ന്യൂഡല്‍ഹി: ഏകദിന ലോകകപ്പിലെ 9-ാം മത്സരത്തില്‍ ഇന്ത്യയ്ക്ക് എതിരെ അഫ്ഗാനിസ്താന് ഭേദപ്പെട്ട സ്‌കോര്‍. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്താന്‍ നിശ്ചിത 50 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 272 റണ്‍സ് നേടി. ഹഷ്മത്തുള്ള ഷാഹിദി, അസ്മത്തുള്ള ഒമര്‍സായി എന്നിവരുടെ അര്‍ദ്ധ സെഞ്ച്വറികളാണ് അഫ്ഗാനിസ്താന് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

തുടക്കം മുതല്‍ ഒടുക്കം വരെ പൊരുതാനുള്ള സ്‌കോര്‍ നേടുക എന്ന ലക്ഷ്യത്തോടെയാണ് അഫ്ഗാന്‍ താരങ്ങള്‍ ബാറ്റ് വീശിയത്. ബാറ്റ്‌സ്മാന്‍മാര്‍ എല്ലാവരും തങ്ങളെക്കൊണ്ട് കഴിയാവുന്ന തരത്തില്‍ ടീം സ്‌കോറിലേയ്ക്ക് സംഭാവന ചെയ്തു. ഓപ്പണര്‍മാരായ റഹ്മാനുള്ള ഗുര്‍ബാസ് 21ഉം ഇബ്രാഹിം സര്‍ദാന്‍ 22ഉം റണ്‍സ് നേടി. ഇന്ത്യന്‍ ബൗളിംഗ് നിരയെ ഭയമില്ലാതെ നേരിട്ട ഹഷ്മത്തുള്ള ഷാഹിദി 88 പന്തില്‍ 8 ബൗണ്ടറികളും ഒരു സിക്‌സറും സഹിതം 80 റണ്‍സ് നേടി. 69 പന്തില്‍ 2 ബൗണ്ടറികളും 4 സിക്‌സറുകളും പറത്തിയ അസ്മത്തുള്ള ഒമര്‍സായി 62 റണ്‍സ് നേടി.


ALSO READ: ആരാണ് ജാർവോ; ഇന്ത്യയുടെ 69-ാം നമ്പർ ജേഴ്സി അണിഞ്ഞെത്തിയ താരം


ഇന്ത്യയ്ക്ക് വേണ്ടി ജസ്പ്രീത് ബുംറ 10 ഓവറില്‍ 39 റണ്‍സ് വഴങ്ങി 4 വിക്കറ്റുകള്‍ വീഴ്ത്തി. ഹാര്‍ദ്ദിക് പാണ്ഡ്യ 7 ഓവറില്‍ 43 റണ്‍സ് വഴങ്ങി 2 വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ശാര്‍ദ്ദുല്‍ ഠാക്കൂര്‍, കുല്‍ദീപ് യാദവ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി. 9 ഓവറില്‍ 76 റണ്‍സ് വഴങ്ങിയ മുഹമ്മദ് സിറാജിന് വിക്കറ്റ് ഒന്നും നേടാനായില്ല. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


 

 


ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.