ദുബായ്: IPL പതിമൂന്നാം സീസണ്‍ മത്സരങ്ങള്‍ക്കായി ദുബായിലെത്തിയ ശേഷം ഇന്ത്യയിലേക്ക് മടങ്ങിയ സുരേഷ് റെയ്നയുടെ ആദ്യ പ്രതികരണം ചര്‍ച്ചയാകുന്നു. മക്കളോടുള്ള കരുതലാണ് താരത്തെ തിരികെ ഇന്ത്യയിലെത്താന്‍ പ്രേരിപ്പിച്ചതെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. ഈ വാര്‍ത്തകളില്‍ കഴമ്പുണ്ടെന്നു തെളിയിക്കുന്നതാണ് റെയ്നയുടെ ആദ്യ പ്രതികരണം.


COMMERCIAL BREAK
SCROLL TO CONTINUE READING

റെയ്നയുടെ ബന്ധുക്കള്‍ക്ക് നേരെ അജ്ഞാതരുടെ ആക്രമണം; ഒരാള്‍ മരിച്ചു, 4 പേര്‍ക്ക് ഗുരുതരം


'ദൈനിക് ജാഗരന്‍' എന്ന മാധ്യമമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 'കുഞ്ഞുങ്ങളെക്കാള്‍ വലുതായി ഒന്നുമില്ല'യെന്നാണ്  ഇന്ത്യയിലെത്തിയ റെയ്ന ആദ്യമായി പ്രതികരിച്ചത്. ടീമിനുള്ളിലെ കൊറോണ വ്യാപനവും ബന്ധുക്കള്‍ക്ക് നേരെയുണ്ടായ ആക്രമണവും റെയ്നയുടെ മടക്കത്തിനു കാരണമായേക്കാം എന്നും റിപ്പോര്‍ട്ടുകളുണ്ട്. 


സുരേഷ് റെയ്ന ഇന്ത്യയിലേക്ക്‌ മടങ്ങി;ഐപിഎല്ലില്‍ കളിക്കില്ല!


ടീമിനുള്ളിലെ കൊറോണ വ്യാപന൦ ആശങ്കയുണ്ടാക്കുന്നു എന്ന് ചൂണ്ടിക്കാട്ടി റെയ്ന സന്ദേശമയച്ചതായി കുടുംബസുഹൃത്ത് അജയ് സേഥി വെളിപ്പെടുത്തിയിരുന്നു. മക്കളുടെയും ഭാര്യയുടെയും പേരുകള്‍ പച്ചകുത്തിയാണ് റെയ്ന ദുബായിലേക്ക് പോയത്. ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ പേസര്‍ ദീപക് ചാഹറിനും മഹാരാഷ്ട്രക്കാരനായ ഋതുരാജിനുമാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചത്. ഇവര്‍ക്ക് പുറമേ സംഘത്തിലെ 11 പേര്‍ക്കും COVID 19  സ്ഥിരീകരിച്ചിരുന്നു. ഇതേതുടര്‍ന്ന്, IPL മത്സരങ്ങളില്‍ പ്രതിസന്ധി തുടരുകയാണ്.