ബാഡ്മിന്റൺ സൂപ്പർ താരം പിവി സിന്ധു വിവാഹിതയായി. സോഫ്‌റ്റ് വെയർ കമ്പനിയായ പൊസിഡെക്സ് ടെക്നോളജീസിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ വെങ്കടദത്ത സായിയാണ് വരൻ. 


COMMERCIAL BREAK
SCROLL TO CONTINUE READING

തിങ്കളാഴ്ച രാവിലെ ഉദയ്പൂരിൽ അടുത്ത കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. പരമ്പരാഗത തെലുങ്ക് ചടങ്ങിലാണ് ബാഡ്മിൻ്റൺ താരം പിവി സിന്ധുവും വെങ്കട ദത്ത സായിയും വിവാഹിതരായത്.


ജോധ്പൂരിലെ സാംസ്കാരിക-ടൂറിസം മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്ത് ട്വിറ്റർ അക്കൗണ്ടിൽ ഇരുവ‍ർക്കും ആശംസയറിച്ച് കൊണ്ട് വിവാഹചിത്രം പങ്കുവെച്ചു.