മുംബൈ : ഇന്ത്യൻ ക്രിക്കറ്റ് താരം പൃഥ്വി ഷായ്ക്ക് നേരം ആൾക്കൂട്ട ആക്രമണം. സെൽഫി എടുക്കാൻ വിസമ്മതിച്ചതിനാണ് പൃഥ്വി ഷായ്ക്ക് നേരെ മുംബൈയിൽ വെച്ച് ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ പരിക്കുകൾ ഒന്നും ഏൽക്കാതെ ഇന്ത്യൻ ക്രിക്കൻ താരം രക്ഷപ്പെടുകയും ചെയ്തു. താരത്തിന്റെ കാറിന്റെ ചില്ലുകൾ ആക്രമികൾ തല്ലി തകർക്കുകയും ചെയ്തു. സംഭവത്തിൽ എട്ട് പേർക്കെതിരെ മുംബൈ ഒഷിവാര പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
ഇന്നലെ ഫെബ്രുവരി 15ന് രാത്രിയിലാണ് ഡൽഹി ക്യാപിറ്റൽസിന്റെ ഓപ്പണിങ് താരത്തിന് നേരെ ആൾക്കൂട്ട ആക്രമണം ഉണ്ടായത്. നഗരത്തിലെ ഫൈവ് സ്റ്റാർ ഹോട്ടലിനുള്ളിൽ വെച്ചായിരുന്നു ആക്രമണം. തുടർന്ന് ഹോട്ടലിന്റെ പുറത്ത് പാർക്ക് ചെയ്തിരുന്ന താരത്തിന്റെ സുഹൃത്തിന്റെ കാറിന്റെ ചില്ലുകൾ ബേസ് ബോൾ ബാറ്റ് കൊണ്ട് അടിച്ച് തകർക്കുകയായിരുന്നു.
Prithvi Shaw fight video #PrithviShaw pic.twitter.com/la3xiXit8s
— Hits Talks (@RKhabr) February 16, 2023
ആദ്യം സംഘത്തിലെ രണ്ട് പേരെത്തി താരത്തിനോടൊപ്പം സെൽഫി എടുക്കാൻ ആവശ്യപ്പെട്ടു. എന്നാൽ പൃഥ്വി ഷാ അത് വിസമ്മതിക്കുകയായിരുന്നു. എന്നാൽ മറ്റ് രണ്ട് പേരും ഇവർക്കൊപ്പമെത്തി 23കാരനായ താരത്തോടെ വീണ്ടും സെൽഫി ആവശ്യപ്പെട്ടു. ഇതെ തുടർന്ന് പൃഥ്വി ഷാ ഹോട്ടൽ മാനേജ്മെന്റിനോട് പരാതിപ്പെടുകയായിരുന്നു. തുടർന്ന് ഹോട്ടൽ സുരക്ഷ ജീവനക്കാർ അവരെ റെസ്റ്റോറന്റിൽ നിന്നും പുറത്താക്കുകയും ചെയ്തു.
ഇതിന്റെ ദേഷ്യത്തിൽ അവർ മറ്റുള്ളവരെ കൂട്ടു ഇന്ത്യൻ ക്രിക്കറ്റ് ടീം താരത്തെ കൂട്ടി ഹോട്ടലിന്റെ പുറത്ത് ബേസ് ബോൾ ബാറ്റ് തുടങ്ങിയവ കൈയ്യിൽ കരുതി കാത്തു നിന്നു. ഹോട്ടലിൽ നിന്നും ഭക്ഷണം കഴിഞ്ഞ പൃഥ്വിയും സുഹൃത്തും പുറത്തേക്ക് വന്ന നേരത്താണ് ആക്രമണം ഉണ്ടായത്. താരത്തിന്റെ സുഹൃത്തിന്റെ കാറിന്റെ ചില്ലുകൾ എല്ലാം അടിച്ചു തകർത്തു. മറ്റ് പരിക്കുകൾ ഒന്നും ഏൽക്കാതെ താരവും സുഹൃത്ത് സംഭവ സ്ഥലത്ത് നിന്നും സുരക്ഷിതമായ ഇടത്തേക്ക് മാറി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഐപിസി 384, 143, 148, 149, 427, 504, 506 എന്നീ വകുപ്പകൾ ചുമത്തിയാണ് പോലീസ് പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...