മുംബൈ: ശ്രീലങ്കൻ പര്യടനത്തിനായുള്ള ഇന്ത്യൻ ടീമിനെ (Indian Cricket Team) രാഹുൽ ദ്രാവിഡ് പരിശീലിപ്പിക്കും. സ്ഥിരീകരണം ഔദ്യോഗികമല്ലെങ്കിലും ബി.സി.സി.ഐയാണ് നിലവിലെ സൂചന നൽകുന്നത്. നിലവിൽ നാഷണൽ ക്രിക്കറ്റ് അക്കാദമിയുടെ തലവനാണ് ദ്രാവിഡ്.
അതിനിടയിൽ ടെസ്റ്റ് ചാമ്പ്യൻഷിപ്പുകൾക്കും (Test Championship) മത്സരങ്ങൾക്കുമായി ഇന്ത്യന്‍ സീനിയര്‍ ക്രിക്കറ്റ് ടീം ഇന്നലെ ഇംഗ്ളണ്ടിലേക്ക് പുറപ്പെട്ടു. ഇക്കൂട്ടത്തില്‍ ഒപ്പം കോച്ച് രവിശാസ്‌ത്രിയും പോയതാണ് ജൂലായ് 13ന് തുടങ്ങുന്ന ശ്രീലങ്കന്‍ പര്യടനത്തിന് പുതിയ ടീമിനെ ഇന്ത്യ തയ്യാറാക്കുന്നത്. ജൂലായ് 27 വരെ മൂന്ന് ഏകദിനങ്ങളും ട്വന്റി ട്വന്റികളുമാണ് ഉണ്ടാകുക.
ALSO READ : COVISHIELD vaccine വാക്സിനാണ് ഇന്ത്യൻ താരങ്ങൾ എല്ലാവരും സ്വീകരിച്ചത്, BCCI നൽകുന്ന വിശദീകരണം ഇതാണ്
ഇന്ത്യൻ സീനിയര്‍ ടീമിനെ ദ്രാവിഡ് പരിശീലിപ്പിച്ചിട്ടില്ലെങ്കിലും 2014ലെ ഇംഗ്ലണ്ട് പര്യടനത്തില്‍ ഇന്ത്യയുടെ ബാറ്റിംഗ് ഉപദേഷ്‌ടാവായിരുന്നു രാഹുൽ. നിലവിൽ ടീമിലുള്ള മികച്ച ബാറ്റ്സ്മാൻമാരെല്ലം ദ്രാവിഡിൻറെ കണ്ടെത്തലാണ്.
ഇടവിട്ട് 13,16,19 തീയതികളിലാണ് ഏകദിന മത്സരങ്ങള്‍ നടക്കുന്നത്. ജൂലൈയിലാണിത്. 22,24,27 തീയതികളിലാണ് ട്വന്റി20 മത്സരങ്ങള്‍. ഐപിഎലില്‍ മികച്ച പ്രകടനം കാഴ്‌ചവച്ച ഇംഗ്ളണ്ട് പര്യടനത്തിന് ഉള്‍പ്പെടാത്ത താരങ്ങളാകും ശ്രീലങ്കന്‍ പര്യടനത്തില്‍ ഇന്ത്യന്‍ ടീമിലുണ്ടാകുക.
ALSO READ : Ipl 2021: ബയോ ബബിളിൽ പിശക്, ഈ സീസണിലെ മത്സരങ്ങൾ റദ്ദാക്കി
ബൌളിങ്ങ് കോച്ച് പരശ് മാമ്പ്രെയും ടീമിലുണ്ടായിരിക്കും ഹാർദിഖ് പാണ്ഡ്യ,ശിഖർ ധവാൻ.ശ്രേയസ് അയ്യരും ക്യാപ്റ്റൻ സ്ഥാനത്തേക്കും പരിഗണിക്കുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...