്പന്‍ വിജയം. 149  റണ്‍സിന്റെ ഗംഭീര വിജയമാണ് ന്യൂസിലാന്‍ഡ് സ്വന്തമാക്കിയത്. ന്യൂസിലന്‍ഡ് ഉയര്‍ത്തിയ 289 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന അഫ്ഗാനിസ്താന്റെ പോരാട്ടം 34.4 ഓവറില്‍ 139 റണ്‍സില്‍ അവസാനിച്ചു. ടോസ് നേടി ആദ്യം ഫീല്‍ഡിംഗ് തിരഞ്ഞെടുത്ത് കീവീസിനെ എത്തിപ്പിടിക്കാനാകുന്ന സ്‌കോറില്‍ ഒതുക്കിയെങ്കിലും ബാറ്റിംഗില്‍ അഫ്ഗാന്‍ തകര്‍ന്നടിയുകയായിരുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

നായകന്‍ കെയ്ന്‍ വില്യംസണ്‍ ഇല്ലാതെ ഇറങ്ങിയ ബ്ലാക്ക് ക്യാപ്‌സിന് വേണ്ടി ഓപ്പണര്‍ വില്‍ യങ്, ടോം ലതാം, ഗ്ലെന്‍ ഫിലിപ്‌സ് എന്നിവര്‍ അര്‍ധ സെഞ്ച്വറി നേടി. യങ് 54ഉം ലതാം 68ഉം റണ്‍സ് നേടി. 80 പന്തില്‍ 71 റണ്‍സ് നേടിയ ഗ്ലെന്‍ ഫിലിപ്‌സാണ് കീവീസിന്റെ ടോപ് സ്‌കോറര്‍. അവസാന ഓവറുകളില്‍ ആഞ്ഞടിച്ച മാര്‍ക്ക് ചാപ്മാന്റെ (12 പന്തില്‍ പുറത്താകാതെ 25 റണ്‍സ്) പ്രകടനമാണ് കീവീസിന് പൊരുതാനുള്ള സ്‌കോര്‍ സമ്മാനിച്ചത്. അഫ്ഗാനിസ്താന് വേണ്ടി ഫസല്‍ഹഖ് ഫാറൂഖി, അസ്മത്തുള്ള ഒമര്‍സായി എന്നിവര്‍ 2 വിക്കറ്റുകള്‍ വീതം വീഴ്ത്തി. മുജീബ് ഉര്‍ റഹ്മാന്‍, റാഷിദ് ഖാന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.


ALSO READ: ഏഷ്യൻ മൗണ്ടൻ ബൈക്ക് സൈക്ലിങ് ചാംപ്യൻഷിപ്പിന് പൊന്മുടി ഒരുങ്ങി; ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു


മറുപടി ബാറ്റിംഗില്‍ അഫ്ഗാനിസ്താന് ഒരു ഘട്ടത്തില്‍ പോലും ന്യൂസിലന്‍ഡിനെ ഭയപ്പെടുത്താന്‍ സാധിച്ചില്ല. ഓപ്പണര്‍മാരായ റഹ്മത്തുള്ള ഗുര്‍ബാസ് (11), ഇബ്രാഹിം സര്‍ദാന്‍ (14) എന്നിവര്‍ക്ക് നിലയുറപ്പിക്കാനായില്ല. പവര്‍ പ്ലേയിലെ മെല്ലെപ്പോക്ക് അഫ്ഗാനെ സമ്മര്‍ദ്ദത്തിലാക്കുകയായിരുന്നു. അസ്മത്തുള്ള ഒമര്‍സായി 27 റണ്‍സ് നേടി. 62 പന്തില്‍ 36 റണ്‍സ് നേടിയ റഹ്മത്ത് ഷായ്ക്ക് മാത്രമാണ് അല്‍പ്പമെങ്കിലും പിടിച്ചു നില്‍ക്കാനായത്. അഫ്ഗാനിസ്താന് വേണ്ടി ഈ നാല് താരങ്ങള്‍ക്ക് മാത്രമേ രണ്ടക്കം കടക്കാനായുള്ളൂ. 


ന്യൂസിലന്‍ഡിന് വേണ്ടി ലോക്കി ഫെര്‍ഗൂസണ്‍, മിച്ചല്‍ സാന്റ്‌നര്‍ എന്നിവര്‍ 3 വിക്കറ്റുകള്‍ വീതം വീഴ്ത്തി. ട്രെന്‍ഡ് ബോള്‍ട്ട് 2 വിക്കറ്റ് സ്വന്തമാക്കിയപ്പോള്‍ മാറ്റ് ഹെന്റി, രചിന്‍ രവീന്ദ്ര എന്നിവര്‍ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി. കളിച്ച 4 കളികളും വിജയിച്ച ന്യൂസിലന്‍ഡ് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തി. 3 കളികളില്‍ പരാജയമറിയാതെ ആതിഥേയരായ ഇന്ത്യ തൊട്ടുപിന്നില്‍ രണ്ടാം സ്ഥാനത്തുണ്ട്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.