ധോണിയെ ട്രോളി സാക്ഷി, നീളൻ മുടി അന്ന് കണ്ടിരുന്നെങ്കിൽ മുഖത്തുപോലും നോക്കില്ലായിരുന്നു

ക്യാപ്റ്റൻ കൂൾ ധോണിയുടെ ആദ്യ ലുക്ക് ഓർമ്മയില്ലാത്തവർ ചുരുക്കമായിരിക്കും. നീളൻ മുടിയും പറത്തി ക്രീസിലിറങ്ങുന്ന Dhoni ക്ക് ബാറ്റിങ്ങിനെ പോലെ തന്നെ ആരാധകർ, മുടിക്കുമുണ്ടായിരുന്നു. എന്നാൽ ആ കോലം അന്ന് കാണാത്തത് വളരെ നന്നായി എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ധോണിയുടെ സഹധർമിണി Sakshi. 

Last Updated : Jun 1, 2020, 02:08 PM IST
ധോണിയെ ട്രോളി സാക്ഷി, നീളൻ മുടി അന്ന് കണ്ടിരുന്നെങ്കിൽ മുഖത്തുപോലും നോക്കില്ലായിരുന്നു

ക്യാപ്റ്റൻ കൂൾ ധോണിയുടെ ആദ്യ ലുക്ക് ഓർമ്മയില്ലാത്തവർ ചുരുക്കമായിരിക്കും. നീളൻ മുടിയും പറത്തി ക്രീസിലിറങ്ങുന്ന Dhoni ക്ക് ബാറ്റിങ്ങിനെ പോലെ തന്നെ ആരാധകർ, മുടിക്കുമുണ്ടായിരുന്നു. എന്നാൽ ആ കോലം അന്ന് കാണാത്തത് വളരെ നന്നായി എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ധോണിയുടെ സഹധർമിണി Sakshi

‘ഓറഞ്ച് നിറമുള്ള ആ നീളൻമുടിയുള്ള കാലത്ത് അദ്ദേഹത്തെ കാണാതിരുന്നത് നന്നായി. ഉറപ്പായും ഞാൻ ആ മുഖത്തേക്കു പോലും നോക്കുമായിരുന്നില്ല. ജോണിന് ആ നീളൻ മുടി നല്ല ചേർച്ചയുണ്ടായിരുന്നു. മഹിക്ക് പക്ഷേ അങ്ങനെയല്ല. വിവാഹത്തിനുശേഷമാണ് ധോണിയുടെ ഓറഞ്ച് നിറമുള്ള നീളൻമുടിച്ചിത്രങ്ങൾ ഞാൻ കണ്ടത്. അതിന് ദൈവത്തിന് നന്ദി’ സാക്ഷി പറഞ്ഞു. ചെന്നൈ സൂപ്പർ കിംഗ് പ്രതിനിധിയുമായുള്ള ഇൻസ്റ്റാഗ്രാം ലൈവിനിടെയാണ് സാക്ഷി ഇക്കാര്യം വ്യക്തമാക്കിയത്.

 
 
 
 

 
 
 
 
 
 
 
 
 

#WhistlePodu @ruphas

A post shared by Chennai Super Kings (@chennaiipl) on

ധോണിയുടെ ഏറ്റവും മോശം ഹെയർസ്റ്റൈലും ഇത്തന്നെയാണെന്ന് സാക്ഷി പറഞ്ഞു. ഒപ്പം ധോണിയുടെ ചില പ്രത്യേകതകളും സാക്ഷി പങ്കുവച്ചു. മാച്ചുകൾക്ക് പോകുമ്പോൾ എപ്പോഴും സഹതാരങ്ങൾക്കായി മുറിയുടെ വാതിലുകൾ തുറന്ന് വയ്ക്കുമെന്നും, പരമാവധി രാത്രി വേഷങ്ങൾ ഒഴിവാക്കണമെന്ന് നിർദേശിച്ചിരുന്നുവെന്നും, പുലർച്ചെ നാലുമണി വരെയൊക്കെ സഹതാരങ്ങൾ റൂമിലുണ്ടാവാറുണ്ടെന്നുമൊക്കെ സാക്ഷി പറഞ്ഞു.

More Stories

Trending News