ലോകകപ്പിൽ വിരാട് കോലിയും രോഹിത് ശർമയും ഇന്ത്യൻ ടീമിനെ മാത്രമല്ല രക്ഷപ്പെടുത്തുന്നത് ടൂർണമെന്റിലെ മത്സരങ്ങൾ സംപ്രേഷണം ചെയ്യുന്ന ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിനെയും കൂടിയാണ്. ഏകദിന ലോകകപ്പിനുള്ള ആരാധകരുടെ എണ്ണം കുറയുന്നു എന്ന ചർച്ച നിലനിൽക്കെയാണ് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ വൻ തുകയ്ക്ക് ഐസിസി ടൂർണമെന്റിന്റുകളുടെ സംപ്രേഷണവകാശം നേടിയെടുക്കുന്നത്. ഒപ്പം മുകേഷ് അംബാനിയുടെ ജിയോ സിനിമയും സ്പോർട്സ് ലൈവ് സ്ട്രീമിങ്ങിലേക്കെത്തിയപ്പോൾ ഹോട്ട്സ്റ്റാറിന് വലിയ തിരിച്ചടിയാണ് നേരിട്ടത്. ഐപിഎല്ലിന്റെ ഡിജിറ്റൽ സംപ്രേഷണവകാശം ജിയോ സിനിമ സ്വന്തമാക്കുകയും അത് സൗജനമായി സംപ്രേഷണം ചെയ്തതോടെ ഹോട്ട്സ്റ്റാറിന്റെ മാർക്കറ്റ് ഗണ്യമായി ഇടിഞ്ഞു.
എന്നാൽ ക്രിക്കറ്റ് ലോകകപ്പിലൂടെ ആ നഷ്ടങ്ങളെ നികത്തുകയാണ് ഡിസ്നി പ്ലസ്. ഇന്ത്യ ന്യൂസിലാൻഡ് മത്സരത്തിൽ പ്രത്യേകിച്ച് വിരാട് കോലി തന്റെ 49-ാം സെഞ്ചുറി അടിക്കാൻ പോകുന്ന നിമിഷം 43 മില്യൺ ഓൺലൈൻ കാണികളായിരുന്നു ഡിസ്നി പ്ലസിന് തത്സമയം ഉണ്ടായിരുന്നത്. 95 റൺസിന് സെഞ്ചുറി നേടാതെ വിരാട് കോലി പുറത്തായെങ്കിലും ഡിസ്നി പ്ലസിന് അത് തങ്ങളുടെ നഷ്ടങ്ങൾ നികത്താനുള്ള ഒരു അവസരമായിരുന്നു. ഇതിന് മുമ്പ് നടന്ന ഇന്ത്യ പാകിസ്താൻ മത്സരത്തിൽ 35 മില്യൺ കാണികളായിരുന്നു തത്സമയം കണ്ടിരുന്നത്.
ALSO READ : Cricket World Cup 2023 : ലോകകപ്പിൽ മൂന്നാം ജയം തേടി ഓസ്ട്രേലിയ; സർപ്രൈസ് ഒരുക്കാൻ നെതർലാൻഡ്സ്
ഇത് ജിയോ ഉയർത്തുന്ന വെല്ലുവിളിക്ക് ഒരു മറുപടി പോലെയാണ് ഡിസ്നി പ്ലസ് കാണുന്നത്. ജിയോ സിനിമ ഐപിഎല്ലും ബിസിസിഐയുടെ മത്സരങ്ങളും സൗജന്യമായി സംപ്രേഷണം ചെയ്തതോടെ ഡിസ്നി പ്ലസിന് ലൈവ് സ്ട്രീമിങ് ഒടിടി മാർക്കറ്റിൽ വലിയ തിരച്ചടിയാണ് ഉണ്ടായത്. ക്രിക്കറ്റിന്റെ ഇടവേളയിൽ ഡിസ്നി പ്ലസിന് 12.4 മില്യൺ സബ്സ്ക്രൈബേഴ്സിനെ നഷ്ടമായി. ലോകകപ്പ് ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് ആ കണക്ക് 21 മില്യണിലേക്കെത്തി ചേരുകയും ചെയ്തു.
ജിയോയുടെ വെല്ലുവിളിയെ തുടർന്ന് ഡിസ്നി പ്ലസ് ഈ കഴിഞ്ഞ ഏഷ്യ കപ്പ് ക്രിക്കറ്റും നിലവിൽ പുരോഗമിക്കുന്ന ലോകകപ്പിന്റെ മൊബൈൽ സംപ്രേഷണം സൗജന്യമാക്കിയിരിക്കുകയാണ്. പുതിയ റിപ്പോർട്ടുകൾ പ്രകാരം ജിയോയുടെ സൗജന്യ പദ്ധതി ഡിസ്നി പ്ലസും പിന്തുടർന്നതോടെയാണ് ഈ നേട്ടം സ്വന്തമാക്കാൻ സാധിച്ചതെന്നാണ്. 5959 കോടിക്ക് നെറ്റ്വർക്ക് 18 ബിസിസിഐയുടെ മത്സരങ്ങളുടെ സംപ്രേഷണവകാശം സ്വന്തമാക്കിയപ്പോൾ ഡിസ്നി പ്ലസ് ഐസിസി ടൂർണമെന്റുകളുടെ സംപ്രേഷണവകാശങ്ങളുടെ കാലാവധി 2027 വരെ 24789 കോടിക്ക് നേടിയെടുക്കുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.