പാരീസ്: പാരീസ് ഒളിമ്പിക്സിൽ രണ്ടാം മെഡൽ തിളക്കവുമായി ഇന്ത്യ. 10 മീറ്റർ എയർ പിസ്റ്റൾ മിക്സ്ഡ് ടീമിനത്തിൽ മനു ഭാകർ - സരബ്ജ്യോത് സിങ് സഖ്യം വെങ്കലം സ്വന്തമാക്കി. ദക്ഷിണ കൊറിയൻ സഖ്യത്തെ തോൽപ്പിച്ചാണ് ഇന്ത്യൻ ജോഡികളുടെ മെഡൽ നേട്ടം. 16-10 എന്ന സ്കോറിനാണ് ഇന്ത്യൻ സഖ്യം ദക്ഷിണ കൊറിയയുടെ വോൻഹോ ലീ - യേ ജിൻ ഓ സഖ്യത്തെ പരാജയപ്പെടുത്തിയത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഈ മെഡൽ നേട്ടത്തോടെ ചരിത്ര നേട്ടത്തിൽ എത്തിയിരിക്കുകയാണ് മനു ഭാകർ. ഒരു ഒളിമ്പിക്സിൽ രണ്ട് മെ‍ഡലുകൾ നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന റെക്കോഡാണ് മനു സ്വന്തമാക്കിയത്. നേരത്തെ വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റൾ ഇനത്തിലാണ് മനു വെങ്കലം നേടിയത്. ഇന്ത്യക്കായി ഒളിമ്പിക്സ് മെഡൽ നേടുന്ന ആദ്യ വനിത ഷൂട്ടിം​ഗ് താരം കൂടിയാണ് മനു. അതേ സമയം സരബ്ജ്യോത് സിങിൻ്റെ ആദ്യ ഒളിമ്പിക്സ് മെഡലാണിത്. 


Also Read: Paris Olympics 2024: വീണ്ടും പ്രതീക്ഷ; ടേബിള്‍ ടെന്നീസിൽ ചരിത്രം കുറിച്ച് മനിക ബത്ര


 


വനിതകളുടെ 25 മീറ്റർ എയർ പിസ്റ്റൾ വ്യക്തി​ഗത ഇനത്തിലാണ് മനു ഭാകറിന് മത്സരമുള്ളത്. മൂന്നാം മെഡൽ എന്ന ലക്ഷ്യത്തോടെയാകും മനു ഇറങ്ങുന്നത്. മനു ഭാകർ- സരബ്ജ്യോത് സിങ് ടീമിനെ പ്രധാനമന്ത്രി നരേന്ദ്രമോദിയും അഭിനന്ദിച്ചു. അഭിമാന നേട്ടമാണിതെന്ന് പ്രധാനമന്ത്രി എക്സിൽ ട്വീറ്റ് ചെയ്തു. ടോക്കിയോ ഒളിമ്പിക്സിൽ തോക്കിൻ്റെ തകരാർ മൂലം പരാജയപ്പെട്ട് കണ്ണീർ അണിഞ്ഞ് നിന്ന മനു ഇന്ന് ഒരു രാജ്യത്തിന് മുഴുവൻ അഭിമാനമായി പാരീസിൽ ചരിത്രം കുറിക്കുകയാണ് ചെയ്തത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.