ബംഗളുരു: ഏകദിന ലോകകപ്പിൽ നിലവിലെ ചാമ്പ്യൻമാരായ ഇംഗ്ലണ്ടിനെ തകർത്ത് ശ്രീലങ്ക. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 33.2 ഓവറിൽ 155 റൺസിന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിംഗിൽ 25.4 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ ശ്രീലങ്ക വിജയലക്ഷ്യം മറികടന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

156 റൺസ്‌ എന്ന താരതമ്യേന ചെറിയ വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ശ്രീലങ്കയെ തുടക്കത്തിൽ തന്നെ ഇംഗ്ലണ്ട് ഞെട്ടിച്ചു. രണ്ടാം ഓവറിൽ കുശാൽ പെരേരയെയും (4) ആറാം ഓവറിൽ കുശാൽ മെൻഡിസിനെയും(11) ഇംഗ്ളീഷ് പേസർമാർ കൂടാരം കയറ്റി. എന്നാൽ ക്രീസിൽ ഉറച്ചു നിന്ന ഓപ്പണർ പാത്തും നിസങ്ക 83 പന്തിൽ 7 ബൗണ്ടറികളും 2 സിക്സറുകളും സഹിതം 77 റൺസുമായി പുറത്താകാതെ നിന്നു. സദീര സമരവിക്രമ 54 പന്തിൽ 7 ബൗണ്ടറികളും ഒരു സിക്സറും സഹിതം 65 റൺസുമായി നിസങ്കയ്ക്ക് ഉറച്ച പിന്തുണ നൽകി. തുടക്കം ഒഴിച്ചാൽ ഒരു ഘട്ടത്തിൽ പോലും ലങ്കൻ ബാറ്റ്സ്മാന്മാരെ വിറപ്പിക്കാൻ ഇംഗ്ലണ്ടിനായില്ല. ഡേവിഡ് വില്ലിയാണ് ശ്രീലങ്കയുടെ രണ്ട് വിക്കറ്റുകളും സ്വന്തമാക്കിയത്.


ALSO READ:  കോലിയും രോഹിത്തും ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിനെ രക്ഷിച്ചു; ജിയോ തരംഗത്തിൽ 24,789 കോടി ചിലവഴിച്ചത് വെറുതെയായില്ല


ജയത്തോടെ പോയിന്റ് പട്ടികയിൽ ശ്രീലങ്ക ഓസ്ട്രേലിയയ്ക്ക് പിന്നിൽ അഞ്ചാം സ്ഥാനത്താണ്. 5 കളികളിൽ 2 ജയവും 3 തോൽവിയുമാണ് ശ്രീലങ്കയുടെ അക്കൗണ്ടിൽ ഉള്ളത്. 5 കളികളിൽ 4 തോൽവി വഴങ്ങിയ ഇംഗ്ലണ്ട് നിലവിൽ ഒൻപതാം സ്ഥാനത്താണ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.