Paris Olympics 2024: അങ്കത്തട്ടിലേക്ക് ഇന്ത്യ; ഒളിമ്പിക്സിലേക്കുള്ള ഇന്ത്യൻ അത്‌ലറ്റുകളെ അറിയാം
പാരീസ് ഒളിമ്പിക്‌സിന് വേണ്ടിയുള്ള അത്‌ലറ്റിക്സ് താരങ്ങളുടെ പട്ടിക പുറപ്പെടുവിച്ച് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷൻ. 28 പേരടങ്ങുന്ന സംഘമാണ് പട്ടികയിൽ ഉള്ളത്.
പാരീസ് ഒളിമ്പിക്‌സിന് വേണ്ടിയുള്ള അത്‌ലറ്റിക്സ് താരങ്ങളുടെ പട്ടിക പുറപ്പെടുവിച്ചു. ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനാണ്(ഐഒഎ) 29 അംഗ ടീമിൻ്റെ പട്ടിക പുറപ്പെടുവിച്ചത് . ഇതില്‍ രണ്ട് റിസര്‍വ് അത്‌ലറ്റുകളെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഏതെങ്കിലും സാഹചര്യത്തില്‍ പരിക്കുകളോ അവസാന നിമിഷ പിന്മാറ്റമോ സംഭവിച്ചാല്‍ പകരമിറങ്ങാനാണ് രണ്ട് റിസര്‍വ് അത്‌ലറ്റുകളെ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
ജൂലൈ 17ന് അത്‌ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യ(എഎഫ്‌ഐ) 28 പേരടങ്ങുന്ന സംഘത്തെ പ്രഖ്യാപിച്ചിട്ടുണ്ടായിരുന്നു.
എന്നാല്‍ പുതുക്കിയ പട്ടികയില്‍ മുമ്പത്തെ പട്ടികയിലുണ്ടായിരുന്ന ഷോട്ട് പുട്ട് താരം അഭ ഖതുവയുടെ പേരില്ല. 18 പുരുഷന്മാരും 11 സ്ത്രീകളും അടങ്ങുന്ന അത്‌ലറ്റിക് സംഘമാണ് ഒളിമ്പിക് മത്സരങ്ങളില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്. വിവിധ ദേശീയ അന്തര്‍ദേശീയ മത്സരങ്ങളിലെ പ്രകടനവും സ്ഥിരതയും കണക്കിലെടുത്താണ് താരങ്ങളെ തിരഞ്ഞെടുത്തിരിക്കുന്നത്.
ഇന്ത്യൻ താരങ്ങള്‍ക്ക് മികച്ച പ്രകടനം കാഴ്ച വയ്ക്കാനാകുമെന്നും രാജ്യത്തിന് വേണ്ടി മെഡലുകള്‍ സ്വന്തമാക്കാന്‍ കഴിയുമെന്നുമാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്. മികച്ച പരീശീലനം നല്‍കി താരങ്ങളെ മത്സരത്തിന് സജ്ജരാക്കുമെന്നും അവര്‍ക്ക് വേണ്ട പൂര്‍ണ്ണ പിന്തുണ നല്‍കുമെന്നും സംഘാടകർ വ്യക്തമാക്കി.
പുരുഷന്മാരുടെ മത്സരയിനങ്ങൾ
ഹൈജംപ് - സര്‍വേഷ് കുഷാരെ
മാരത്തോണ്‍ റേസ് വാക്ക് മിക്‌സ്ഡ് റിലേ - സൂരജ് പന്‍വാര്‍
20 കി.മീറ്റര്‍ റേസ് വാക്ക് - അക്ഷ്ദീപ് സിങ്, വികാസ് സിങ്, പരംജീത് ബിഷ്ത്
ജാവലിന്‍ ത്രോ - കിഷോര്‍ ജെന, നീരജ് ചോപ്ര
4x400മീറ്റര്‍ റിലേ - മുഹമ്മദ് അനാസ്, മുഹമ്മദ് അജ്മല്‍, അമോജ് ജേക്കബ്, സന്തോഷ് തമിലരസന്‍, രാജേഷ് രമേഷ്
3000മീറ്റര്‍ സ്റ്റീപ്പിൾ ചെയ്‌സ് - അവിനഷ് സാബ്ലെ
ഷോട്ട് പുട്ട് - തജിന്ദർപാൽ സിങ് ടൂര്‍
ത്രിപിള്‍ ജംപ് - അബ്ദുള്ള അബൂബക്കര്‍, പ്രവീണ്‍ ചിത്രവേല്‍
ലോങ് ജംപ് - ജെസ്വിന്‍ ആൽഡ്രിൻ
സ്ത്രീകളുടെ മത്സരയിനങ്ങൾ
ജാവ്‌ലിന്‍ ത്രോ - അന്നു റാണി
3000മീറ്റര്‍ സ്റ്റീപ്പിൾ ചെയ്സ്, 5000മീറ്റര്‍ - പരുള്‍ ചൗധരി
400മീറ്റര്‍, 4x400മീറ്റര്‍ റിലേ - കിരണ്‍ പഹല്‍
100മീറ്റര്‍ ഹര്‍ഡ്‌ലെസ് - ജ്യോതി യർരാജി
5000മീറ്റര്‍ - അങ്കിത ധ്യാനി
20കി.മീറ്റര്‍ റേസ് വാക്ക് മിക്‌സ്ഡ് റിലേ - പ്രിയങ്ക ഗോസ്വാമി
4x400മീറ്റര്‍ റിലേ - ജ്യോതിക ശ്രീ ദണ്ഡി, ശുഭ വെങ്കിടേഷന്‍, വിദ്യ രാംരാജ്, പൂവമ്മ എം.ആര്‍
റിസര്‍വ്‌സ്
പ്രാച്ചി
മിജോ ചാക്കോ കുര്യന്‍
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy