ലക്‌നൗ: ഏകദിന ലോകകപ്പിലെ വാശിയേറിയ പോരാട്ടത്തില്‍ ഇന്ത്യയ്ക്ക് എതിരെ ഇംഗ്ലണ്ടിന് 230 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 229 റണ്‍സ് നേടി. ഇന്ത്യയ്ക്ക് വേണ്ടി നായകന്‍ രോഹിത് ശര്‍മ്മ അര്‍ധ സെഞ്ച്വറി നേടി.


COMMERCIAL BREAK
SCROLL TO CONTINUE READING

തുടക്കം മുതല്‍ തന്നെ ഇംഗ്ലീഷ് ബൗളര്‍മാര്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് മേല്‍ ആധിപത്യം പുലര്‍ത്തിയിരുന്നു. ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിനും (9) മൂന്നാമനായെത്തിയ വിരാട് കോഹ്ലിയ്ക്കും (0) നിലയുറപ്പിക്കാനായില്ല. ശ്രേയസ് അയ്യരും 4 റണ്‍സുമായി മടങ്ങിയതോടെ ഇന്ത്യ പ്രതിരോധത്തിലായി. ഒരറ്റത്ത് നായകന്‍ രോഹിത് ശര്‍മ്മ ഉറച്ചു നിന്നതിനാല്‍ ഇന്ത്യയുടെ റണ്‍ റേറ്റ് ഒരുപരിധി വരെ അപകടകരമായ രീതിയിൽ താഴെ വീണില്ല. 


ALSO READ: അവസാന പന്ത് വരെ നീണ്ട് നിന്ന ആവേശം; കിവീസിനെതിരെ കംഗാരുക്കൾക്ക് ജയം, രവീന്ദ്രയുടെ സെഞ്ചുറി പാഴായി


കെ.എല്‍ രാഹുലും രോഹിത് ശര്‍മ്മയും ചേർന്ന് പടുത്തുയര്‍ത്തിയ 91 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇന്ത്യയെ വന്‍ തകര്‍ച്ചയില്‍ നിന്ന് കരകയറ്റിയത്. രാഹുല്‍ 58 പന്തില്‍ 39 റണ്‍സ് നേടി. 101 പന്തില്‍ 10 ബൗണ്ടറികളും 3 സിക്‌സറുകളും പറത്തിയ രോഹിത് ശര്‍മ്മ 87 റണ്‍സ് നേടി. നായകനായി 100-ാം മത്സരത്തിനിറങ്ങിയ രോഹിത് അന്താരാഷ്ട്ര ക്രിക്കറ്റില്‍ 18,000 റണ്‍സ് തികച്ചു. നായകനായി 4,000 റണ്‍സ് എന്ന നാഴികക്കല്ലും ഹിറ്റ്മാന്‍ മറികടന്നു. വാലറ്റത്തെ കൂട്ടുപിടിച്ച് സൂര്യകുമാര്‍ യാദവ് നേടിയ 49 റണ്‍സും ജസ്പ്രീത് ബുംറ നേടിയ 16 റണ്‍സുമാണ് ഇന്ത്യയ്ക്ക് പൊരുതാനുള്ള സ്‌കോര്‍ സമ്മാനിച്ചത്. 


ഇംഗ്ലണ്ടിന് വേണ്ടി ഡേവിഡ് വില്ലി 10 ഓവറില്‍ 45 റണ്‍സ് വഴങ്ങി 3 വിക്കറ്റുകള്‍ വീഴ്ത്തി. ക്രിസ് വോക്‌സ്, ആദില്‍ റഷീദ് എന്നിവര്‍ 2 വിക്കറ്റുകള്‍ വീതം സ്വന്തമാക്കിയപ്പോള്‍ മാര്‍ക്ക് വുഡ് 1 വിക്കറ്റ് സ്വന്തം പേരിലാക്കി. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.