മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ (Indian Cricket Team) മുഖ്യ പരിശീലക സ്ഥാനത്തേക്കുള്ള (Headcoach) അപേക്ഷ ഔദ്യോഗികമായി സമർപ്പിച്ച് ഇന്ത്യയുടെ ഇതിഹാസ താരവും ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ (National Cricket Academy) പരിശീലകനുമായ രാഹുൽ ദ്രാവിഡ് (Rahul Dravid). ഇന്ത്യൻ ടീമിന്റെ പരിശീലകനാകാൻ താത്പര്യമില്ല എന്ന് ദ്രാവിഡ് നേരത്തെ പറഞ്ഞിരുന്നുവെങ്കിലും അപേക്ഷ സമർപ്പിക്കേണ്ട അവസാന ദിവസം ദ്രാവിഡ് അപേക്ഷ സമർപ്പിച്ചു എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

നിലവിൽ ഇന്ത്യയുടെ മുഖ്യ പരിശീലകനായ രവി ശാസ്ത്രി സ്ഥാനമൊഴിയുന്നതോടെ പകരം ആരാകും ചുമതല ഏറ്റെടുക്കുക എന്നത് ആരാധകർ ആകാംക്ഷയോടെ ഉറ്റുനോക്കുകയാണ്. ലോധ കമ്മിറ്റി ശുപാര്‍ശകള്‍ പ്രകാരം ഇന്ത്യയുടെ വിവിധ പരിശീലകന്മാർക്കായുള്ള തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കേണ്ടതായിട്ടുണ്ട് എന്നതിനാൽ ബിസിസിഐ മുഖ്യ പരിശീലകന്‍, ബാറ്റിംഗ് പരിശീലകന്‍, ബൗളിംഗ് പരിശീലകന്‍, ഫീല്‍ഡിംഗ് പരിശീലകന്‍ എന്നിവയ്‌ക്ക് പുറമെ ബംഗളുരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ സ്‌പോര്‍ട്‌സ് സയന്‍സ്/മെഡിസിന്‍ അധ്യക്ഷ സ്ഥാനത്തേക്കും അപേക്ഷ ക്ഷണിച്ചിരുന്നു.


Also Read: Indian Team Srilankan Tour:രാഹുൽ ദ്രാവിഡ് കോച്ചാകും, സൂചന ബി.സി.സി.ഐയുടേത്


നേരത്തെ പുറത്തുവന്ന റിപ്പോർട്ടുകളെ ശരിവച്ച് ക്രിക്കറ്റ് അക്കാദമിയിലെ ബൗളിംഗ് പരിശീലകൻ പരസ് മാംബ്രെ ഇന്ത്യൻ ടീമിൻ്റെ ബൗളിംഗ് പരിശീലകനാവുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എൻസിഎ ഫീൽഡിംഗ് പരിശീലകൻ അഭയ് ശർമ്മയും അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. 
നേരത്തെ ശ്രീലങ്കൻ പര്യടനത്തിൽ ഇന്ത്യൻ ടീമിനെ രാഹുൽ ദ്രാവിഡ് പരിശീലിപ്പിച്ചിരുന്നു. ഇന്ത്യ എ, അണ്ടർ 19 ടീമുകളേയും ദ്രാവിഡ് പരിശീലിപ്പിച്ചിട്ടുണ്ട്. ഐപിഎൽ ടീമുകളുടെ ഉപദേശകനുമായിരുന്നു.


Also Read: IPL : രണ്ട് പുതിയ ടീമുകൾ വരുമ്പോൾ ഐപിഎൽ അടിമുടി മാറും, ഇങ്ങനെയാണ് IPL 2022 നടക്കുക


ദ്രാവിഡ് പരിശീലകനാവുമെന്ന തരത്തിൽ നേരത്തെ പുറത്തുവന്ന റിപ്പോർട്ടുകൾ ബിസിസിഐ പ്രസിഡൻ്റും മുൻ ക്യാപ്റ്റനുമായ സൗരവ് ഗാംഗുലി തള്ളിയിരുന്നു. ഇക്കാര്യത്തിൽ സ്ഥിരീകരണം ആയിട്ടില്ലെന്നും തീരുമാനമെടുക്കാൻ സമയം വേണമെന്നും ദ്രാവിഡ് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഗാംഗുലി പറഞ്ഞു. പരിശീലക സ്ഥാനത്തേക്ക് അപേക്ഷ സമർപ്പിക്കാൻ അദ്ദേഹത്തിനു താത്പര്യമുണ്ടെങ്കിൽ അദ്ദേഹം അപേക്ഷിക്കും. തീരുമാനമെടുക്കാൻ അദ്ദേഹം കുറച്ച് സമയം ആവശ്യപ്പെട്ടിട്ടുണ്ട്. എന്താണ് സംഭവിക്കുക എന്ന് നോക്കാം എന്നും ഗാംഗുലി നേരത്തെ പറഞ്ഞിരുന്നു.


പരിശീലകനാവുകയാണെങ്കിൽ 2021 നവംബര്‍ മുതലായിരിക്കും രാഹുല്‍ ദ്രാവിഡിന്റെ (Rahul Dravid) കരാര്‍ ആരംഭി‌ക്കുക. രണ്ട് വര്‍ഷത്തെ കരാര്‍ ആണ് ബിസിസിഐയുമായി (BCCI) ദ്രാവിഡ് ഒപ്പുവയ്ക്കുക. ന്യൂസിലന്‍ഡിന് (New Zealand) എതിരായ പരമ്പര മുതല്‍ 2023 ഏകദിന ലോകകപ്പ് (WorldCup) വരെ ദ്രാവിഡ് ഇന്ത്യയുടെ മുഖ്യ പരിശീലക സ്ഥാനത്ത് തുടരും.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.