റിയോ ഡി ജനീറോ: ഒളിമ്ബിക്സില്‍ ട്രിപ്പിള്‍ ട്രിപ്പിള്‍ എന്ന അത്യപൂര്‍വ നേട്ടവുമായി  ഉസൈന്‍ ബോള്‍ട്ട്. 400 മീറ്റര്‍ റിലേയിലാണ് ഉസൈന്‍ ബോള്‍ട്ട് ഉള്‍പ്പെട്ട ജമൈക്കന്‍ ടീം സ്വര്‍ണം നേടിയത്. ജപ്പാന്‍ വെള്ളിയും അമേരിക്ക വെങ്കലവും നേടി. മൂന്നാം സ്ഥാനത്തെത്തിയ അമേരിക്കന്‍ ടീമിനെ അയോഗ്യരാക്കി. നേരത്തെ 100,200 മീറ്ററുകളില്‍ ബോള്‍ട്ട് സ്വര്‍ണം നേടിയിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

റിലെ ഹീറ്റ്സില്‍ ഏറ്റവും മികച്ച സമയം കുറിച്ചുകൊണ്ടാണ് ജമൈക്ക ഫൈനലിലേക്ക് കുതിച്ചത്.  2008 ബെയ്ജിങിലും 2012 ലണ്ടനിലും ബോള്‍ട്ട് ട്രിപ്പിള്‍ സ്വര്‍ണം നേടിയിരുന്നു.
റിലേയില്‍ 37.27 സെക്കന്റില്‍ ഫിനിഷ് ചെയ്താണ് ജമൈക്കന്‍ ടീം സ്വര്‍ണം സ്വന്തമാക്കിയത്. ജപ്പാന്‍ വെളളിയും കാനഡ വെങ്കലവും സ്വന്തമാക്കി.