ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സുരേഷ് റെയ്ന(Suresh Raina)യുടെ ഉറ്റബന്ധുക്കള്‍ക്ക് നേരെ അജ്ഞാതരുടെ ആക്രമണം. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ഒരാള്‍ മരിച്ചു. റെയ്നയുടെ പിതാവിന്‍റെ സഹോദരി ആശാ ദേവിയുടെ കുടുംബത്തിലെ അഞ്ച് പേര്‍ക്ക് നേരെയാണ് ആക്രമണം നടന്നിരിക്കുന്നത്.
സുരേഷ് റെയ്ന ഇന്ത്യയിലേക്ക് മടങ്ങി;ഐപിഎല്ലില്‍ കളിക്കില്ല!
പഞ്ചാബി(Punjab)ലെ പഠാന്‍കോട്ടിലാണ് ഇവര്‍ താമസിക്കുന്നത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ പിതാവിന്റെ സഹോദരീ ഭര്‍ത്താവ് അശോക് കുമാറാണ് മരിച്ചത്. ആശദേവി, ഇവരുടെ മക്കളായ കൗശല്‍ കുമാര്‍, അപിന്‍ കുമാര്‍, അശോക് കുമാറിന്റെ അമ്മ സത്യദേവി എന്നിവരാണ് ചികിത്സയിലുള്ളത്‍.
IPL 2020; CSK താരത്തിനു കൊറോണ, സംഘത്തില്‍ പത്തിലധികം പേര്‍ക്ക് രോഗം
വീടിന്റെ ടെറസില്‍ ഉറങ്ങിക്കിടക്കുമ്പോഴാണ് ഓഗസ്റ്റ് 19 അര്‍ദ്ധരാത്രിയോടെ ആക്രമണം നടന്നതെന്നാണ് റിപ്പോര്‍ട്ട്. കുപ്രസിദ്ധ കുറ്റവാളി കാലെ കചെവാലെയുടെ സംഘാംഗങ്ങളാണ് ആക്രമണത്തിനു പിന്നിലെന്നാണ് പോലീസിനു ലഭിക്കുന്ന സൂചന. മാരകമായ ആയുധങ്ങള്‍ ഉപയോഗിച്ചാണ് ഇവര്‍ കുടുംബത്തെ ആക്രമിച്ചതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍, ഇതുവരെ ഇവരെ പോലീസ് പിടികൂടിയിട്ടില്ല.
കട്ടൗട്ടിനെ ചൊല്ലി തര്‍ക്കം; തമ്മിലടിച്ച് രോഹിത്-ധോണി ആരാധകര്‍!!
IPL പതിമൂന്നാം സീസണ്‍ മത്സരങ്ങള്‍ക്കായി ദുബായിലെത്തിയ റെയ്ന വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി തിരികെ ഇന്ത്യയിലേക്ക് യാത്ര തിരിച്ചിരുന്നു. ചെന്നൈ സൂപ്പര്‍ കിംഗ്സ് (Chennai Super Kings) ടീമംഗമായ റെയ്ന ഈ സീസണില്‍ മത്സരിക്കില്ലെന്നും സ്ഥിരീകരിച്ചിരുന്നു.