PV Sindhu: വനിതാ സിംഗിൾസ് ബാഡ്മിന്റൺ റാങ്കിങ്ങിൽ തിരിച്ചടി നേരിട്ട് ഇന്ത്യയുടെ സൂപ്പർ താരം
വനിതാ സിംഗിള്‍സ് ബാഡ്മിന്റണ്‍ റാങ്കിങ്ങില്‍ ഇന്ത്യയുടെ സൂപ്പര്‍ താരം പി.വി.സിന്ധുവിന് തിരിച്ചടി. സമീപകാലത്തെ മോശം പ്രകടനങ്ങളുടെ ഫലമായി താരം ലോക റാങ്കിങ്ങില്‍ 15 മത്തെ സ്ഥാനത്തേക്ക് വന്നിരിക്കുകയാണ്. ഇന്ത്യയ്ക്ക് വേണ്ടി ഒന്നല്ല രണ്ട് തവണ ഒളിമ്പിക് മെഡല്‍ നേടിയ താരമാണ് സിന്ധു.
ന്യൂഡല്‍ഹി: വനിതാ സിംഗിള്‍സ് ബാഡ്മിന്റണ്‍ റാങ്കിങ്ങില്‍ ഇന്ത്യയുടെ സൂപ്പര്‍ താരം പി.വി.സിന്ധുവിന് തിരിച്ചടി. സമീപകാലത്തെ മോശം പ്രകടനങ്ങളുടെ ഫലമായി താരം ലോക റാങ്കിങ്ങില്‍ 15 മത്തെ സ്ഥാനത്തേക്ക് വന്നിരിക്കുകയാണ്. ഇന്ത്യയ്ക്ക് വേണ്ടി ഒന്നല്ല രണ്ട് തവണ ഒളിമ്പിക് മെഡല്‍ നേടിയ താരമാണ് സിന്ധു.
സിന്ധു ആദ്യ പത്തില്‍ നിന്നും പുറത്തായത് 2023 ഏപ്രിലിലാണ്. നിലവില്‍ 13 ടൂര്‍ണമെന്റുകളില്‍ നിന്നും 51,070 പോയന്റാണ് സിന്ധു നേടിയത്. സിന്ധു നിലവില്‍ കാനഡ ഓപ്പണില്‍ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലാണെന്നാണ് റിപ്പോർട്ട്. പുരുഷ സിംഗിള്‍സില്‍ മലയാളി താരം എച്ച്എസ് പ്രണോയ് എട്ടാം റാങ്ക് നിലനിര്‍ത്തിയിട്ടുണ്ട്. മാത്രമല്ല പുരുഷ താരങ്ങളുടെ റാങ്കിങ്ങില്‍ മുന്നിലുളള ഇന്ത്യന്‍ താരവും പ്രണോയിയാണ്. ലക്ഷ്യ സെന്‍ 19 മത്തെ സ്ഥാനത്തും കിഡംബി ശ്രീകാന്ത് 20 മാറ്റത്തെ സ്ഥാനത്തുമുണ്ട്.
Also Read: Mangal Gochar 2023: ഈ 4 രാശിക്കാർക്ക് വരുന്ന 45 ദിവസം ലഭിക്കും കിടിലം നേട്ടങ്ങൾ!
പുരുഷ ഡബിള്‍സില്‍ ഇന്ത്യയുടെ സാത്വിക് സായ്‌രാജ് റങ്കിറെഡ്ഡി- ചിരാഗ് ഷെട്ടി സഖ്യം മൂന്നാം റാങ്ക് നേടിയിട്ടുണ്ട്. ഇവരാണ് ഇന്ത്യന്‍ താരങ്ങളില്‍ ഏറ്റവും മികച്ച റാങ്ക് സ്വന്തമാക്കിയിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...