Prithvi Shaw Selfie Controversy : പൃഥ്വി ഷാ സെൽഫി വിവാദത്തിൽ ട്വിസ്റ്റ്; ഇന്ത്യൻ ക്രിക്കറ്റ് താരം യുവതിയെ ആക്രമിച്ചതായി പരാതി
Prithvi Shaw Selfi Controversy Latest Update : ഹോട്ടലിൽ നിന്നും ഭക്ഷണം കഴിഞ്ഞ് പൃഥ്വിയും സുഹൃത്തും പുറത്തേക്ക് വന്ന നേരത്താണ് ആക്രമണം ഉണ്ടായതെന്നാണ് പരാതി
മുംബൈ : സെൽഫി എടുക്കാൻ വിസമ്മതിച്ചതിന് ഇന്ത്യൻ ക്രിക്കറ്റ് താരം പൃഥ്വി ഷായ്ക്ക് നേരെ ആക്രമണം ഉണ്ടായി സംഭവത്തിൽ മറുവാദവുമായി പ്രതികൾ. പൃഥ്വി ഷാ തങ്ങളുടെ ഒപ്പമുണ്ടായിരുന്ന യുവതികളെ ആക്രമിച്ചതായിട്ടാണ് ഇന്ത്യൻ ക്രിക്കറ്റ് താരം നൽകിയ പരാതിയിന്മേലുള്ള പ്രതികളുടെ അഭിഭാഷകൻ വെളിപ്പെടുത്തിയിരിക്കുന്നത്. ഇത് സംബന്ധിച്ചുള്ള വീഡിയോയും പുറത്ത് വിട്ടെന്ന് പ്രതി പട്ടകയിലുള്ള സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസറായ സപ്ന ഗില്ലിന്റെ അഭിഭാഷകൻ അലി കാസിഫ് ഖാൻ മാധ്യമങ്ങളോടായി പറഞ്ഞു.
ബേസ്ബോൾ ബാറ്റ് ഉപയോഗിച്ച് പൃഥ്വി ഷാ യുവതിയെ ആക്രമിക്കാൻ തുനിയുന്നത് സപ്നയുടെ സുഹൃത്ത് ചിത്രീകരിക്കുകയായിരുന്നു. ഈ വീഡിയോ പ്രതികളുടെ അഭിഭാഷകൻ പുറത്ത് വിടുകയും ചെയ്തു.
ALSO READ : Prithvi Shaw : സെൽഫി എടുക്കാൻ സമ്മതിച്ചില്ല; ഇന്ത്യൻ ക്രിക്കറ്റ് താരം പൃഥ്വി ഷായ്ക്കെതിരെ ആൾക്കൂട്ട ആക്രമണം
അതേസമയം ഇന്ത്യൻ ക്രിക്കറ്റ് താരത്തിന്റെ പരാതിയിന്മേൽ ഇൻഫ്ലുവെൻസർക്കും മറ്റ് ഏഴ് പേർക്കെതിരെയുമാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇന്നലെ ഫെബ്രുവരി 15ന് രാത്രിയിലാണ് ഡൽഹി ക്യാപിറ്റൽസിന്റെ ഓപ്പണിങ് താരത്തിന് നേരെ ആൾക്കൂട്ട ആക്രമണം ഉണ്ടായത്. നഗരത്തിലെ ഫൈവ് സ്റ്റാർ ഹോട്ടലിനുള്ളിൽ വെച്ചായിരുന്നു ആക്രമണം. തുടർന്ന് ഹോട്ടലിന്റെ പുറത്ത് പാർക്ക് ചെയ്തിരുന്ന താരത്തിന്റെ സുഹൃത്തിന്റെ കാറിന്റെ ചില്ലുകൾ ബേസ് ബോൾ ബാറ്റ് കൊണ്ട് അടിച്ച് തകർക്കുകയായിരുന്നുയെന്നാണ് ഇന്ത്യൻ ക്രിക്കറ്റ് താരം പരാതി നൽകിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഐപിസി 384, 143, 148, 149, 427, 504, 506 എന്നീ വകുപ്പകൾ ചുമത്തിയാണ് പോലീസ് പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...