ക്രിക്കറ്റിന്റെ 180 വര്‍ഷം നീണ്ട ചരിത്രത്തിനിടെ മറ്റൊരു താരത്തിനും എത്തിപ്പിടിക്കാനാകാത്ത നേട്ടം സ്വന്തമാക്കി ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ. ഇംഗ്ലണ്ടിനെതിരെ വിശാഖപട്ടണത്ത് നടന്ന രണ്ടാം ടെസ്റ്റില്‍ മാസ്മരിക പ്രകടനമാണ് ബുംറ കാഴ്ച വെച്ചത്. രണ്ട് ഇന്നിംഗ്‌സുകളില്‍ നിന്നായി 9 വിക്കറ്റുകളാണ് ബുംറ എറിഞ്ഞിട്ടത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

രണ്ടാം ടെസ്റ്റിന് പിന്നാലെ ടെസ്റ്റ് ക്രിക്കറ്റിലെ ബൗളര്‍മാരുടെ റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തേയ്ക്ക് കുതിച്ച ബുംറയെ തേടി നിരവധി നേട്ടങ്ങളാണ് എത്തിയത്. ബൗളര്‍മാരുടെ റാങ്കിംഗില്‍ ഒന്നാം സ്ഥാനത്ത് എത്തുന്ന ഇന്ത്യയില്‍ നിന്നുള്ള ആദ്യ പേസറായി ബുംറ മാറി. ഇന്ത്യയുടെ തന്നെ രവിചന്ദ്രന്‍ അശ്വിനെ മറികടന്നാണ് ബുംറ ഒന്നാമനായത്. അശ്വിന്‍ മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടപ്പോള്‍ ദക്ഷിണാഫ്രിക്കയുടെ പേസര്‍ കാഗിസോ റബാഡ രണ്ടാം സ്ഥാനത്തെത്തി. 


ALSO READ: അടിച്ചെടുക്കാമെന്ന ഇംഗ്ലണ്ടിന്റെ അതിമോഹം തീർത്ത് കൊടുത്തു; വിശാഖപട്ടണം ടെസ്റ്റിൽ ഇന്ത്യക്ക് ജയം


അവസാന റാങ്കിംഗ് പുറത്തുവന്നപ്പോള്‍ നാലാം സ്ഥാനത്തായിരുന്നു ബുംറ. എന്നാല്‍ ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് ടെസ്റ്റുകളില്‍ നിന്ന് ബുംറ 15 വിക്കറ്റുകളാണ് സ്വന്തമാക്കിയത്. ഇതോടെ താരത്തിന്റെ പോയിന്റ് 881 പോയിന്റുകളായി ഉയരുകയായിരുന്നു. ഇനിയും മൂന്ന് മത്സരങ്ങള്‍ കൂടി പരമ്പരയില്‍ അവശേഷിക്കുന്നുണ്ട്. ഇപ്പോള്‍ തന്നെ പരമ്പരയില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകളുമായി ബുംറ ഒന്നാം സ്ഥാനത്തുണ്ട്. 


ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്ത് എത്തിയതിനേക്കാള്‍ ഉപരി മറ്റൊരു അപൂര്‍വ റെക്കോര്‍ഡാണ് ബുംറ സ്വന്തമാക്കിയിരിക്കുന്നത്. ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റുകളിലും ഒരിക്കലെങ്കിലും ഒന്നാം സ്ഥാനത്ത് എത്തിയിട്ടുള്ള ആദ്യ താരമായി ബുംറ മാറി. ഏകദിനത്തിലും ടി20യിലും ബുംറ നേരത്തെ തന്നെ ഒന്നാം സ്ഥാനം സ്വന്തമാക്കിയിരുന്നു. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

 

ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.