സെമി ഫൈനലില്‍ പ്രവേശിച്ച് ബാഡ്മിന്റണ്‍ താരം ലക്ഷ്യ സെന്‍. പുരുഷ സിംഗിള്‍സില്‍ സെമിഫൈനലില്‍ എത്തുന്ന ആദ്യ ഇന്ത്യക്കാരന്‍ എന്ന അപൂര്‍വ്വ നേട്ടമാണ് ഇതിലൂടെ ലക്ഷ്യ സെന്‍ സ്വന്തമാക്കിയത്. ലക്ഷ്യ സെന്നിന്റെ ആദ്യ ഒളിമ്പിക്‌സാണിത്. പാരീസ് ഒളിമ്പിക്സ് ബാഡ്മിന്റണിൽ  ഇനി ഇന്ത്യക്കുള്ള ഏക പ്രതീക്ഷയാണ് സെൻ.


COMMERCIAL BREAK
SCROLL TO CONTINUE READING

ചൈനീസ് തായ്‌പേയിയുടെ ചോ ടിയെന്‍ ചെന്നിനെയാണ് സെൻ മറിക്കടന്നത്. 2-1 എന്ന സ്‌കോറിലാണ് സെൻ തന്റെ വിജയം ഉറപ്പിച്ചത്.
ആദ്യ ഗെയിമില്‍ പരാജയപ്പെട്ടെങ്കിലും പിന്നീട് മികച്ച പ്രകടമാണ് ലക്ഷ്യ കാഴ്ച വച്ചത്. 19-21, 21-15, 21-12 എന്നിങ്ങനെയാണ് സ്കോർ. സെമി ഫൈനലില്‍  ഡെന്‍മാര്‍ക്കിന്റെ വിക്ടര്‍ അകസെല്‍സണ്‍ ആണ് സെന്നിന്റെ എതിരാളി.


ഇതിനുമുമ്പ് വനിത താരങ്ങളായ സൈന നെഹ്വാള്‍, പി.വി സിന്ധു എന്നിവരാണ് ബാഡ്മിന്റണില്‍ മെഡല്‍ നേടിയിട്ടുള്ള ഇന്ത്യൻ താരങ്ങൾ. 2012 ലെ ലണ്ടന്‍ ഗെയിംസില്‍ ആണ് സൈന വെങ്കല മെ‍‍ഡൽ നേടിയത്. തുടർന്ന് 2016ലെ റിയോ ഒളിമ്പിക്‌സില്‍ സിന്ധുവും വെങ്കലം നേടി.


ഇത്തവണ സിന്ധുവിന് വിജയം നേടാൻ കഴിഞ്ഞില്ല. പ്രീ ക്വാർട്ടറിൽ താരം പരാജയപ്പെടുകയായിരുന്നു. ലോക ആറാം നമ്പര്‍ താരം ചൈനയുടെ ഹി ബിങ് ജിയോ ആണ് സിന്ധുവിനെ തോല്‍പ്പിച്ചത്. 


Read Also: ആശ്വാസമേകാൻ മോഹൻലാൽ വയനാട്ടിൽ; ക്യാമ്പുകളിൽ സന്ദർശനം നടത്തി!
  

അത്ലറ്റിക്സിലും ഇന്ത്യ വൻ തിരിച്ചടി നേരിട്ടു. വനിതകളുടെ 5000 മീറ്ററില്‍ മത്സരിക്കാനിറങ്ങിയ അങ്കിത ധ്യാനിക്കും പരുള്‍ ചൗധരിക്കും ഫൈനല്‍ യോഗ്യത നേടാനായില്ല.


ആര്‍ച്ചെറി മിക്‌സ്ഡ് ഇനത്തില്‍ അങ്കിത ഭകതും ധീരജ് ബൊമ്മദേവരയും പരാജയപ്പെട്ടു. അമേരിക്കയുടെ ബ്രാഡി എല്ലിസണ്‍-കാസി കൗഫോള്‍ഡ് സഖ്യമാണ് ഇന്ത്യൻ താരങ്ങൾക്കെതിരെ വിജയം നേടിയത്.


ഒളിമ്പിക്സ് ഹോക്കി പുരുഷ വിഭാ​ഗത്തിൽ മുൻ ജേതാക്കളായ ഓസ്ട്രേലിയയെ ഇന്ത്യ തോൽപിച്ചു. 52 വർഷങ്ങൾക്ക് ശേഷമാണ് ഇന്ത്യ ഒളിമ്പിക്സിൽ ഓസീസിനെതിരെ വിജയം സ്വന്തമാക്കിയത്.


അതേ സമയം ഷൂട്ടിങ്ങില്‍ വനിതകളുടെ 25 മീറ്റര്‍ പിസ്റ്റള്‍ വിഭാഗത്തില്‍ മനു ഭാക്കര്‍ ഇന്ന് മത്സരിക്കും. ഉച്ചയ്ക്കു ഒരു മണിക്കാണ് മത്സരം. ഇതില്‍ വിജയിച്ചാല്‍ ഹാട്രിക് മെഡൽ നേട്ടമാണ് മനുവിനെ കാത്തിരിക്കുന്നത്. യോഗ്യത റൗണ്ടില്‍ മികച്ച പ്രടനമാണ് മനു പുറത്തെടുത്തത്. രണ്ട് പോയിന്റ് വ്യത്യാസത്തിലാണ് മനു രണ്ടാം സ്ഥാനത്തെത്തിയത്. ഒന്നാമതായി എത്തിയ ഹംഗറിയുടെ വെറോനിക്ക മേജര്‍ 592പോയിന്റ് നേടിയപ്പോള്‍ മനു നേടിയത് 590 പോയിന്റാണ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.