Pak vs Eng: ഇംഗ്ലണ്ടിന് കൂറ്റന്‍ സ്‌കോര്‍; ലോകകപ്പിൽ `കണക്കുകള്‍ പിഴച്ച്` പാകിസ്താന് പുറത്തേയ്ക്ക്
Eng vs Pak ODI WC 2023 updates: ജോണി ബെയര്‍സ്‌റ്റോ, ജോ റൂട്ട്, ബെന്‍ സ്‌റ്റോക്‌സ് എന്നിവർ അര്‍ധ സെഞ്ച്വറി നേടി.
കൊല്‍ക്കത്ത: ഏകദിന ലോകകപ്പിലെ നിര്‍ണായക മത്സരത്തില്‍ പാകിസ്താന്റെ പ്രതീക്ഷകളെ തച്ചുടച്ച് ഇംഗ്ലണ്ട്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നിശ്ചിത 50 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 337 റണ്‍സ് നേടി. ജോണി ബെയര്‍സ്‌റ്റോ, ജോ റൂട്ട്, ബെന്‍ സ്‌റ്റോക്‌സ് എന്നിവരുടെ അര്‍ധ സെഞ്ച്വറികളാണ് ഇംഗ്ലണ്ടിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.
ഓപ്പണര്‍മാരായ ഡേവിഡ് മലാനും ജോണി ബെയര്‍സ്‌റ്റോയും ഇംഗ്ലണ്ടിന് മികച്ച തുടക്കമാണ് നല്‍കിയത്. ഒന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 82 റണ്‍സാണ് പടുത്തുയര്‍ത്തിയത്. മലാന്‍ 31 റണ്‍സും ബെയര്‍സ്‌റ്റോ 59 റണ്‍സും നേടി. മൂന്നാമനായി ക്രീസിലെത്തിയ ജോ റൂട്ടും ഫോമിലായിരുന്നു. 72 പന്തില്‍ 60 റണ്‍സ് നേടിയാണ് റൂട്ട് മടങ്ങിയത്. 76 പന്തില്‍ 11 ബൗണ്ടറികളും 2 സിക്‌സറുകളും സഹിതം 84 റണ്‍സ് നേടിയ ബെന്‍ സ്റ്റോക്‌സാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍.
ALSO READ: ദി ബെസ്റ്റ് ഓഫ് ദി ബെസ്റ്റ്; ഇന്റര്‍ മയാമിയില്‍ ബാലണ്‍ ദി'ഓറുമായി മെസി
സെമി ഫൈനല്‍ സാധ്യതകള്‍ നിലനിര്‍ത്താന്‍ പാകിസ്താന് ടോസ് നേടണമായിരുന്നു. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത് കൂറ്റന്‍ സ്‌കോര്‍ നേടുകയും ഇംഗ്ലണ്ടിനെ ചെറിയ സ്‌കോറില്‍ എറിഞ്ഞൊതുക്കുകയും ചെയ്‌തെങ്കില്‍ പാകിസ്താന് സാധ്യതയുണ്ടായിരുന്നു. ചേസിംഗ് ആണെങ്കില്‍ 284 പന്തുകള്‍ ബാക്കിയാക്കിയെങ്കിലും വിജയിക്കണം എന്നതാണ് അവസ്ഥ. അതായത് ഇംഗ്ലണ്ട് സ്‌കോര്‍ 100 പിന്നിട്ടപ്പോള്‍ തന്നെ പാകിസ്താന് ലോകകപ്പില്‍ നിന്ന് പുറത്തേയ്ക്കുള്ള വഴി തുറന്ന് കഴിഞ്ഞിരുന്നു. അതേസമയം, ഇന്നത്തെ മത്സരം ജയിച്ച് ചാമ്പ്യന്‍സ് ട്രോഫിയ്ക്ക് യോഗ്യത ഉറപ്പിക്കുക എന്നതാണ് ഇംഗ്ലണ്ടിന്റെ ലക്ഷ്യം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.