പാരീസ്: പാരീസിൽ ലോക കായിക മാമാങ്കത്തിന് കൊടിയിറങ്ങി. വിസ്മയക്കാഴ്ചകളും വിജയാഘോഷങ്ങളും കലാപരിപാടികളുമായി മാറ്റുകൂട്ടിയ രണ്ടര മണിക്കൂർ ലോകത്തെ ശരിക്കും വിസ്മയിപ്പിച്ചു എന്ന് തന്നെ പറയാം. പാരീസ് ആതിഥ്യം വഹിച്ച 33-ാം ഒളിമ്പിക്‌സിന് ഇതോടെ കൊടിയിറങ്ങിയിരിക്കുകയാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: ഒളിമ്പിക്‌സിൽ ആറാം മെഡൽ സ്വന്തമാക്കി ഇന്ത്യ; ഗുസ്‌തിയിൽ വെങ്കല നേട്ടവുമായി അമൻ ഷെറാവത്ത്


സ്‌നൂപ് ഡോഗ്, റെഡ് ഹോട്ട് ചില്ലി പെപ്പേഴ്‌സ്, ബില്ലി എല്ലിഷ് തുടങ്ങിയവരുടെ പ്രകടനം സമാപനച്ചടങ്ങിന് മാറ്റുകൂട്ടിയിരുന്നു.  ഇന്ത്യന്‍ സമയം തിങ്കളാഴ്ച പുലര്‍ച്ചെ 12.30-ഓടെ സ്റ്റേഡ് ദെ ഫ്രാന്‍സ് സ്റ്റേഡിയത്തിലായിരുന്നു സമാപനച്ചടങ്ങ് നടന്നത്. സമാപന മാര്‍ച്ച് പാസ്റ്റില്‍ ഹോക്കി താരം പി.ആര്‍. ശ്രീജേഷും ഷൂട്ടിങ് താരം മനു ഭാക്കറും ഇന്ത്യന്‍ പതാകയേന്തിയിരുന്നു.


Also Read: ഇന്ന് തുലാം രാശിക്കാർക്ക് നല്ല ദിനം, മേട രാശിക്കാർ ജോലിയിൽ ശ്രദ്ധിക്കുക, അറിയാം ഇന്നത്തെ രാശിഫലം!


16 ദിവസം നീണ്ട കായികമാമാങ്കത്തില്‍ 126 മെഡലുകള്‍ നേടി യുഎസ് ആണ് ഒന്നാം സ്ഥാനം സ്വാന്തമാക്കിയത്.  91 മെഡലുകളോടെ ചൈനയാണ് രണ്ടാമത്. ഒരു വെള്ളിയും അഞ്ച് വെങ്കലവും ഉള്‍പ്പെടെ ആറ് മെഡലുകളോടെ ഇന്ത്യ 71-ാം സ്ഥാനത്താണ്. സമാപനച്ചടങ്ങിനൊടുവില്‍ പാരീസ് മേയര്‍ ആന്‍ ഹിഡാല്‍ഗോയില്‍നിന്ന് അടുത്ത ഒളിമ്പിക്സ് വേദിയായ ലോസ് ആഞ്ജലീസ് മേയര്‍ കരന്‍ ബാസ് ഒളിമ്പിക്സ് പതാക ഏറ്റുവാങ്ങി. ഇനി നാലുകൊല്ലത്തിന് ശേഷം അതായത് 2028 ല്‍ അമേരിക്കയിലെ ലോസ് ആഞ്ജലീസാണ് ഒളിമ്പിക്സ് വേദി.


Also Read: സച്ചിൻ ബേബിക്കൊപ്പം ഈ ഐപിഎൽ താരങ്ങളും; 19 താരങ്ങളെ സ്വന്തമാക്കി ഏരീസ് കൊല്ലം സെയ്ലേഴ്സ്


ആഘോഷരാവിന് മാറ്റുകൂട്ടാന്‍ ഹോളിവുഡ് താരം ടോം ക്രൂസ്, ബെല്‍ജിയന്‍ ഗായിക ആഞ്ജലെ, അമേരിക്കന്‍ റോക്ക് സംഗീത ബ്രാന്‍ഡായ റെഡ് ഹോട്ട് ചില്ലി പെപ്പര്‍ തുടങ്ങിയവരുടെ കലാ പരിപാടികളും ഉണ്ടായിരുന്നു.  ഇത്തവണ ഷൂട്ടിങ് റേഞ്ചിലായിരുന്നു ഇന്ത്യ മിന്നും പ്രകടനം കാഴ്ച വച്ചത്.  ഇതിൽ മൂന്ന് മെഡലുകളാണ് ഇന്ത്യ സ്വന്തമാക്കിയത്. മനു ഭാസ്ക്കരിന്റെ ഇരട്ട വെങ്കല നേട്ടം ഇന്ത്യയ്ക്ക് അഭിമാനമായി. ഇന്ത്യയുടെ ഹോക്കി ടീമും വെങ്കലം സ്വന്തമാക്കിയിരുന്നു. ഇതോടെ ഹോക്കി ടീം ഗോള്‍കീപ്പറും മലയാളിയുമായ പി ആര്‍ ശ്രീജേഷ് വിരമിക്കൽ പ്രഖ്യാപിച്ചു.  


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.