കറുത്തവനായതിനാൽ അപമാനിക്കപ്പെട്ടിട്ടുണ്ടെന്ന് തുറന്ന് പറഞ്ഞ് വെസ്റ്റ്ഇൻഡീസ് ക്രിക്കറ്റ് താരം ക്രിസ് ഗെയ്ൽ. വർണ്ണവെറി അമേരിക്കയിലും ഫുട്‍ബോളിലും മാത്രമല്ല ക്രിക്കറ്റിലും ഉണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മുതിർന്ന ക്രിക്കറ്റ് താരം.  


COMMERCIAL BREAK
SCROLL TO CONTINUE READING

തൻ്റെ നിറം കാരണം സ്വന്തം ടീമിൽ നിന്ന് പോലും തഴഞ്ഞിട്ടുണ്ടെന്ന് ഗെയിൽ പറഞ്ഞു. അമേരിക്കയിൽ കൊല്ലപ്പെട്ട ജോർജ് ഫ്ലോയിഡിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഷെയർ ചെയ്ത ട്വിറ്റെർ പോസ്റ്റിലാണ് തൻ്റെ അനുഭവങ്ങൾ താരം പങ്കുവച്ചത്.


Also Read: ധോണിയെ ട്രോളി സാക്ഷി, നീളൻ മുടി അന്ന് കണ്ടിരുന്നെങ്കിൽ മുഖത്തുപോലും നോക്കില്ലായിരുന്നു


മറ്റേതൊരു ജീവനെപ്പോലെതന്നെ കറുത്തവൻ്റെ ജീവനും പ്രധാനപ്പെട്ടതാണ്. കറുത്തവർ വിഡ്ഢികളാണെന്ന ധാരണ മാറ്റു, ലോകത്തെവിടെ പോയപ്പോഴും കറുത്തവനായതിൽ ഞാൻ അപമാനിക്കപ്പെട്ടിട്ടുണ്ട് Chris Gayle പറയുന്നു. 



വംശവെറി ഫുട്‍ബോളിൽ മാത്രമല്ല ഉള്ളത് അത് ക്രിക്കറ്റിലും പ്രബലമാണെന്നും, സ്വന്തം ടീമിൽ പോലും കറുത്തവനായതിനാൽ ഞാൻ പിന്തള്ളപ്പെട്ടിട്ടുണ്ടെന്നും ക്രിസ് കുറിച്ചു. കറുപ്പ് കരുത്താണ് അതിൽ ഞാൻ അഭിമാനിക്കുന്നു എന്ന വാചകത്തോടെയാണ് താരം കുറിപ്പ് അവസാനിപ്പിച്ചത്.


ഏകദിന ക്രിക്കറ്റിൽ ആദ്യമായി ഇരട്ടശതകം നേടിയ വെസ്റ്റ് ഇൻഡീസ് താരം എന്ന ബഹുമതി ക്രിസ് ഗെയിലിന് സ്വന്തമാണ്. ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിലും സെഞ്ച്വറി നേടിയ ആദ്യ കളിക്കാരൻ കൂടിയാണ് ഗെയ്ൽ